Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
പോലെ ശുദ്ധമായ ജലമൊഴുകുന്നതിനാലാണ് ആ പേര് ലഭിച്ചതത്രേ.
തേൻ നദിയിലെ ജലം എവിടെ നോക്കിയാലും സ്ഥടികം പോലെ വെട്ടിത്തിളങ്ങുമായിരുന്നു.
പനിനീർ പോലെ ശുദ്ധമായ ജലത്തെ ഗർഭം ധരിച്ചുകൊണ്ട് ഒഴുകുന്ന നദി.
ആ നദിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് കുന്താളഗ്രാമത്തിന്റെ ഗ്രാമീണതയിലേക്ക് ഭംഗിയിലേക്ക് ബുള്ളറ്റ് അവരെയും കൊണ്ട് പറന്നു.
ദക്ഷിണയുമൊന്നിച്ചുള്ള ആ യാത്ര വളരെ മനോഹരമായിരുന്നു.
ആ ഗ്രാമത്തിന്റെ പച്ചപ്പും സൗന്ദര്യവും അനന്തുവിന് നന്നേ ബോധിച്ചു.
എങ്ങും നിറഞ്ഞു നിൽക്കുന്ന വൃക്ഷലതാദികളും പുൽനാമ്പുകളും കുന്നും മലകളും തണുത്ത കാറ്റും മഴക്കോളും ഒക്കെ അനന്തുവിന് പുതു ലഹരി സമ്മാനിച്ചു.
പ്രകൃതിയുടെ വശ്യമനോഹാരിതയിൽ മതി മറന്നു കൊണ്ട് അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.
അങ്ങനെ മുന്നോട്ട് പോക്കോണ്ടിരിക്കെ ചില കാര്യങ്ങൾ അവന്റെ മനസിലേക്ക് ഓടിയെത്തി.
അത് ദക്ഷിണയോട് ചോദിക്കാൻ അവന്റെ മനസ് വെമ്പി.
"കരാട്ടെ എങ്ങനറിയാം?"
"എന്തോ കേട്ടില്ല "
ബുള്ളറ്റിന്റെ ഖഡ് ഘഡ് ശബ്ദത്തിൽ അനന്തു പറഞ്ഞത് ദക്ഷിണ അവ്യക്തമായാണ് കേട്ടത്.
"കരാട്ടെ എങ്ങനറിയാമെന്ന്?"
ഓഹ് അതോ ..ഞാൻ മാർഷ്യൽ ആർട്സിന്റെ വല്യ ഫാനാണ് ..പിന്നെ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് ..അവിടെ മുംബൈയിൽ കുറേ കുട്ടികൾക്ക് കരാട്ടെ ക്ലാസ് എടുത്തു കൊടുക്കാറുണ്ട്"
"ആണോ ചുമ്മാ ചോദിച്ചതാ "
അനന്തുവിന്റെ മറുപടി കേട്ട് ദക്ഷിണ പുഞ്ചിരിച്ചു.
അവളുടെ മനോഹരമായ പുഞ്ചിരി ബുള്ളറ്റിന്റെ മിററിലൂടെ അനന്തു ശ്രദ്ധിച്ചു.
അങ്ങനെ സംസാരിച്ചു കൊണ്ടു അവർ തിരുവമ്പാടി മനയുടെ മുൻപിൽ എത്തിയത് അറിഞ്ഞിരുന്നില്ല.
അതിനിടക്ക് അനന്തുവും ദക്ഷിണയും തമ്മിൽ കൂടുതൽ അടുത്തിരുന്നു.
"എന്റമ്മോ ഇതാണോ തന്റെ വീട്?"
തിരുവമ്പാടി മനയുടെ വലിപ്പവും തലയെടുപ്പും കണ്ട് അനന്തുവിന് ആകെ അത്ഭുതം തോന്നി.
"ഹ്മ്മ്മ് അതെന്നേ ...എന്തേ അനന്തുവിന് ഇഷ്ട്ടായോ?"
"പിന്നില്ലേ ഒരുപാട് ..ഇത് കണ്ടിട്ട് എട്ടു കെട്ട് ആണെന്ന് തോന്നുന്നല്ലോ "
അനന്തു സംശയത്തോടെ പറഞ്ഞു.
"ശരിയാ അനന്തു പറഞ്ഞത് ..ഇത് എട്ടുകെട്ടാ.. നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് ഞങ്ങളുടെ കുടുംബത്തിന് .."
ദക്ഷിണ അഭിമാനത്തോടെ പറഞ്ഞു.
"ഓഹോ എന്താ തന്റെ കുടുംബത്തിന്റെ പേര്?"
"തിരുവമ്പാടി "
ദക്ഷിണ പറഞ്ഞത് കേട്ട് അനന്തു ഞെട്ടി.
തിരുവമ്പാടി എന്ന പേര് അവന്റെ ബോധ മണ്ഡലത്തിലേക്ക് പൊടുന്നനെ ഓടി വന്നു.
അന്ന് ആ ക്ഷേത്ര മുറ്റത്ത് വച്ചു പരിചയപ്പെട്ട ആ സഞ്ചാരി തന്നോട് പറഞ്ഞ ഈ നാടിന്റെ ചരിത്രവും ഐതിഹ്യവും അതോടൊപ്പം അദ്ദേഹത്തിന്റെ നാവിൽ നിന്നും ഉച്ചരിക്കപ്പെട്ട രണ്ട് നാമങ്ങൾ.
തിരുവമ്പാടിയും തേവക്കാട്ടും .
അപ്പൊ
💬 Comments
View all comments