0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1062

?"

ദക്ഷിണ സങ്കടത്തോടെ അവനെ നോക്കി.

"ഹ്മ്മ്മ് കുറവുണ്ട് ..."

അനന്തു ഇടുപ്പിൽ പയ്യെ തിരുമ്മിക്കൊണ്ട് പറഞ്ഞു.

അപ്പോഴും അവിടെ വേദന ബാക്കിയായിരുന്നു.

"ഞാനില്ലായിരുന്നേൽ ഇപ്പൊ കാണായിരുന്നു.. തന്റെ ഡെഡ് ബോഡി അവന്മാർ ഇപ്പൊ എടുത്തേനെ "

ദക്ഷിണയുടെ പറച്ചിൽ കേട്ട് അനന്തുവിന് നാണക്കേട് തോന്നി.

"അല്ല അനന്തു ..എന്റെ അച്ഛച്ചൻ പണ്ടെനിക്ക് പറഞ്ഞു തന്നിട്ടുള്ള മുത്തശ്ശിക്കഥകളിൽ നായികയെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ വരുന്ന നായകന്റെ കഥയായിരുന്നു ഉണ്ടായിരുന്നത് ..ഇതിപ്പോ നായകനെ രക്ഷിക്കാൻ വന്ന നായിക എന്നായി മാറിയല്ലേ.. ജസ്റ്റ് ഫോർ എ ചേഞ്ച് "

ദക്ഷിണയുടെ മറുപടിയോടൊപ്പം വന്ന കുസൃതി ചിരി കണ്ടതും അനന്തുവിന് ആകെ വയ്യാതെയായി.

സ്വയം തൊലിയുരിയുന്ന പോലെ അവന് തോന്നി.

ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് അവൻ ആശിച്ചു.

നാണക്കേട്‌ കാരണം അവളുടെ മുഖത്ത് നോക്കാൻ അനന്തു ബുദ്ധിമുട്ടി.

"സോറി "

"ഹേയ് ..ലീവ് ഇറ്റ് മാൻ ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ..തനിക്ക് ഹർട്ട് ആയോ ?"

ദക്ഷിണ ക്ഷമാപണത്തോടെ അവനോടു ചോദിച്ചു.

"ഏയ് ഇല്ല താങ്ക്സ് എന്നെ രക്ഷിച്ചതിന്"

താങ്ക്സ് ഒക്കെ ഇയാൾടെ പോക്കറ്റിൽ വച്ചോ"

അവൾ പുച്ഛത്തോടെ ചിറി കോട്ടി

"പിന്നെയോ?"

"എന്നെ വീട് വരെ ഡ്രോപ്പ് ചെയ്യണം.. പറ്റുമോ?"

"പിന്നെന്താ ..കേറിക്കോ "

അനന്തു ചിരിയോടെ തലയാട്ടി.

ദക്ഷിണയും അവനൊപ്പം ബുള്ളറ്റുയർത്താൻ സഹായിച്ചു.

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും അവൾ അനന്തുവിന്റെ പുറകിൽ കയറിയിരുന്നു.

തന്റെ പടക്കുതിരയെ ഒന്ന് ഇരപ്പിച്ച ശേഷം അവൻ ദേശം ഗ്രാമത്തിന്റെ അതിർത്തിയ്ക്ക് പുറത്തേക്ക് യാത്രയായി.

യാത്രയിലുടനീളം ദക്ഷിണ ചിന്തയിൽ ആയിരുന്നു.

എന്തായിരുന്നു അവരെ തല്ലാൻ എന്നെ പ്രേരിപ്പിച്ചത്?

ജീവനുവേണ്ടി കേഴുന്ന ഒരാളായതുകൊണ്ടോ ?

അതായിരുന്നില്ല കാരണം...

പിന്നെയോ?

ആ നീല കണ്ണുകൾ ആയിരുന്നില്ലേ?

ആയിരുന്നോ?

ആയിരിക്കണം..

പെട്ടെന്ന് എന്തു പറ്റിയെന്ന് എനിക്ക് പോലും അറിയില്ല..

ഒന്നു മാത്രമറിയാം.

അവന്റെ രോമത്തിൽ പോലും മറ്റൊരുത്തൻ തൊടുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.

അതിന് അനന്തു നിന്റെയാരാ?

അറിയില്ല പക്ഷെ ഒന്നറിയാം.

അവൻ എന്റെ ആരെല്ലാമോ ആയിരുന്നു.

മുജ്ജന്മത്തിലെന്ന പോലെ.

ചിന്തകൾ കാടു കേറിയതും ഒരു ചിരിയോടെ അവൾ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു.

പത്ത് മിനുട്ട് കഴിഞ്ഞതും കുന്താളപുരം ഗ്രാമം അവരെ സ്വാഗതം ചെയ്തു.

ഒരു നദിയ്ക്ക് കുറുകെയുള്ള പാലം മറികടന്ന് അവർ എത്തിയത് കുന്താളപുരത്തേയ്ക്കായിരുന്നു.

കുന്താളപുരത്തെയും ദേശത്തേയും തമ്മിൽ വേർതിരിച്ചിരുന്നത് ഈ നദിയായിരുന്നു.

തേൻ നദിയെന്ന് അത് അറിയപ്പെട്ടു.

തേൻ

💬 Comments

View all comments