0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

മുകളിലേക്കാക്കി തിരിച്ചുടുത്തു

സീറ്റിലിരിക്കാതെ താഴേക്കിറങ്ങി മുണ്ട് മടക്കി കുത്തി ചാവിയും ഫോണും സഞ്ചിയിൽ നിന്നും മൂന്ന് എണ്ണകളും ഒരു കുപ്പി തേനും എടുത്ത് ഡോറടച്ചു വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോയേക്കും ഇത്ത അരികിലെത്തിയിരിക്കുന്നത് കണ്ട് കാർത്തിക പറഞ്ഞതോർത്തുകൊണ്ടവളെ നോക്കി

തമ്പ്രാട്ടിമാർക്കുള്ള എണ്ണയും തേനും...

ഇതെന്താടാ... മൂന്ന് കുപ്പി സാധാരണ നാലുകുപ്പി കൊണ്ടുവരലില്ലേ...

ഒന്ന് മുത്തിന് കൊടുക്കാൻ...

അങ്ങനെ... അല്ലേലും നാലുകുപ്പിയിലൊന്നോ രണ്ടോ ഉമ്മ അങ്ങോട്ട് തന്നെയാ കൊടുക്കാറ്...ഞാൻ നിന്നോട് പറയാനിരിക്കുവായിരുന്നു വാങ്ങിക്കാൻ... ഇത് തീർന്നപ്പോ പഴയൊരുന്മേശമില്ല...

എങ്കി ഏന്റെ മോള് പോയുന്മേഷിച്ചോ...

അല്ലേ നിക്ക് ഇനി ഉമ്മനെകൊണ്ട് കൂടെ ചോദിപ്പിക്കണ്ട... ഒരു കുപ്പിഎണ്ണയും തേനും കൂടെ എടുത്തവൾക്ക് നൽകി...

ഡാ... അഫിയുണ്ടായിരുന്നോ നിന്റെ കൂടെ...

ഇല്ല... അവൾ എറണാകുളം പോയിരിക്കുവാ...

നീ മൂത്തിനെ കണ്ടിനോ...

ഇല്ല... എന്തെ...

ഒന്നൂല്ല...(വണ്ടിയിലേക്കൊന്നു നോക്കി അവളകത്തേക്ക് നടന്നു)

തോക്കും ഉണ്ടകളും എടുത്ത് സ്റ്റെപ്പിനടുത്തെത്തുമ്പോഴേക്കും ഇത്ത സോപ്പും തോർത്തുമായി വന്നു

അതിങ് തന്ന് പുഴയിൽ പോയി കുളിച്ചിട്ടു വാ... അപ്പോയെക്കും ചായ റെഡിയാവും...

ഉണ്ടകൾ ഇട്ട ചെറിയ ബാഗ് അവളുടെ കൈയിൽ കൊടുത്ത് തോക്കിലുള്ള ഉണ്ടകളും എടുത്തു ബാഗിലെക്കിട്ടു

മാറാനുള്ള ഡ്രസ്സ്‌...

ഞാൻ കൊണ്ടുത്തരാം...

വാച്ചിങ് തന്നിട്ട് പോ...

വാച്ചും ഊരി അവളുടെ കൈയിൽ കൊടുത്ത് പുഴക്കരയിലേക്ക് നടന്നു തോർത്തുടുത്തു ഡ്രെസ്സെല്ലാമഴിച്ചു ഓരോന്നായി സോപ്പ് തേച്ചലക്കി പുഴയിലേക്ക് ചാടി നീന്തി വന്ന് സോപ്പ് തേച്ചു മുങ്ങി സോപ്പ് കഴുകുമ്പോ ഇത്ത കിണ്ണവും (ഒരു ഓട്ട് പാത്രം) ഡ്രെസ്സുകളുമായി വന്നു സ്റ്റെപ്പുകൾക്ക് മുകളിലായി ഇരുന്നു

ആ... സോപ്പൊക്കെ കഴുകികളഞ്ഞിട്ടിങ് വാ...

അവൾക്കരികിലേക്ക് ചെന്നു സ്റ്റെപ്പിലേക്കിരുന്നു കിണ്ണമെടുത്തു തലക്ക് മേലേ പിടിച്ച് കുറച്ചു താളി തലയിലേക്കൊഴിച്ചു

വീടിനു മുന്നിലും ഒരു വശത്തുമായി എപ്പോഴും നിറയെ ആഞ്ചിതളുള്ള ചുവന്ന പൂക്കളുണ്ടാവുന്ന രണ്ട് ചെമ്പരത്തി ചെടികളുണ്ട് അവയിലെ പൂക്കൾ പറിച്ചു ഞവടിയെടുത്ത് തലയിൽ തേച്ചാൽ തലക്ക് നല്ല വൃത്തിയും തണുപ്പും ഉന്മേഷവും മുടിക്ക് കറുത്ത നിറവും കിട്ടും.

ഇവളുടെ കല്യാണത്തിനു മുൻപിതു സ്ഥിരമായിരുന്നു അതിന് ശേഷം അഭിയും പാത്തുവും ആവും വരെ ഇടക്ക് വരുമ്പോ താളി തേച്ചു കുളിക്കില്ല മുടിയൊക്കെ നിറം പോയി എന്നൊക്കെ നൊടിഞ്ഞോണ്ട് തേച്ചു തരുമായിരുന്നു ഇവളുടെ ചീത്തപറച്ചിലും സ്നേഹവും നിറഞ്ഞ ആ നാളുകളുടെ സുന്ദരമായ ഓർമയിൽ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

വിരലുകൊണ്ട് തലയിൽ മുഴുവൻ മസ്സാജ് ചെയ്യേ കണ്ണടച്ചിരുന്നു ആസ്വദിക്കെ ഇടയ്ക്കിടെ താളി ഒഴിച്ചുകൊണ്ട് തലയും മുടിയും തേച്ചുരച്ച അവൾ

💬 Comments

View all comments