0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1066

"കഴിക്കാൻ എന്താ ഉള്ളേ ചേട്ടാ ?"

അനന്തു തിരക്കി.

"ഉള്ളിവട,നെയ്യപ്പം,പരിപ്പുവട,ബോണ്ട,സുഖിയൻ പിന്നെ നല്ല ചൂട് ഇലയടയും "

കുമാരേട്ടൻ പറഞ്ഞതുകേട്ട് അനന്തുവിന്റെ കണ്ണുകൾ സമീപത്തുള്ള പഴക്കം ചെന്ന ചില്ലരമാലയിലേക്ക് നീണ്ടു.

അതിൽ കിടക്കുന്ന നയന മനോഹരങ്ങളായ പലഹാരങ്ങൾ അവനെ മാടി വിളിച്ചു.

അത് കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.

അതിൽ ഏതെടുക്കുമെന്നോർത്ത് ആശയകുഴപ്പത്തിലായി.

"ചേട്ടാ പരിപ്പ് വട മതി"

"ശരി മോനെ... കുമാരേട്ടൻ തിരിഞ്ഞു നിന്നുകൊണ്ട് ചില്ലരമാലയിൽ നിന്നും ഒരു പിഞ്ഞാണം എടുത്തു തോർത്തുകൊണ്ട് അമർത്തി തുടച്ചു വൃത്തിയാക്കി.

അതിനു ശേഷം അലമാരയുടെ ഡോർ തുറന്നു 2 പരിപ്പ് വട ഇട്ട പിഞ്ഞാണം അവന് നേരെ നീട്ടി.

അനന്തു അത് വാങ്ങിയ ശേഷം ഒരു പരിപ്പ് വട കയ്യിലെടുത്തു നാസികയിലേക്ക് അടുപ്പിച്ചു വച്ചു .

പരിപ്പ് വടയുടെ അഭൗമ്യമായ ഗന്ധം അവനെ വല്ലാതെ ആകർഷിച്ചു.

കൊതിയോടെ അനന്തു അത് വായിലേക്ക് അടുപ്പിച്ചപ്പോഴാണ് കുമാരേട്ടന്റെ അടുത്ത ചോദ്യം വന്നത്.

"ചായയെടുക്കട്ടെ മോനെ?"

"ആയ്ക്കോട്ടെ ചേട്ടാ "

അനന്തു സമ്മതമെന്ന മട്ടിൽ തലയാട്ടി.

കുമാരേട്ടൻ കട്ടനിലേക്ക് പാല് ചേർത്തു കൊണ്ട് ചായ അടിച്ചോണ്ടിരുന്നതും അവൻ പരിപ്പ് വട കഴിച്ചുകൊണ്ടിരുന്നു.

അസാധ്യമായ അതിന്റെ മണവും രുചിയും ആസ്വദിച്ചുകൊണ്ട് കൊണ്ടിരുന്നതും അനന്തുവിന്റെ മനസിന്റെ കടിഞ്ഞാൺ തെല്ലൊന്ന് നഷ്ട്ടപെട്ടു.

അവൻ ആർത്തിയോടെ അതിലേക്ക് മൂക്കും കുത്തി വീണു.

ഈ സമയം കുമാരേട്ടൻ നല്ല ചൂട് ചായ ആക്കിക്കൊണ്ട് അനന്തുവിനോട് വിശേഷം തിരക്കി.

"മോൻ എവിടുത്തുകാരനാ?"

"ഞാൻ ഇവിടെ തന്നെ ഉള്ളതാ ചേട്ടാ"

"പക്ഷെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ?"

കുമാരേട്ടൻ സംശയം പ്രകടിപ്പിച്ചു.

"അതോ ഞാനിവിടെ വന്നിട്ട് കുറച്ചായിട്ടെ യുള്ളൂ "

"എന്താ വീട്ടുപേര്?"

"തേവക്കാട്ട്"

"തേവക്കാട്ടെ?"

കുമാരേട്ടൻ സങ്കോചത്തോടെ ചോദിച്ചു.

ബാക്കിയുള്ളവരുടെ ദൃഷ്ടി തന്നിലാണെന്ന് അവൻ അസ്വസ്ഥതയോടെ തിരിച്ചറിഞ്ഞു.

തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാ.
മാലതിയുടെ മകൻ.

അനന്തു പറഞ്ഞത് കേട്ട് എല്ലാവരും മരബെഞ്ചിൽ നിന്നും ചാടിയെണീറ്റു.

അനന്തുവിനെ ബഹുമാനത്തോടെ നോക്കി കൈകൾ കൂപ്പി.

കുമാരേട്ടനും അതുപോലെ ചെയ്തു.

"ഹേയ് അതൊന്നും സാരുല്ല ....എല്ലാരും ഇരുന്നോ കേട്ടോ "

അനന്തു അവരെ വിലക്കി.

പക്ഷെ അവർ കൂട്ടാക്കാൻ തയാറായില്ല.

അവർ കടയുടെ മൂലയ്ക്ക് തമ്പടിച്ചു നിന്നു.

കുമാരേട്ടൻ വെപ്രാളത്തോടെ അലമാരയിൽ നിന്നും പുതിയൊരു ഗ്ലാസ് എടുത്തു കഴുകി വൃത്തിയാക്കി ചൂട് ചായ അതിലേക്ക് പകർന്നു.

ആ ഗ്ലാസ്‌ അയാൾ അനന്തുവിന് നേരെ നീട്ടി.

അനന്തു അത് കയ്യോടെ

💬 Comments

View all comments