Chapter Title : വസുന്ധര അന്തർജനം [സുനിൽ]
മാത്രം!
മല കയറി അങ്ങേ ചെരുവിലേക്ക് ഇറങ്ങാൻ തുടങ്ങിയ ഞങ്ങൾ കണ്ടു നടപ്പാത എന്ന് പറയാനില്ലാത്ത വിധം കാട് കയറി കിടക്കുന്ന വഴിച്ചാലിൽ നിന്ന് അകത്തോട്ട് നന്നായി തെളിഞ്ഞ ആളു നടപ്പുള്ള ഒരു കൊച്ചുവഴി!
ആ വഴി ചെന്ന് കേറുന്നത് ഓലമേഞ്ഞ ചാണകം മെഴുകിയ വരാന്ത ഒക്കെയുള്ള ഒരു കൊച്ചു വീടിന്റെ മുറ്റത്തോട്ടും!!!
ആ മുറ്റത്ത് നിന്ന് വെള്ള മുണ്ടും റൗക്കയും ഒക്കെ ഉടുത്ത തല മുഴുവൻ നരച്ച ഒരു അമ്മൂമ്മ വിറക് ഒടിച്ചു ചെറുതാക്കുന്നു.....
"ഹയ്യോ... മടുത്തു! ആ അമ്മച്ചിയോടൽപ്പം വെള്ളം വാങ്ങി കുടിച്ചിട്ട് പോകാം!"
ജോൺസൻ പറഞ്ഞപ്പോൾ ഞങ്ങളും നന്നേ ക്ഷീണിച്ചിരുന്നത് കൊണ്ട് ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ ആ മുറ്റത്തേക്ക് നടന്നു ......
"ഇച്ചിരെ വെള്ളം തരാവോ അമ്മച്ചീ......?"
എന്റെ ചോദ്യം കേട്ട ആ അമ്മച്ചി നെറ്റിയിൽ കൈയ് വച്ച് ഞങ്ങളെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി പോയി ഒരു മൺകൂജയും ഒരു സ്റ്റീൽ ഗ്ലാസ്സും കൂടി എടുത്ത് തന്നിട്ട്......
"നീ മൂന്നൂടെ ഇതെവിടെ പോകുവാ... വിശക്കുന്നുണ്ടല്ലേ? കാച്ചിലു പുഴുങ്ങിയതൊണ്ട് അതെടുക്കാം"
വെള്ളം തന്നിട്ട് അകത്തേക്ക് പോയ അമ്മച്ചി ഒരു കളത്തിൽ പുഴുങ്ങി വച്ചിരുന്ന കാച്ചിൽ അതേപടി എടുത്ത് കൊണ്ടു വന്ന് തിണ്ണയിൽ വച്ചിട്ട് ചെറിയ ഒരു പാത്രത്തിൽ കാന്താരി മുളക് ചാലിച്ചതും കൊണ്ടെ തന്നിട്ട് പറഞ്ഞു....
"കഴിച്ചോ... ഞാൻ കഴിച്ചതാ...."
ഞങ്ങൾ അത് കഴിച്ചു... മൂവരുടെയും വയർ നിറഞ്ഞു!
അമ്മച്ചി ഞങ്ങൾക്ക് അപ്പോൾ കട്ടൻകാപ്പി തിളപ്പിച്ച് തന്നു... അതും കുടിച്ചു ഞങ്ങൾ സന്തോഷത്തോടെ ആ അമ്മച്ചിയോട് യാത്രയും പറഞ്ഞു നടന്ന്
💬 Comments
View all comments