Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
സമ്മതിക്കുന്നുവോ
ജാഫർ : തല്ലി എന്നത് നേരാണ്...
പ്രസിഡന്റ് : ജാഫറിനു മറ്റെന്തെങ്കിലും പറയാനുണ്ടോ...
ജാഫർ : കെട്ടിയോളെ തല്ലിയത് പള്ളികമ്മറ്റി വിളിച്ചു ഇത്രേം വലിയൊരു പ്രശ്നമാക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് ഏന്റെ അഭിപ്രായം
ഇരുന്നിടത്തുനിന്ന് എഴുനേൽക്കാൻ നോക്കിയ ഏന്റെ കൈയിൽ പിടിച്ച് ഇത്ത അവിടെത്തന്നെ ഇരുത്തി
ഉപ്പ : ഏന്റെ മോളെ ഉപദ്രവിക്കാനല്ല ഞാൻ നിനക്ക് നിക്കാഹ് ചെയ്തു തന്നത്
മാമൻ : അവളെ ഉപദ്രവിക്കാൻ ആരാ നിനക്കധികാരം തന്നത്
ജ മൂത്താപ്പ : അവന്റെ കെട്ടിയോളെ അവൻ അല്ലേ തല്ലിയെ... പെണ്ണുങ്ങളെ അനുസരിപ്പിക്കാൻ ചിലപ്പോ തല്ലേണ്ടി വന്നെന്നിരിക്കും...
ചാടി എഴുന്നേറ്റ ഏന്റെ കൈയിൽ മുറുക്കിപിടിച്ച അവളുടെ കൈ മാറ്റി അവർക്കരികിലേക്ക് നടന്നു
തന്റെ അനിയന്റെ മോന് ഉപദ്രവിക്കാനാണ് പെണ്ണ് വേണ്ടതെങ്കിൽ തന്റെ വീട്ടിലുള്ള ഒന്നിനെ കെട്ടിച്ച് കൊടുക്ക്...
ജാ മാമൻ : മര്യാദക്ക് സംസാരിക്കണം നിന്റെ ഗുണ്ടായിസമൊന്നും ഇങ്ങോട്ട് വേണ്ട അതൊന്നും കണ്ട് പേടിക്കുന്നവരല്ല ഞങ്ങളാരും...
മര്യാദ തന്നാൽ മര്യാദ തിരിച്ചുകിട്ടും... ഞാൻ പറഞ്ഞതിലെന്താ തെറ്റ് ഇസ്ലാമിൽ ഉപ്പാന്റെ സഹോദരന്റെ മകളെ വിവാഹം ചെയ്യരുത് എന്നുണ്ടോ... അതിലെന്തേലും തെറ്റുണ്ടെങ്കിൽ ഇപ്പൊ ഇവിടെവെച്ച് ഞാൻ നിങ്ങളുടെ കാല് പിടിച്ച് മാപ്പ് പറയും...ഇസ്ലാമിനെ പറ്റി പഠിപ്പും വിവരവും ഉള്ള ഇവര് പറയട്ടെ... (അവരുടെ മഹല്ല് ഇമാമിന്റെ നോക്കി) ഉസ്താദേ നിങ്ങള് പറ...
ഉസ്താദ് : ശെരിയാ...
നിനക്ക് ഏന്റെ മോളേ വിവാഹം ചെയ്തു തരുന്നു എന്ന് നിന്റെ കൈ പിടിച്ച് നിക്കാഹ് ചൊല്ലിതരുമ്പോ ഇവളെനിക്ക് ബാധ്യത ആയതുകൊണ്ടല്ല ഇതെന്റെ നാഥൻ എന്നോട് കൽപ്പിച്ചത് കൊണ്ട് മാത്രം എന്ന് ഒരു വാചകം കൂടെ അതിലുള്ളത് നീ കേട്ടില്ലേ... എന്താ ഉസ്താതെ ഇല്ലേ...
ഉസ്താദ് : ഉണ്ട്...
എളാപ്പ : തർക്കം വേണ്ട ഞങ്ങൾക്ക് ഇനിയീ ബന്ധം മുന്നോട്ട് കൊണ്ടുപോവാൻ താല്പര്യമില്ല... ഞങ്ങളെ കുട്ടിക്ക് മൊഴി വേണം...
മൊഴി മാത്രം പോരാ... അവൾക്ക് കല്യാണത്തിന് കൊടുത്ത നാല്പത് പവൻ മക്കൾക്കും അവൾക്കും അതിന് ശേഷം ഞങ്ങളിട്ടുകൊടുത്ത പതിനാറു പവൻ അവളുടെ മഹറ് അഞ്ച് പവൻ ഇവന് ഗൾഫിൽ പോവാൻ വിസക്ക് കൊടുക്കാനും മറ്റുമായി ഇവൻ
💬 Comments
View all comments