0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

പാമ്പും നിലത്തേക്ക് വീണു അത് മുന്നിൽ പത്തിയും വിടർത്തി നിൽക്കുന്നകണ്ടപ്പോയെ ഏന്റെ നല്ലജീവനങ്ങു പോയി പുറകിലെ ബെഞ്ചിലിരുന്ന ഇവൻ ഓടി വന്ന് ഇവനെക്കാളും നീളമുള്ള പാമ്പിനെ വെറും കൈ കൊണ്ടിങ്ങെടുത്തു പാമ്പിനെ പിടിച്ചതിന് വേണുമാഷോട് തല്ലും കിട്ടി കുട്ടികളിവന് പാമ്പെന്ന് പേരും ഇട്ടു...എന്ത് വികൃതി ആയിരുന്നെന്നോ... ദിവസോം തല്ലും വഴക്കും... ക്ലാസിൽ ഇരിക്കുന്നതിനേക്കാളും ക്ലാസിനു പുറത്താവും... എന്നാൽ പരീക്ഷക്കൊക്കെ ഫുള്ള് മാർക്കും ഉണ്ടാവും... അന്നൊക്കെ ഇവൻ ക്ലാസിൽ വന്നിട്ടുണ്ടോന്ന് സ്കൂളിലെ ഏത് ടീച്ചേഴ്സിനോട് ചോദിച്ചാലും അറിയാം അത്രക്ക് വികൃതിയായിരുന്നു... വികൃതിയിൽ മാത്രമല്ലട്ടോ നല്ലോണം ചിത്രംവരക്കാനും സ്പോർട്സിലും എല്ലാം മുന്നിലായിരുന്നു പങ്കെടുക്കുന്നതിൽ എല്ലാത്തിലും ഒന്നാം സ്ഥാനം നിർബന്ധമുള്ള പോലെ ആയിരുന്നു... ഇവിടെ ഉള്ള ട്രോഫികളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇവന് കിട്ടിയതാ... സ്റ്റേറ്റ് ലെവലിൽ ഒക്കെ മത്സരിച്ചിട്ടുണ്ട്... വികൃതി ആണേലും ടീചേസിന് ഇവനെ വലിയ കാര്യമായിരുന്നു... ഇവനെന്തായാലും വലിയ നിലയിലെത്തും എന്നൊക്കെ ഞങ്ങളെല്ലാരും പറയുമായിരുന്നു...

എന്നെ പറ്റി ടീച്ചർ വാ തോരാതെ പറയുന്നത് കേട്ട് മറ്റുള്ള ടീച്ചർമാർ എന്നെ തന്നെ നോക്കി നിൽപ്പുണ്ട്

നീയിപ്പോ എന്താ ചെയ്യുന്നേ...

ഇപ്പൊ മൂന്നാലുമാസമായി ഖത്തറിലാണ്...

ആഹാ... ജോലിയൊക്കെ ശെരിയായോ...

അൽ ആത്തിമി എന്നൊരു ബിസിനസ് ഗ്രൂപ്പുണ്ട്...

അറിയാം ഏന്റെ മോൻ ദുബായിൽ ആ കമ്പനിയിൽ അക്കൗഡന്റാ... നിനക്കെന്താ ജോലി...

ഞാൻ ഇപ്പൊ കമ്പനിയുടെ ഖത്തർ ഹെടാണ്...

ഹേ... പോടാ...

ആണ് ടീച്ചറേ... (ഗ്രാണ്ടിൽ നിൽക്കുന്ന വണ്ടി ചൂണ്ടികാണിച്ചു) ഞാൻ ഉപ്പാക്ക് ലാൻഡ് ക്രൂസരൊക്കെ വാങ്ങികൊടുത്തു...

പേഴ്സിൽ നിന്നും വിസിറ്റിങ് കാർഡ് എടുത്ത് കൊടുത്തു വിശ്വാസം വരാത്തപോലെ അതിലേക്ക് നോക്കിയ ടീച്ചറുടെ മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു

അപ്പൊ വലിയ ആളായി...

വലിയ ആളൊന്നുമായില്ല ഇങ്ങനെ ചെറിയ ആളായി തന്നെ...

ഇതാരാ വൈഫാണോ...

അല്ല... ഇത് ഏന്റെ വല്ലിത്ത...

ഓഹ്... സോറി... ഷെബിന എന്നല്ലേപേര്...

ആ... ടീച്ചർക്കെങ്ങനെ...

എനിക്കെങ്ങനെ അറിയാന്നാണോ... വാ... ടീച്ചർ മാരെയും വിളിച്ചു ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് കയറി... ഒരു വശത്തെ ചുവരിൽ മുഴുവനായി ഫ്രെയിം ചെയ്തു തൂക്കിയിട്ട സർട്ടിഫിക്കറ്റുകൾ കാണിച്ചുകൊണ്ട് എല്ലാരോടുമായി

ഇതെല്ലാം ഇവൻ സ്കൂളിന് നേടിത്തന്നതാ...

ടീച്ചർമാരും ഇത്തയും അതിലേക്ക്

💬 Comments

View all comments