Chapter Title : വസുന്ധര അന്തർജനം [സുനിൽ]
ഇടയ്ക്ക് ഒരു രണ്ട് മണിയോടെ ഉറക്കം ഉണർന്ന ഞാൻ ഒന്നിന് പോയി വന്ന ശേഷം ഫോൺ ഓണാക്കി അന്നലത്തെ പോസ്റ്റിന് വന്ന ലൈക്കുകളും കമന്റുകളും ഒക്കെ നോക്കുകയും മറുപടി നൽകുകയും ആയിരുന്നു....
പെട്ടന്ന് ഫോണിന്റെ മുകൾഭാഗത്ത് ഒരു മെസഞ്ചർ മെസേജ് റിക്വസ്റ്റ് നോട്ടിയുടെ ബാനർ!
"വസുന്ധരഅന്തർജനം വാണ്ട്സ് ടു കണക്ട് യൂ"
ഞാൻ പെട്ടന്ന് ആ ബാനർ ക്ലിക്ക് ചെയ്ത് മെസഞ്ചർ ഓപ്പൺ ആക്കി....
"വസുദ്ധര അന്തർജനം എന്ന് മലയാളത്തിൽ പേരെഴുതിയ സുദർശനചക്രം ഒക്കെ പോലുള്ള ഏതോ ഒരു മാന്ത്രികചക്രം dp ആയുള്ള ഐഡിയിൽ നിന്ന് ഒരു ചോദ്യം...
"ആ കാപ്പിതന്ന അമ്മച്ചിയുടെ പേര് അറിയാവോ.."
"ഇല്ല" ഞാൻ മറുപടി നൽകി....
"എന്നാൽ എനിക്കറിയാം ആ അമ്മച്ചി ഞാനാണ് വസുന്ധര അന്തർജനം എന്നാണ് എന്റെ പേര്!"
എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ ഒരു വെള്ളിടി വെട്ടി.... കട്ടിലിൽ ചാരി കിടന്ന് ഫോണിൽ നോക്കുന്ന എന്റെ കൈയ്യിൽ നിന്ന് ഫോൺ എന്റെ മടിയിലേക്ക് വീണു....
അനങ്ങാനാവാത്ത ആ അവസ്ഥയിൽ മടിയിൽ വീണ ഫോണിൽ ഓപ്പണായ അവരുടെ ചാറ്റിൽ തനിയെ പേരിൽ ക്ലിക്കായി...
ഓപ്പണായ പേജിൽ പ്രോഫൈൽ ക്ലിക്കായി ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ എന്റെ ഐഡി ക്ലിക്കായി
"വസുന്ധര അന്തർജനം" എന്ന ഫേസ്ബുക്ക് പേജ് തുറന്ന് വന്നു...
സ്ഥലം കണ്ണൂർ ഇരിട്ടി
Date of birth ന്റെ സ്ഥാനത്ത്
1903 -1984---!!!
പെട്ടന്ന് ഫോണിന്റെ സ്ക്രീൻ ഓഫായി!
മുറിയാകെ ചന്ദനത്തിരിയുടെ രൂക്ഷഗന്ധം വ്യാപിച്ചു..!
ഞാൻ പകപ്പോടെ ഫോണിൽ ഞെക്കി...ഞാനാ വസുന്ധരഅന്തർജനത്തിന്റെ മെസേജ് റിക്വസ്റ്റ് വന്നപ്പോൾ എടുത്തിരുന്ന അതേ പേജ് ടൈപ്പ് ചെയ്ത്
💬 Comments
View all comments