Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]
ഐഡി എഡിറ്റ് ചെയ്യാൻ തുടങ്ങി…പർപ്പിൾ വേണ്ട.. വയലറ്റ് മതി…”
“Viloet mallu💜” ഒരു ചെറു പുഞ്ചിരിയോടെ അവൾ പേര് വായിച്ചു. ഒപ്പം bio യും എഡിറ്റ് ചെയ്തു.
Model. Traveler.Fashion. lifestyle
Starting from scratch.
Bio കൊടുത്തപ്പോൾ അവളൊന്നും ചിരിച്ചു. ഒരു തവണ മോഡലിംഗ് ചെയ്തിട്ടില്ല, കേരളം വിട്ട് എങ്ങും പോയിട്ടില്ല. Fashion നെ പറ്റി അറിയാം എങ്കിലും ഒന്നും ചെയ്ത് നോക്കിയിട്ടില്ല. പൈസ ഇല്ല എന്നത് തന്നെ കാരണം.
അങ്ങനെ അക്കൗണ്ട് സെറ്റ് ആക്കിയ ആതിര തൃപ്തിയോടെ ആ രാത്രി മയങ്ങി.
📷📷📷
ഞായറാഴ്ച അജയ് പറഞ്ഞത് അനുസരിച്ചു ബീച്ചിൽ ആയിരുന്നു ആതിര ഷൂട്ടിനായി പോയത്. സിമ്പിൾ ആയി സാരി ആയിരുന്നു വേഷം ചൂടപ്പം പോലെ അജയ് ഫോട്ടോസ് എടുത്ത് നൽകി മിനിറ്റുകൾക് ഉള്ളിൽ തന്നെ അത് അപ്‌ലോടും ചെയ്തു. എക്സ്പോസിംഗ് pics ഒന്നുമല്ല, ജസ്റ്റ് നോർമൽ സാരി പിക്സ്.

“അപ്പോൾ ഫിനാൻഷ്യൽ ആയി ബുദ്ധിമുട്ട് ഉണ്ടല്ലേ…”ചായ കുടിച്ചിരുന്ന അജയ് ചോദിച്ചു.
“ഒരുപാട്…”ആതിര മറുപടി നൽകി.
“എന്നാലും എന്തൊരു പോങ്ങനാ ചേച്ചിടെ ഹസ്ബൻഡ്. ചേച്ചിയെ പോലൊരു സുന്ദരിയെ വിട്ട് കളഞ്ഞില്ലേ..”അവൻ ചോദിച്ചു..
ആതിര ചിരിച്ചത് മാത്രേ ഉള്ളു.
“ചേച്ചി.. തല്ക്കാലം ഇതുപോലെ pics എടുത്ത് പോയാൽ മതി.. ചേച്ചിക് ഗ്ലാമർ ചെയ്യാൻ പേടി ഉണ്ടോ..?” അവൻ ചോദിച്ചു.
“എനിക്ക് പേടി ഒന്നുമില്ല.. പക്ഷെ അങ്ങനത്തെ ഡ്രസ്സ് വാങ്ങിയാൽ ഞാൻ ഫിനാൻഷ്യലി ടൈറ്റ് ആകും.”ആതിര പറഞ്ഞു.
“ചേച്ചി പേടിക്കണ്ട…തത്കാലം ഇങ്ങനങ് പോകട്ടെ.. നമുക്ക് ശെരിയാക്കാം. ഒരു കടയുടെ കൊളാബ് എങ്കിലും കിട്ടാതെ ഇരിക്കില്ല.. ഒന്ന് കിട്ടിയാൽ
💬 Comments
View all comments