Chapter Title : വസുന്ധരയുടെ മന്ത്രവാദം [സുനിൽ]
പറഞ്ഞപ്പോൾ ഭൈരവൻ പറഞ്ഞു...
"വടയക്ഷിക്കേ ഈ ദുർദേവതകളെ തുരത്തിയോടിക്കാൻ സാധിക്കൂ ഞാനങ്ങനെ ആഭിചാരം ചെയ്യാറുമില്ല.... പിന്നെ നിങ്ങടെയൊക്കെ ഒരാവശ്യമെങ്ങനാ പറ്റില്ലാന്നു പറയുക?
തന്നേമല്ല നമ്മളങ്ങോട്ടല്ലല്ലോ ദുർമന്ത്രവാദം ചെയ്യുന്നേ...? ഇങ്ങോട്ടു വന്നേനു പ്രതിവിധിയല്ലേ അപ്പോളതു ന്യായവുമാ..."
വസുന്ധര നന്ദിപൂർവ്വം തലയാട്ടി. ഭൈരവൻ തുടർന്നു....
"അറുപതിനായിരം രൂപ വരുന്ന ഒരൊറ്റ വലിയഹോമം നടത്തി യക്ഷിയമ്മയെ ചരടിൽ ആവാഹിച്ച് അരയിൽ കെട്ടണം!
അതിന്റെ ഇരുപത്തൊന്നാം ദിവസം ചരടിൽ നിന്ന് തകിടിലാക്കി അരയിൽ സ്ഥിരമായി കെട്ടണം!
അന്നും ചെറിയൊരു ഹോമം!
നാൽപ്പത്തൊന്നു ദിവസം പറ്റാത്ത ആ ദിവസങ്ങൾ ഒഴിച്ച് മുടങ്ങാതെ പൂജയുണ്ട് കഴിയുവോ...?"
"കഴിയും...!"
വസുന്ധര ഉറച്ച ശബ്ദത്തിൽ പറഞ്ഞതും ഭൈരവൻ തുടർന്നു!
"വടയക്ഷിയെ ആവാഹിച്ച് അരയിലാക്കിയാൽ മറ്റൊരു ദുർദേവതകളും പിന്നടുക്കില്ല!
പക്ഷേ വടയക്ഷി പ്രസാദിക്കണമെങ്കിൽ സുരതക്രീയയിൽ സംതൃപ്തയാവണം!
ആരിലേയ്ക്കാണോ യക്ഷീചൈതന്യം ആവാഹിക്കുന്നത് അവർ ഉപാസകരുമായി ഈ നാൽപ്പത്തൊന്ന് ദിവസം സുരതക്രീയ നടത്തി സംതൃപ്തരാവണം!
ആദ്യ ഇരുപത്തൊന്ന് നാൾ നാമും ബാക്കി ഇരുപത് ദിനം വേലായുധസ്വാമിയും ആവും കർമ്മികൾ!
അത് സമ്മതമാണോ പൂർണ്ണ മനസ്സോടെ യക്ഷിയമ്മയ്ക്ക് ശരീരം സമർപ്പിച്ച് അനുഗ്രഹം നേടണമോ എന്നത് ശരിക്ക് ആലോചിച്ച് പിന്നീട് പറഞ്ഞാലും മതിയാവും!"
"ആലോചിക്കാനൊന്നുമില്ല സാമീ എനിക്കു പരിപൂർണ്ണസമ്മതാ! എത്രയുമ്പെട്ടന്നെന്റെ ദോഷമ്മാറണം!"
തലേ ദിവസത്തെ കളക്ഷൻ ബാങ്കിലിടാനായി എടുത്ത പണം ബാഗിൽ ഉണ്ടായിരുന്നതിൽ നിന്നും അറുപത് പറഞ്ഞതിന് എഴുപത്തി അയ്യായിരവും വസുന്ധര എടുത്ത് ഭൈരവന് മുന്നിൽ വച്ചു!
"എങ്കിൽ നാളെ വ്യാഴം! വടയക്ഷിപൂജ വെള്ളിയാഴ്ചയാണ് നടത്തുക!
നാളെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഒരു ജലധാര, കൂവളമാല, പുറകുവിളക്ക് ഇവ കഴിപ്പിച്ച് ഗ്രഹപ്പിഴാശാന്തിക്കായി പ്രാർത്ഥിച്ച് മറ്റന്നാൾ കാലത്ത് ഒൻപതിന്
💬 Comments
View all comments