Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
താടിയിലും താളി തേച്ചു
താടി വളർന്നു...
മ്മ്... വെട്ടാം... മീശയങ്ങു വടിച്ചു കളഞ്ഞാലോ...
ഈ... പരിസരത്തു കണ്ടുപോകരുത് പിന്നെ...കഴുകി കളഞ്ഞിട്ടു വാടാ... ചിലപ്പോ എന്തിനെലും പള്ളിയിൽ പോവേണ്ടി വരും ഒന്ന് ശെരിക്ക് മുങ്ങി കുളിച്ചു വാ...
കുളിച്ചു സ്റ്റെപ്പിലേക്ക് കയറിയതും മുകളിലെ സ്റ്റെപ്പിൽ നിന്ന് ഉണങ്ങിയ തോർത്തുകൊണ്ട് തല തോർത്തി തരുന്ന അവളുടെ വയറിൽ കൈ തുടച്ചു
അടങ്ങി നിക്ക്... നല്ല അടികിട്ടും നിനക്ക്...
അവളുടെ വയറിനു രണ്ടു വശത്തും കൈ വെച്ചുകൊണ്ട് കണ്ണടച്ചു നിൽക്കേ മുടിയുടെ അറ്റം വരെ തോർത്തി കഴിഞ്ഞു മുഖത്തേക്ക് വീണ മുടിയെ വിരലുകൊണ്ട് കോതി പുറകിലേക്കിട്ട് നെഞ്ചും വയറും പുറവും തുടച്ചു മുഖം രണ്ടു പിടിച്ച് മുഖത്ത് നോക്കി നെറ്റിയിൽ ഉമ്മ വെച്ചു തോർത്തെന്റെ കൈയിലേക്ക് തന്ന്
മുന്ടെടുത്തുടുത്ത് ആ തോർത്തിങ്ങു താ... എന്നിട്ടി തോണ്ട് കാലും തുടയിടുക്കുമൊക്കെ തുടച്ചേ...
മുടികുടുക്കും തോർത്തും സോപ്പ് തേച്ചു കഴുകി കിണ്ണവും കഴുകി കയറി വന്ന അവൾ ഞാനലക്കി വെച്ച ഡ്രസ്സ് കൂടെ എടുത്തു ഞങ്ങൾ വീട്ടിലേക്ക് നടക്കേ അവളുടെ ചുണ്ടിന്റെ കോണിൽ ഇടക്ക് ചിരി വിരിയുന്ന കണ്ടു
എന്താടീ...
ഒന്നൂല്ല... ഞാൻ നിന്നെ കുളിപ്പിക്കാൻ കൊണ്ടുവരുന്നതൊക്കെ ആലോചിച്ചതാ... എന്തൊരു വികൃതിയായിരുന്നു ചെക്കൻ...
ഞാനവളെ നോക്കി ചിരിച്ചു
മോനൂ... നമ്മള് വലുതാവണ്ടായിരുന്നൂന്ന് തോന്നുവാ... നീ വലുതായി പോത്തക്കനായോണ്ട് പൊങ്ങാഞ്ഞിട്ടാ ഇല്ലേ ഞാനിപ്പോഴും നിന്നെ എടുത്തോണ്ട് പോയേനെ...
അവളെ പിടിച്ച് നിർത്തി വാരിയെടുത്ത് വീട്ടിലേക്ക് നടന്നു
പണ്ട് നീ എടുത്തോണ്ട് നടന്നു ഇപ്പൊ ഞാനെടുത്തോണ്ട് നടക്കുന്നു അത്രയല്ലേ ഉള്ളൂ...
കൈയിൽ കിടന്നുകൊണ്ട് ഏന്റെ മുഖത്തേക്ക് നോക്കുന്ന അവളെ നോക്കി
എന്തേ...
വെയിറ്റില്ലെടാ... കൈ വേദനിക്കും...
(കുലുക്കി നോക്കി) ഹാ ഒരു പത്തിരുപത് കിലോയൊക്കെ കാണുമായിരിക്കും...
പോടാ...
മുൻപ് എന്നെ എടുത്തുവരുമ്പോ അവൾ ചെയ്യാറുള്ള പോലെ അവളെ പൊക്കി വയറിൽ മുഖം ചേർത്ത് ഊതിയതും ഇക്കിളി കൊണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കൈയിൽ കിടന്നു പിടഞ്ഞു
മോനൂ... വേണ്ട... ഇക്കിളിയാക്കല്ലേ... പ്ലീസ്...
ചിരിച്ചു തളർന്ന അവളുടെ മുഖത്തേക്ക് നോക്കി
എന്നെ തന്നെ നോക്കി പിണങ്ങിയ പോലെ വെച്ച അവളുടെ മുഖത്ത് ചിരി പൊട്ടി ദുഃഖങ്ങളെല്ലാം മറന്ന് പൊട്ടിച്ചിരിക്കുന്ന അവളുടെ മുഖത്തെ ചിരിക്കണ്ടപ്പോ എനിക്ക് തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അവളുടെ ചിരിയും സന്തോഷവും കണ്ട് ഞാനും അവളെ നോക്കി ചിരിച്ചു
പറമ്പിൽ പണിക്കാരുണ്ടെന്നോ ഒന്നും നോക്കാതെ അവളെയും കൊണ്ട് അങ്ങനെ തന്നെ നടക്കുമ്പോഴും
💬 Comments
View all comments