Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
പുറത്ത് കയറി ബംഗ്ലാവിലേക്ക് തിരിക്കുമ്പോൾ റോക്കിയും റോസിയും പിറകെത്തന്നെ വന്നു
ആയുധങ്ങളഴിച്ചുവെക്കെ അച്ചായനങ്ങോട്ട് വന്നു
കാവലിന് നിന്നവരൊക്കെ എവിടെയാ...
വെള്ളമടിച്ചുറങ്ങിയെന്നാ തോന്നുന്നേ... വിളിച്ചിട്ട് ഞെരക്കവും മൂലളും മാത്രേ ഉള്ളൂ...
മ്മ്... അവര് കാവലിരിക്കുന്നത് എന്തിനാണെന്ന് അവർക്കുതന്നെ അറിയില്ലല്ലോ... കാവലിരിക്കുമ്പോ കുടിക്കരുതെന്ന് പറയണം...
പറയാം...
കള്ളവാറ്റിന് കാവലിരിക്കുന്നോരോട് കുടിക്കരുതെന്ന് പറയുന്നത് എന്ത് വിരോധപാസം അല്ലേ... ഇനി അധികദിവസം വേണ്ട കാവലിന് ഏറുമാടം കെട്ടാൻ പറഞ്ഞിട്ടുണ്ട് അത് കഴിഞ്ഞാൽ കാവൽ മതിയാക്കാം... കൊടകിൽ പുതിയ എസ്റ്റേറ്റ് നോക്കിയിട്ടുണ്ട് അവരെ അങ്ങോട്ട് മാറ്റാം... ഇവിടെ അച്ചായനും ജോയിയും മതി...
ശെരി...
മലയൻ... ഇന്ന് വന്നവര് തീർത്തു...
ഉശിരുള്ളവനായിരുന്നു...
മ്മ്...
അവരെവിടെ... രണ്ടാളേം ഓരോ മുറിയിലിട്ടടച്ചിരിക്കുവാ...
മയക്കാനുള്ള മരുന്നും സൂചിയും എടുത്ത് അവരെ കൂട്ടി വണ്ടിയിൽ കൊണ്ടുവന്നിരുത്തി കുടിക്കാൻ ഓരോ ചെറിയ ഗ്ലാസ് ബിയർ കൊടുത്തു ഇൻജെക്ഷൻ ചെയ്തു
ഞാനിറങ്ങുവാ... പതിനൊന്നു മണിക്കാണ് മീറ്റിംഗ്
ചെക്ക് പോസ്റ്റിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്...
അച്ചായന്റെ വാറ്റും കാർത്തിക തന്ന സഞ്ചിയും എടുത്ത് വണ്ടിയിൽ വെച്ചു മലയിറങ്ങി
സ്പീക്കറിലൂടെ ഗസൽ ഒഴുകികൊണ്ടിരുന്നു വണ്ടി അതിവേകം നാട് ലക്ഷ്യം വെച്ച് നീങ്ങി ജാഫറിന്റെ വീട് തുറന്ന് അവനെ വണ്ടിയിൽ നിന്നെടുത്തു വീട്ടിൽ കിടത്തി
ജാസ്മിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് തിരിച്ചു വിളിച്ചു പറഞ്ഞതിനാൽ അവളുടെ ഉമ്മയും ജസ്നയും
കാലിദ് ആണല്ലോ ഇതെന്താ ഈ സമയത്ത്
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം
ഷെബീ ഒരു പ്രശ്നം ഉണ്ട് ദിവ്യെടെ മതറിന് സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ് ഇപ്പോഴാ ഫോൺ വന്നേ കണ്ടീഷൻ ഇത്തിരി സീരിയസ് ആണെന്നാ പറഞ്ഞേ... ഓപ്പറേഷൻ ചെയ്യാൻ
💬 Comments
View all comments