0%

Chapter Title : വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Author : സുനിൽ Read All Parts 1.1K

കവടി ഉരുട്ടി ഒരു പിടി വാരി ഹൃദയത്തോട് ചേർത്തിട്ട് ഭൈരവൻ കവടി പരലുകൾ പകുത്തു..

മേടം രാശി ആരൂഡം! ലഗ്നാധിപൻ ചൊവ്വ ഉത്തമ രാശിയിൽ! വ്യാഴം പൂർണ്ണ ദൃഷ്ടിയോടെ!

ജ്യോതിഷ പ്രകാരം സമയം ഉത്തമം!

നീചഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് നീങ്ങി..

ജ്യോതിഷപ്രകാരം ആ നീചഗ്രഹങ്ങളുടെ സാന്നിദ്ധ്യത്തിന്റെ ആണ് തൊഴിലിൽ മാന്ദ്യം!

അപഹാരം കഴിഞ്ഞു എങ്കിലും പത്ത് ദിവസങ്ങൾ കൂടി അതിന്റെ നേരിയ പ്രഭാവം ഉണ്ടാവും!

ഏതൊരു ജ്യോതിഷിയും പരിഹാരം നിർദ്ദേശിക്കുക ശിവക്ഷേത്രത്തിൽ കൂവളമാലയും പുറക് വിളക്കും എന്നത് മാത്രമാവും!

ഭൈരവൻ ചുളിഞ്ഞ മുഖത്തോടെ ഗൌരവത്തിൽ വസുന്ധരയെ ഒന്ന് നോക്കി..

"എന്താ സാമീ....? പ്രശ്നം വല്ലതും....?"

വസുന്ധര അങ്കലാപ്പോടെ ചോദിച്ചു... ഭൈരവൻ ചുളിഞ്ഞ മുഖത്തോടെ തന്നെ രക്ഷയില്ല എന്ന മട്ടിൽ തല വിലങ്ങനെ ആട്ടി പറഞ്ഞു...

"തൊഴിൽസ്ഥാനത്തുള്ള ശത്രുക്കൾ പ്രബലരാണല്ലോ? ആഭിചാരപ്രയോഗമാണ് നടന്നിരിക്കുന്നത്!

അതാ പിടിച്ചു നിർത്തിയപോലെ കച്ചോടം നിന്നുപോയത്!

മറുത ചുടലയക്ഷി ശൂലിനി എന്ന് വേണ്ട ദുർദേവതകളുടെ ഒരു പട തന്നെ കടയുടെ വാതിലിലുണ്ട് വരുന്നവരെ തടയാൻ! അതാ കച്ചോടമില്ലാത്തത്!"

"അയ്യോ... അതിനിപ്പവെന്താ സാമീ പരിഹാരം?"

വസുന്ധര ഭയപ്പാടോടെ ചോദിച്ചു!

"ദുർദേവതകളാണ്! അവരുടെ മലിനതയിലേയ്ക്ക് ഭദ്രകാളി പോലുള്ള സത്ദേവതകൾ അടുക്കില്ല!

ഇവിടെ ക്ഷേത്രത്തിൽ നിന്നിതിന് പരിഹാരമില്ല!

മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കണം!"

"എന്തുവേണേലുഞ്ചെയ്യാം സാമീ... പണവൊരു പ്രശ്നവേയല്ല! സാമിയിതിനൊരു പരിഹാരം ചെയ്തുതരണം!"

ഭൈരവൻ പറഞ്ഞപ്പോൾ വസുന്ധര കെഞ്ചി!

"പരിഹാരമുണ്ട് ഞാൻ ചെയ്യാം പക്ഷേയിത്തിരി കടുത്ത പ്രയോഗമാ.. വസുന്ധര തയ്യാറാണേ ഞാനിതു നേരെയാക്കിത്തരാം!"

"എന്തിനും ഞാന്തയാറാ അറുപതിനായിരമെഴുപതിനായിരാ ദിവസേന കൊറവ് എന്തുചെയ്തായാലും അതു പഴേപടിയായി കിട്ടിയാ മതി!"

വസുന്ധര

💬 Comments

View all comments