0%

Chapter Title : വസുന്ധര എന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 12.7K

മാളിൽ ടീ ഷർട്ടുകളുടെ സെക്ഷനിൽ നിൽക്കുമ്പോൾ വിനായക് വസുന്ധരയുടെ തോളിൽ തോണ്ടി.

"എന്താ?"

റിങ് ബാറിൽ നിന്നും പ്യൂമ ബ്രാൻഡിന്റെ ടീ ഷർട്ട് എടുത്തുകൊണ്ട് വസുന്ധര അവനെ നോക്കി.

വിനായക് വാതിലിനപ്പുറത്ത് വിശാലമായ ഇടനാഴികയിൽ ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ കാണിച്ചു.

അങ്ങോട്ട് നോക്കിയ വസുന്ധരയുടെ നീൾ മിഴികൾ തിളങ്ങി.

കവിളുകൾ തുടിച്ചു.

മാറിടം തരിച്ചു.

"പ്രമോദ്!"

അവൾ പതിയെ ഉരുവിട്ടു.

"ചെല്ല് മമ്മി..."

അവൻ അവളുടെ തോളിൽ പിടിച്ചു.

"വേണ്ട..."

അവൾ പറഞ്ഞു.

"ഞാൻ ഉള്ളത് കൊണ്ടാണോ?"

അവൻ ചോദിച്ചു.

അവൾ അവനെ ചേർത്ത് പിടിച്ചു.

"പോടാ, അങ്ങനെ ഒന്നും പറയാതെ,"

"വാ മമ്മി,"

അവൻ അവളെ പിടിച്ച് വലിച്ചു.

"ആളെ ഒന്നെടുത്ത് കാണാല്ലോ,"

അവൾ അവന്റെ പിന്നാലെ ചെന്നു.

വെളിയിൽ ഇടനാഴിയിൽ പ്രമോദ് പൊതുവാൾ ചിലരോട് വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കുന്നത് അവൾ കണ്ടു.

പെട്ടെന്ന് അയാൾ അവളെ കണ്ടു.
പുഞ്ചിരിച്ചു.

വസുന്ധരയും വിനായകും അയാളുടെ അടുത്തെത്തി.

"എന്താ ഇവിടെ?"

വസുന്ധര ചോദിച്ചു.

"ഞാനിതിന്റെ എം ഡിയെ കാണാൻ വന്നതാ,"

ചിരിച്ചുകൊണ്ട് പ്രമോദ് പറഞ്ഞു.

വിനായക് അയാളെ നോക്കി.

മൊബൈലിൽ കണ്ടതിനേക്കാളും കേമൻ.
സ്മാർട്ട്.
സുന്ദരൻ.

"ഇത് ..ഇതാണോ വിനായക്?"

അയാൾ ചോദിച്ചു.

"ഹ്മ്മ് ..."

വസുന്ധര അഭിമാനത്തോടെ പറഞ്ഞു.

"അതെ ...വിനായക്. എന്റെ മോൻ ...ബെസ്റ്റ് ഫ്രണ്ട്!"

വസുന്ധര അയാളുടെ തൊട്ടടുത്ത് നിൽക്കുന്നവരെ നോക്കി.

"ഇത് ജോൺസൺ,"

അവളുടെ ഭാവം കണ്ട് അയാൾ പറഞ്ഞു.

"ഹലോ.."

ജോൺസൺ അവളെ അഭിവാദ്യം ചെയ്തു.

"ഹായ്.."

അവൾ പുഞ്ചിരിച്ചു.

"ഇത് മാർട്ടിൻ..."

തന്റെ ഇടത് വശത്ത് നിന്നയാളെ നോക്കി പ്രമോദ്

💬 Comments

View all comments