Chapter Title : വടക്കന്റെ വെപ്പാട്ടി 2 [Rachel Varghese]
എന്നു പറഞ്ഞുകൊണ്ട് ആദി എഴുനേറ്റു നടന്നു. കൂടെ അയാളുടെ ഭാര്യയും മക്കളും. ഞാൻ ഗത്യന്തമില്ലാതെ പുറകെ കൂടി. " ഞാൻ ഇല്ല, നിങ്ങൾ ചെല്ല് എന്നും പറഞ്ഞു അയാൾ അവിടെത്തന്നെ ഇരുന്നു.
ടെറസിലേക്കുള്ള പടികൾ കയറുമ്പോൾ എന്നിലേക്ക് പഴയ ഓർമ്മകൾ കുത്തൊഴുക്കുപോലെ വന്ന് നിറഞ്ഞു. മുകളിലെത്തിയപ്പോൾ ആദി പറഞ്ഞുകൊണ്ടിരുന്നു- " ഹായ്.. എന്ത് രാസമാണല്ലേ.. നല്ല കാറ്റും ഇവിടെയൊക്കെ വേണമെങ്കിൽ ഒരു ഫുൾ നൈറ്റ് സ്പെൻഡ് ചെയ്യാം ". ഞാൻ എന്തു ചെയ്യണമെന്നറിയാതെ ചുറ്റും കണ്ണോടിച്ചികൊണ്ടിരുന്നു. ആ സിമെന്റിന്റെ കൈവരികളൊക്കെ കാണുമ്പോൾ, സ്പർശിക്കുമ്പോൾ മനസുനിറയെ എന്തോക്കെയോ ഓർമ്മകൾ വന്നടിഞ്ഞു. അല്പം കഴിഞ്ഞു ഞങ്ങൾ താഴേക്ക് വന്നു. " ഇനി കഴിച്ചുകൊണ്ടാവാം സംസാരം അല്ലെ ? " അയാളുടെ ഭാര്യാ പറഞ്ഞു.
ഊണുമേശയിൽ പല നോർത്ത് ഇന്ത്യൻ വിഭവങ്ങൾ. എല്ലാം വെജിറ്റേറിയൻ ആണ്. ഞാനും ആദിയും ഇരുന്നു, പിന്നാലെ അയാളുടെ ഭാര്യയും മക്കളും.സോഫയിൽ നിന്നും മെല്ലെ എഴുനേറ്റ് അയാൾ ഒരു കസേരയിൽ വന്നിരുന്നു. അവർ ഞങ്ങൾക്ക് എല്ലാം വിളമ്പി തന്നു. ഞാൻ അതൊക്കെ മെല്ലെ മെല്ലെ കഴിക്കാനും തുടങ്ങി.
" നന്നായി കഴിക്ക് മോളെ, കുറച് തടിയൊക്കെ വെക്കട്ടെ " അയാളുടെ ഭാര്യാ എന്നോട് തമാശയായി പറഞ്ഞു.
" ഓ ഈ തടിയൊക്കെ പാകത്തിനല്ലേ " - എന്നെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി. അയാൾ എന്നെ നോക്കി ഇടക്കൊക്കെ ഓരോന്ന് പറയും. ബാക്കി എല്ലാവരും ചിരിക്കും. പക്ഷെ പലതും അർഥം വെച്ചുള്ള വർത്തമാനമാണെന്നു എനിക്ക് മാത്രം മനസിലായി. ഞാൻ മെല്ലെ എഴുനേറ്റു.
💬 Comments
View all comments