0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1064

ഇതാണല്ലേ ആ കഥയിൽ ഉള്ള തിരുവമ്പാടി മനയും കുടുംബങ്ങളും.

അപ്പൊ ദക്ഷിണ തിരുവമ്പാടി കുടുംബത്തിലെ അംഗമാണല്ലേ ?

സർവ്വോപരി തങ്ങളുടെ ശത്രുക്കൾ.

അനന്തു ചിരിയോടെ ഓർത്തു.

"എന്താ ചിരിക്കുന്നെ?"

ദക്ഷിണയുടെ ചോദ്യമാണ് അനന്തുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

"ഏയ്‌ ഒന്നൂല്ല ..ഞാൻ വെറുതെ "

"ഓക്കേ"

"ആയ്ക്കോട്ടെ ..പിന്നെ കാണാം എപ്പോഴേലും "

"ഹേയ് പോകുവാണോ ?തറവാട്ടിലോട്ട് വാ... എല്ലാരേം പരിചയപ്പെടാം"

"അത് വേണ്ടാ പിന്നൊരിക്കലാവാം ..അതിന് നിന്നാൽ പിന്നെന്റെ തടി കേടാവും"

ഒന്നും മനസിലാകാതെ ദക്ഷിണ മുഖം ചുളിച്ചു നോക്കി.

"വേറൊരു ദിവസം വരാം.

"ഷുവർ അനന്തു... ലെറ്റ്സ് ഹോപ്പ്.. അപ്പൊ താങ്ക്സ് പറയുന്നില്ല ..ഓക്കേ ബൈ സീ യൂ.."

"ശരി "

അനന്തു അവളെ നോക്കി തലയാട്ടി

ദക്ഷിണയെ തിരുവമ്പാടി പടിപ്പുരയുടെ മുന്നിൽ കൊണ്ടുചെന്ന ശേഷം അനന്തു ബുള്ളറ്റുമായി തിരിച്ചുപോയി.

ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ ദക്ഷിണ തറവാടിന്റെ അങ്കണത്തിലേക്ക് പതിയെ നടന്നു.

മടക്ക യാത്ര അനന്തുവിന് പുത്തൻ അനുഭവം പകർന്നു നൽകുന്നതായിരുന്നു.

കുന്തളഗ്രാമത്തിന്റെ ഭംഗിയും നുകർന്നുകൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.

ആ ഗ്രാമത്തിന്റെ ഭംഗിയും നൈർമല്യവും അവനെ വല്ലാതെ ആകർഷിച്ചു.

നല്ല ശുദ്ധ വായു ശ്വസിച്ചു കൊണ്ട് അവൻ വണ്ടിയോടിച്ചു.

ദേശം ഗ്രാമത്തെക്കാളും എന്തു കൊണ്ടും ഭംഗി കൂടുതൽ കുന്താള പുരത്തിനാണെന്ന് അവന് തോന്നി.

നല്ല കുളിരുള്ള തണുത്ത കാറ്റും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് അവൻ വണ്ടിയോടിച്ചുകൊണ്ടിരുന്നു.

അല്പം ദൂരം പിന്നിട്ടതും അനന്തു തേൻ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ കടന്നു പോയി.

ദേശം ഗ്രാമത്തിന്റെ അതിർത്തി പിന്നിട്ടു സ്വന്തം ഗ്രാമത്തിൽ എത്തിയതും അനന്തുവിന് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി.

ദേശം ഗ്രാമ വീഥികളിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ച് അവൻ ദേശം നാൽ കവലയിലേക്ക് എത്തിച്ചേർന്നു.

അവിടെത്തിയതും അവനു വല്ലാതെ ദാഹിച്ചു.

അടുത്തു കണ്ട ചായക്കടയ്ക്ക് സമീപം അനന്തു ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി.

ചാവി ഊരിയെടുത്ത ശേഷം അവൻ ചായക്കടയിലേക്കുള്ള പടികൾ ഓരോന്നായി കയറി.

അവിടെ കണ്ട മരബെഞ്ചിൽ അവൻ അമർന്നിരുന്നു.

അവന് സമീപമുള്ള മറ്റു രണ്ടു ബെഞ്ചുകളിൽ മൂന്നു നാല് പേർ പത്രം വായിച്ചോണ്ടും ചായ കുടിച്ചു കൊണ്ടും ഇരിക്കുന്നുണ്ടായിരുന്നു.

അവർ അനന്തുവിനെ ശ്രദ്ധിക്കുന്നമട്ടേയില്ല.

ഗ്രാമീണത വിളിച്ചോതുന്ന ആ ചായക്കട അനന്തുവിനെ ആശ്ചര്യപ്പെടുത്തി.

"എന്താ മോനെ വേണ്ടേ?"

ചായക്കടക്കാരൻ കുമാരേട്ടൻ അപ്പുറത്തുള്ള ആൾക്ക് ചായ നൽകിക്കൊണ്ട് ചോദിച്ചു.

അവന്റെ മുഖം കണ്ടതും അയാളുടെ മുഖത്ത് അമ്പരപ്പ് വിരിഞ്ഞു.

💬 Comments

View all comments