Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
എടുക്കരുതായിരുന്നോ
അവൻ ഏന്റെ കൈയിൽ തന്നില്ലല്ലോ
ഡോർ വെറുതെ വിലിച്ചപ്പോ തുറന്നു അകത്തുനോക്കുമ്പോ ചാവി ആഷ് ട്രേയിലുണ്ട് അതെടുത്തു പോക്കറ്റിലിട്ടു വണ്ടി സ്റ്റാർട്ട് ചെയ്തതും കുട്ടികളെ പുറകിലേക്ക് കയറ്റി ഇത്ത വന്ന് മുന്നിലിരുന്നു ഞാൻ ഇറങ്ങി ചെന്ന് പുറകിലെ ഡോറുകൾ ചൈൽഡ് ലോക്ക് ആക്കി വണ്ടിയെടുത്തു പേഴ്‌സും ഫോണുകളും അഷ്ട്രെയുടെ സൈഡിൽ വെച്ച് വാച്ച് കൈയിൽ കെട്ടിത്തന്നു
ഇത്താ... അവനോട് പറഞ്ഞേക്ക് ചാവി വണ്ടിയിൽ വെച്ച് പോവരുതെന്ന് കുട്ടികളുള്ളതാ...
അത് ഞാൻ പറയാം... വണ്ടീടെ ബാക്കിലെ കുപ്പിയൊക്കെ എന്താ...
അതെടുത്തു കളഞ്ഞോ...
ആ...
അള്ളോഹ് ആശാന്റെ കല്യാണത്തിനെക്കുള്ളതാ...
കളഞ്ഞിട്ടില്ല വണ്ടിയിൽ തന്നെ ഉണ്ട്...
ഫോണെടുത്തു റാഷിയെ വിളിച്ചു
നീ എവിടെയാ
ടൗണിൽ
ഹാ... നീ അവിടുന്ന് ആരോടേലും ഗോവിന്ദനാശാന്റെ വീടെവിടെയാ എന്ന് ചോദിച്ചിട്ട് വണ്ടീടെ പുറകിലുള്ള കുപ്പികൾ ആശാനെ ഏൽപ്പിച്ചേക്ക്...
ശെരി...
ഇപ്പൊ തന്നെ ചെല്ല് അതും വണ്ടിയിൽ വെച്ച് കറങ്ങാൻ നിക്കണ്ട...
ഒക്കെ...
വണ്ടി സ്കൂൾ ഗ്രൗണ്ടിൽ കയറി നിന്നു അകത്തേക്ക് ചെല്ലുമ്പോ കുട്ടികളുടെ ബാഗും എടുത്ത് അകത്തേക്ക് ചെല്ലുമ്പോ ആസംബ്ലി തുടങ്ങിയത് കണ്ട് കുട്ടികളെ അങ്ങോട്ട് വിട്ട് ഞങ്ങൾ മാറി നിന്നു
അസംബ്ലി കഴിഞ്ഞു പോവുന്ന കുട്ടികൾക്കിടയിൽ നിന്നും അവരെ നാലുപേരെയും കൂട്ടി ടീച്ചർ മാരെ അടുത്തേക്ക് നടന്നു
ടീച്ചറേ...
എന്നെ സൂക്ഷിച്ച് നോക്കുന്ന ടീച്ചറെ നോക്കി
മനസ്സിലായോ...
നീ ഷെബിന ല്ലേ...
അപ്പൊ ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടല്ലേ...
നിന്നെ മറക്കാൻ പറ്റുമോ... നീയങ്ങു വലുതായിപോയല്ലോടാ സാമീ... നിന്റെ മുഖം കാണാൻ ഞാനിപ്പോ മേലോട്ട് നോക്കണം... എന്നാലും വേഷമൊന്നും ഒരു മാറ്റോമില്ല...(മുടിയിലൊന്ന് വിരലോടിച്ചു കവിളിൽ തടവി) കഴിഞ്ഞ ദിവസം ടീവിയിൽ പാമ്പിനെ കണ്ടപ്പോ കൂടെ ഞാൻ ഓർത്തിരുന്നു നിന്നെ...(മറ്റ് ടീച്ചർമാരെ നോക്കി)നിങ്ങൾക്ക് ഇവന്റെ കഥ കേൾക്കണോ ഞാൻ ഇവിടെ വന്ന ആദ്യത്തെ ദിവസം ഇവൻ അന്ന് രണ്ടാം ക്ലാസിലാ സ്കൂൾ ഓട് മേഞ്ഞ കെട്ടിടമായിരുന്നപ്പോ ഞാൻ ഇവരെ ക്ലാസിൽ ക്ലാസിടുത്തോണ്ടിരിക്കുമ്പോ ഒരെലി പെട്ടന്ന് മുകളിന്ന് ക്ലാസിലേക്ക് വീണത് കണ്ട് ഞാൻ പേടിച്ച് കൂവിപോയി പിള്ളാരാണെൽ അതിലും വലിയ കൂവൽ പിറകെ തന്നെ എലിയെ പിടിക്കാൻ വന്ന
💬 Comments
View all comments