0%

Chapter Title : വയലറ്റ് 💜ദി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ [Gladiator]

Author : Gladiator Read All Parts 10.3K

അവൾക്ക് സ്വയം അറിയാം.

“റ്റിംഗ്..”മൊബൈലിൽ നോട്ടിഫിക്കേഷൻ കണ്ട ആതിര മൊബൈൽ നോക്കി.

“Ajay@£$@£$@$%ala( ഇങ്ങനൊരു id ഇല്ല. ഇനി ഉണ്ടെങ്കിൽ വായനക്കാർ പോയി ചൊറിഞ്ഞു പണി വാങ്ങി തരരുത് ) send you a collaboration request” അവൾ വായിച്ചു.

“അവൻ ഇത്ര പെട്ടെന്നു ഫോട്ടോ പോസ്റ് ചെയ്തോ…!”ഒരു ചിരിയോടെ അവൾ സ്വയം ചോദിച്ചു. ശേഷം തന്റെ ഫോട്ടോസ് നോക്കി ഒന്ന് ചിരിച്ചു, ശേഷം പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി.

വൈകി വാടക വീട്ടിൽ എത്തിയ ആതിര ആഹാരം പാചകം ചെയുന്നതിന്റെ തിരക്കിലായി, ശേഷം എന്നത്തേയും പോലെ ക്ഷീണത്തിൽ മയങ്ങി.

പതിവ് പോലെ അതി രാവിലെ തന്നെ ഒരുങ്ങി കെട്ടി സൂപ്പർ മാർക്കറ്റിലേക്ക് തിരിച്ചു.

“ഒരുപാട് ഫാൻസ്‌ ആയല്ലോ…ഇനിയിപ്പോൾ ജോലി നിർത്തി പോകുമോ…” തമാശ രൂപേണെ ഉള്ള മാനേജറിന്റെ ചോദ്യം കേട്ട ആതിര സ്റ്റോക്ക് എന്റർ ചെയുന്നത് നിർത്തികൊണ്ട് തിരിഞ്ഞു നോക്കി.

“ങേ…എന്താ സർ…?” കാര്യം മനസിലാകാതെ അവൾ ചോദിച്ചു.

“ഇൻസ്റ്റാഗ്രാമിൽ ഭയങ്കര ഫാൻസ്‌ ആണലോ ആതിരയ്ക്ക് ഇപ്പോൾ. അത് ചോദിച്ചതാ.?”ചിരിച്ചുകൊണ്ട് മാനേജർ ചോദിച്ചു.

ആതിരയ്ക്ക് അപ്പോഴും ഒന്നും മനസിലായിരുന്നില്ല.

എന്തെങ്കിലും തിരിച്ചു ചോദിക്കും മുൻപ് തന്നെ മാനേജർ അവിടെ നിന്നും പോയിരുന്നു

ആതിര പെട്ടെന്ന് ഫോൺ എടുത്തു നെറ്റ് ഓൺ ആക്കി.

“റ്റിംഗ്.. റ്റിംഗ്.. റ്റിംഗ്…റ്റിംഗ്…..” ചറ പറ മൊബൈലിലേക്ക് notifications ഇരച്ചു വന്നു. എല്ലാം instagram നോട്ടിഫിക്കേഷൻ.

ഇൻസ്റ്റ ഓപ്പൺ ആക്കിയ ആതിര വായ പൊളിച്ചു പോയി.

അവൾ ഇതുവരെ ഇൻസ്റ്റയിൽ പോസ്റ്റ്‌ ഒന്നും ചെയ്തിരുന്നില്ല. ആദ്യ പോസ്റ്റ്‌ ഇന്നലെ ഇട്ട collab ആയിരുന്നു.

💬 Comments

View all comments