0%

Chapter Title : വസുന്ധര അന്തർജനം [സുനിൽ]

Author : സുനിൽ Read All Parts 381
നീങ്ങി... ആറ് കടന്ന് അക്കര ചെന്നപ്പോൾ ജോൺസന്റെ അങ്കിളിന്റെ വീട്ടിൽ ആരുമില്ല! ഓരോരുത്തർക്കും മൂന്നും നാലും ഏക്കർ കൃഷിസ്ഥലം ഉള്ള അവിടെ വീടുകളും ഒരുപാട് അകലത്തിൽ ആണ് അങ്കിളിന്റെ മോൻ ഇല്ലാതെ ജോൺസന് അവിടെ ആരെയും അറിയില്ല താനും! "എന്നാ പിന്നെ നമുക്ക് നാളെ വരാം!" ഞാൻ പറഞ്ഞപ്പോൾ അവരും സമ്മതിച്ചു തലയാട്ടി! ഞങ്ങൾ വന്ന വഴി തന്നെ മടങ്ങി!.... ആ അമ്മച്ചിയുടെ വീടിന്റെ ഭാഗം ആയപ്പോൾ ഞങ്ങൾ നടുക്കത്തോടെ പരസ്പരം നോക്കി.... അവിടെ അങ്ങനൊരു വീടുമില്ല അമ്മച്ചിയുമില്ല വഴിയുമില്ല വെറും കാട് മാത്രം!!!! വഴി ഒട്ട് മാറി പോയിട്ടുമില്ല ആള് നടപ്പില്ലാത്ത ആ വഴിയിൽ ഞങ്ങൾ അങ്ങോട്ട് നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട് താനും!!! വല്ലാതെ ഭയന്ന് പോയ ഞങ്ങൾ ആ കാട് കയറാതെ തിരിച്ചിറങ്ങി ആറ് കടന്ന് ജോൺസന്റെ അങ്കിളിന്റെ വീടിന്റെ അതിലേ തന്നെ മടങ്ങി....
പിന്നീടാണ് ആ കാടിന് നടുവിൽ എങ്ങിനെ അങ്ങനൊരു വീട് വരും അവിടെ അത്രയും പ്രായമായ ഒരു അമ്മച്ചി ഒറ്റക്ക് എങ്ങിനെ കഴിയും എന്നതൊക്കെ ഞങ്ങൾ ചിന്തിക്കുന്നത്! പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നതിനാൽ തന്നെ ഞങ്ങൾ ഈ അനുഭവം മറ്റാരോടും പറഞ്ഞുമില്ല! എന്തായാലും ഞങ്ങൾ മൂവരും പിന്നീടാ വഴി പോയിട്ടേയില്ല!!! വർഷങ്ങൾ ഒരുപാട് കഴിഞ്ഞു... അന്നത്തെ ആ അനുഭവം ഞാൻ ഫേസ്ബുക്ക് പോസ്റ്റാക്കി ഇട്ടിട്ട് അന്ന് പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിന് മുൻപുള്ള ഭദ്രകാളീയാമത്തിൽ നടന്ന സംഭവത്തിന്റെ ഞടുക്കം എന്നിൽ നിന്ന് ഇതേവരെ മാറിയിട്ടില്ല... അത് ഓർക്കുമ്പോൾ ഇപ്പോഴും നട്ടെല്ലിലൂടെ മേൽപ്പോട്ട് ഒരു തണുപ്പ് പാഞ്ഞങ്ങ് കയറുകയാണ്.... പതിവ് പോലെ ആ പുലർച്ചയും

💬 Comments

View all comments