Chapter Title : വശീകരണ മന്ത്രം [ചാണക്യൻ]
ഉള്ളിലേക്ക് അവൻ ഉറ്റു നോക്കി. ഒരു ചുവന്ന പട്ടിൽ എന്തൊക്കെയോ പൊതിഞ്ഞു വച്ചിരിക്കുന്നതായി അവനു മനസ്സിലായി. വിറയ്ക്കുന്ന കൈകളോടെ അവൻ ആ പൊതി എടുത്തു പട്ടിനു മുകളിൽ കുടുക്കി വച്ചിരിക്കുന്ന ചരട് വലിച്ചെടുത്തു.
ഈ സമയം ചുവന്ന പട്ട് താഴേക്ക് ഉതിർന്നു വീണു. അവൻ പതിയെ പട്ട് കൈകൾകൊണ്ട് വകഞ്ഞു മാറ്റി. ആ സമയം അവനു കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടത് കുറച്ചു താളിയോലകൾ ആണ്. അനന്തു സസൂക്ഷ്മം അതിൽ നിന്നും ഒരു കെട്ട് കയ്യിൽ എടുത്തു.
അവൻ അതിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു. പനയോലയിൽ നാരായം കൊണ്ടു എഴുതിയതാണിവ എന്ന് അനന്തുവിനു മനസ്സിലായി. എന്നാൽ അതിൽ രേഖപ്പെടുത്തിയത് മലയാള ഭാഷയ്ക്ക് പകരം കൊൽപി എന്ന പ്രാകൃതമായ ഭാഷ ആയിരുന്നു.
മലയാള ഭാഷയ്ക്ക് ഒപ്പം തന്നെ മലബാറിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷ ആയിരുന്നു കൊൽപി. എന്നാൽ ബ്രിട്ടീഷ് അടിച്ചമർത്തലിനൊപ്പം കൊൽപി എന്ന ഭാഷ നാമാവശേഷമായി.
ഇന്ന് കൊൽപി വായിക്കാനും എഴുതാനും അറിയുന്നവർ വളരെ വിരളമോ വിരലിൽ എണ്ണാവുന്നരോ മാത്രമായിരിക്കും എന്ന് അച്ഛച്ചൻ ഒരിക്കൽ പറഞ്ഞിരുന്നത് അവനു ഓർമ വന്നു.
അച്ഛച്ചൻ കൊൽപി ഭാഷയിൽ അഗ്രഗണ്യൻ ആയിരുന്നു. അനന്തുവിനെയും അദ്ദേഹം ആ ഭാഷ സ്വായത്തമാക്കാൻ അനുവദിച്ചിട്ടുണ്ട്. അനന്തു കൗതുകത്തോടെ ആ താളിയോലകെട്ട് എടുത്തു മേശപ്പുറത്തു വച്ചു. സ്റ്റൂൾ എടുത്ത് വച്ചു അതിനു മുകളിൽ ഇരുന്നു അവൻ താളിയോലക്കെട്ട് വായിക്കുവാൻ തുടങ്ങി.
അതിനു മുകളിൽ ഇപ്രകാരം കൊൽപി ഭാഷയിൽ എഴുതിയിരുന്നു.......
"വിട്കട്ചതുപുര "
അനന്തു ആ വാക്ക് വായിച്ചു നോക്കി. അതിന്റെ മലയാളം തർജ്ജമ ഇപ്രകാരമായിരുന്നു.....
"വശീകരണ മന്ത്രം "
ഒരു നാല്
💬 Comments
View all comments