Chapter Title : വടക്കന്റെ വെപ്പാട്ടി 2 [Rachel Varghese]
അയാളുടെ ഡോറിന്റെ മുന്നിലെത്തി. ആദി അതിൽ മെല്ലെ കൊട്ടി.
ഉള്ളിലേ തടിയുടെ കതക് മെല്ലെ തുറന്ന് ഒരു സ്ത്രി വന്ന് നില്കുന്നു. അവർ ഇരുമ്പിന്റെ കതകും തുറന്നു. ഞാൻ തല മെല്ലെ ഉയർത്തി നോക്കി. അത്യാവശ്യം നല്ല തടിയുള്ള മധ്യവയസ്കയായിട്ടുള്ള ഒരു സ്ത്രി. നെറ്റിയിൽ വലിയ വട്ടപ്പൊട്ടും നെറുകയിൽ സിന്ധുരവും. നന്നായി മേക്കപ്പും ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട്. നല്ല വില തോന്നിക്കുന്ന സാരിയാണ് ഉടുത്തിരിക്കുന്ന. എന്നാൽ തടികൂടുതൽ കൊണ്ട് അത് അങ്ങിങ്ങു തൊടാതെ അലസമായി കിടക്കുന്നു. കയ്യിലും കഴുത്തിലുമൊക്കെ കൊറേ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.
അവർ ഞങ്ങളെ കണ്ടപ്പോൾ തന്നെ നന്നായി ചിരിച്ചുകൊണ്ട് അകത്തേക്ക് വരാൻ പറഞ്ഞു. ഞങ്ങൾ രണ്ടാളും സോഫയിൽ ഇരുന്നപ്പോൾ അകത്തെ വേറൊരു മുറിയിൽ നിന്നും 30 - 35 പ്രായം തോന്നിക്കുന്ന രണ്ടു സ്ത്രികൾ ഇറങ്ങിവന്നു. അവരുടെ കയ്യിൽ രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. അവർ കുർത്തയും ജീൻസും ഇട്ടു കുറച്ചുകൂടി മോഡേൺ വേഷത്തിലാണ്. അവരും വന്നു ഞങ്ങളെ പരിചയപെട്ടു. അയാളുടെ ഭാര്യയും മക്കളും... മക്കൾ രണ്ടു ദിവസം മുൻപ് വന്നതാണത്രേ. ഞങ്ങൾ സോഫയിൽ ഇരുന്ന് പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. ആ സമയമൊക്കെയും ഞാൻ ആലോചിച്ചുകൊണ്ടിരുന്നു- " ഈശ്വര.. ഇയാളുടെ മക്കൾ വരെ എന്നെകാട്ടിലും എത്ര പ്രായം കൂടുതൽ ആണ് ! എന്നിട്ടാണ് അയാളെന്നെ..."
പെട്ടെന്നു ബെഡ്റൂമിന്റെ കതകു തുറന്ന് അയാൾ പുറത്തേക്ക് വന്നു. ഞാൻ അറിയാതെ ചാടി എഴുനേറ്റ് പോയി, പുറകെ ആദിയും. എപ്പോഴും പോലെ തന്നെ വെള്ള കുർത്തയും ധോത്തിയും മാലയും കുറിയുമൊക്കെ ഉണ്ട്. അയാൾ എന്നെ കണ്ടതും പെട്ടെന്നൊന്ന് നിന്നു. എന്നെ അടിമുടി
💬 Comments
View all comments