0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

തുടുത്ത കവിളും അഴിച്ചിട്ടാൽ ഉപ്പൂറ്റിയിലെത്തുന്ന ഇടതൂർന്ന കാർകൂന്തലും കടഞ്ഞെടുത്ത പോലുള്ള ശരീരവും അവളാണ് ഇരുനൂറ്റി അറുപത്തിനാല് അല്ല മലയൻ പോയതോടെ ഇരുന്നൂറ്റി അറുപത്തി മൂന്ന് പേരടങ്ങുന്ന ഈ ഊരിന്റെ രാജകുമാരി കഴുതപ്പെണ്ണും സുന്ദരിയാവുന്ന പതിനേഴിൽ സുന്ദരിയായ കകാർത്തിക, പതിനേഴിന്റെ പടി ചവിട്ടിയതോടെ കാർത്തിക ദീപം തെളിയിച്ചപോലെ തിളങ്ങിയ ഈ സുന്ദരിയുടെ സൗന്ദര്യം വാക്കുകളിൽ ഒതുങ്ങുന്നതെങ്ങനെ...

തമ്പ്രാ... തേനും എണ്ണയും...

അവളുടെ വലിയ കമ്മലിട്ട കാതിൽ പിടിച്ചു തിരുമി

ഉയ്യോ... തമ്പ്രാ... വേദനിക്കുന്നു...

നിന്നോട് ഞാൻ തമ്പ്രാന്ന് വിളിക്കരുതെന്നു പറഞ്ഞിട്ടില്ലേ...

ആ...

ഞാൻ നിന്റെ ആരാ...

ഏട്ടൻ...

നീയോ...

അനിയത്തി...

ഇനി തമ്പ്രാന്ന് വിളിക്കുമോ...

ഇല്ല...

(ചെവി തിരുമിക്കൊണ്ട് എന്നെ നോക്കി) നല്ലോണം നൊന്തു...

നന്നായി ഇനി വിളിക്കുമോ...

ഇല്ല...

ഇതാ നീ കഴിഞ്ഞ വട്ടവും പറഞ്ഞേ...

(പിണക്കത്തോടെ കൈയിലെ തുണി സഞ്ചി എനിക്കുനേരെ നീട്ടി)തമ്പ്രാട്ടിമാർക്ക് എണ്ണയും തേനും...

ഡി... നിനക്കെന്റെ കയ്യിന്നു കിട്ടുമേ... നിനക്കീ ചേട്ടനും ചേച്ചിയുമൊന്നും വായിൽ വരൂലേ...

ഹാ... ചേച്ചിമാർക്ക്...

(അവളുടെ ചെവിയിൽ പിടിച്ചുനോക്കി) നല്ലോണം നൊന്തോ...

മ്മ്...

മോളങ്ങനെ വിളിച്ചിട്ടല്ലേ... ഇനി ചേട്ടാന്നു വിളിച്ചാൽ മതി കേട്ടോ...

സാരോല്ല...

മ്മ്...

ചേട്ടൻ പോയിട്ട് പിന്നെ വരാം... എല്ലാരോടും പറഞ്ഞേക്ക്...

മ്മ്...

പിണക്കമാണോ...

ഇല്ല...

(അവളുടെ വീർപ്പിച്ചുവെച്ച കവിളിൽ പിടിച്ചാട്ടി)ക്ഷമി ഏന്റെ കുറുമ്പീ... അടുത്തവട്ടം വരുമ്പോ പൊട്ടും ചാന്തും വളേം ഒക്കെ കൊണ്ടുത്തരാം... കേട്ടോ...

ഇനി വരുമ്പോ ഊരിൽ കേറുമോ...

കേറാം... പോരേ...

മ്മ്...

മൂപ്പാ... ഞാനിറങ്ങുവാ...

ജോയി ഇന്ന് വന്ന കുതിരക്കളെയും ഇവിടെ വിട്ടേക്ക് ആയുധങ്ങൾ മാത്രം എടുത്താൽ മതി

ശെരി...

കർണന്റെ

💬 Comments

View all comments