0%

Chapter Title : വശീകരണ മന്ത്രം [ചാണക്യൻ]

Author : Kambikathakal Read All Parts 1.3K
കൈയ്യിലേന്തി അച്ഛച്ചന്റെ റൂമിലേക്ക് നടന്നെത്തി. വാതിൽ അകത്തു നിന്നും പൂട്ടി അനന്തു  ട്രങ്ക് പെട്ടിക്ക് ചാരെ ഇരുന്നു. എന്തോ ഒരു വിലപ്പെട്ട നിധി ഇതിനുള്ളിൽ ഉണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.ചുറ്റിക ഉപയോഗിച്ച് അവൻ പെട്ടി പൊളിക്കാൻ തുടങ്ങി പക്ഷെ നിരാശയായിരുന്നു ഫലം. ആ പെട്ടിയിൽ ഒരു പോറൽ പോലും പറ്റാത്തത് അവനെ അത്ഭുതപ്പെടുത്തി.
ചുറ്റികയ്ക്ക് പുറമേ കത്തിയും കട്ടിംഗ് പ്ലയറും ഉപയോഗിച്ച് അനന്തു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തോറ്റു പോയി. അവസാനം ദേഷ്യവും സങ്കടവും സഹിക്കാനാവാതെ മുഷ്ടി ചുരുട്ടി അവൻ പെട്ടിയിലിടിച്ചു. കലിതീരാതെ വീണ്ടും ഇടിച്ചപ്പോൾ അനന്തുവിന്റെ വിരൽ അവിടുള്ള കൂർത്തഭാഗത്തിൽ കൊണ്ട് മുറിഞ്ഞു.അവൻ വേദനയോടെ കൈ പുറകിലേക്ക് വലിച്ചു. എന്നാൽ കൈ വലിക്കുന്നതിനിടെ കുറച്ചു രക്ത തുള്ളികൾ ആ വൃത്തത്തിനുള്ളിൽ ഇറ്റു വീണു. അനന്തു വിരൽ മുറിഞ്ഞ ഭാഗത്തു അമർത്തി പിടിച്ചു ദേഷ്യത്തോടെ പെട്ടിയിലേക്ക് നോക്കിയപ്പോൾ വൃത്തത്തിനുള്ളിൽ വീണ രക്തം അതു ആലേഖനം ചെയ്ത രേഖകളിലൂടെ പതിയെ ചലിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ദേഷ്യം പൊടുന്നനെ പോയി അത്ഭുതത്തോടെ അവൻ കൺമുമ്പിൽ നടക്കുന്നത് സത്യമോ മിഥ്യയോ എന്ന ചിന്തയിൽ ആശങ്കാകുലനായി ഇരുന്നു. ഓവൽ ഷേപ്പിലൂടെയും വൃത്തത്തിലൂടെയും രക്ത തുള്ളികൾ ഒഴുകി പരന്ന ശേഷം പൊടുന്നനെ പ്രത്യേക ശബ്ദത്തോടെ ട്രങ്ക് പെട്ടി രണ്ടായി വിഭജിച്ചു മാറി. ആകാംക്ഷയോടെ അനന്തു മിടിക്കുന്ന ഹൃദയത്തോടെ പെട്ടി വലിച്ചു തുറന്നു. അപ്പോൾ അവിടാകമാനം എന്തോ ഒരു തരം സുഗന്ധം പരക്കുന്നതായി അവനു തോന്നി. വല്ലാതെ മത്തുപിടിപ്പിക്കുന്ന ഗന്ധം. അവന്റെ ജീവിതത്തിൽ ആദ്യമായി ആണ് അത്തരം ഒരു സുഗന്ധം അവനു അനുഭവപ്പെടുന്നത്. പെട്ടിയുടെ

💬 Comments

View all comments