Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഒരു വിരലിന്റെ കാറ്റു പയാനില്ല കോരക്കുമ്പോ അതോർത്താൽ നന്ന്...
പിന്നെ നിങ്ങളീ പുണ്യാളൻ ആക്കുന്ന ഇവനുണ്ടല്ലോ ഇവന്റെ സ്വഭാവമറിയണോ നിങ്ങൾക്ക്
അവന് ചിന്തിക്കാൻ കഴിയും മുൻപ് അവന്റെ പോക്കറ്റിലെ ഫോൺ ഏന്റെ കയ്യിലായി വാതിൽക്കൽ നിന്ന് എന്നെ നോക്കുന്ന അവളെ നോക്കി
മൈ സ്വീറ്റ് വൈഫ് എന്ന നമ്പറിലേക്ക് കാൾ ചെയ്തു
സ്പിക്കറിലിട്ട ഫോൺ എല്ലാർക്കും മുന്നിലേക്ക് നീട്ടിപിടിച്ചു
ഹെലോ...
മറുതലക്കൽ ജാസ്മിന്റെ ശബ്ദം കേട്ടതും ജാഫർ ഞെട്ടി
ഹലോ... ഇക്കാ എന്താ മിണ്ടാത്തെ... പോയ കാര്യമെന്തായി... പറഞ്ഞപോലെ അവളെ മൊഴിചൊല്ലിയില്ലല്ലോ...
ഹെലോ...
ഏന്റെ ശബ്ദം കേട്ടതും അപ്പുറത്ത് ഫോൺ കട്ടായി വീണ്ടും വിളിച്ചതും വീണ്ടും കട്ടു ചെയ്തു പിന്നെ വിളിച്ചതും സ്വിച്ച് ഓഫ്
എനിക്ക് ജാഫറിനോട് ഒറ്റയ്ക്കൊന്ന് സംസാരിക്കണം... അത് കഴിഞ്ഞുള്ള ജാഫറിന്റെ തീരുമാനത്തിനെതിരെ ഞാൻ ഒരക്ഷരം മിണ്ടില്ല
രണ്ട് കമ്മറ്റിക്കാരും സംസാരിച്ച് കയ്യാം കളി പാടില്ല എന്ന നിപന്ദനയോടെ സമ്മതിച്ചു
ജാഫറെ...വിളിച്ചതാരെയാണെന്ന് നിനക്കും എനിക്കുമറിയാം നിന്നെ കൊല്ലുമെന്ന് പറഞ്ഞു ഞാനാ അവളെക്കൊണ്ട് അങ്ങനെ പറയിച്ചേ...
നിങ്ങളുടെ കളി വീഡിയോയും ചാറ്റും ഞാൻ എല്ലാർക്കു മുൻപിലും കാണിക്കും നെറ്റിലും ഇടും നെറ്റിൽ വീഡിയോ കണ്ട് അൽപ്പസമയത്തിനകം അവൾ നിന്നെ പറ്റി വിശദമായ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചു ഞരമ്പ് മുറിച്ച് മരിക്കും അതിൽ ഇത്താനോട് അടക്കം പലരോടും നിന്റെ കൂടെ ചേർന്നു ചെയ്ത ക്രൂരതക്കുള്ള മാപ്പും നിങ്ങൾ രണ്ടാളും ചേർന്ന് ആളുകളെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും പൈസ ഉണ്ടാക്കിയതും അടക്കം എല്ലാ വിവരങ്ങളും അടങ്ങുന്ന മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് അതോടെ പല സ്റ്റേഷനുകളിലായി പല കേസുകൾ നിന്റെ പേരിൽ രെജിസ്റ്റർ ചെയ്യപ്പെടും നിന്റെ കഴിഞ്ഞ ലീവിന് നീയും അവളും കൂടെ ബാംഗ്ലൂർ പോയില്ലേ അന്ന് നിങ്ങൾ താമസിച്ച അതേ സിറ്റിയിൽ ഒരു ക്രെയിം നടന്നു പേടിക്കാനുള്ളതൊന്നുമില്ല അത്ര വലിയ കേസ് ഒന്നുമല്ല കർണാടകയിലെ ഒരു പൊളിറ്റിക്കൽ ക്രിമിനൽ ബാംഗ്ലൂരിൽ കൊല്ലപ്പെട്ടതാ അത് ചെയ്തത് നിങ്ങൾ രണ്ടുപേരും ആണെന്ന്കൂടെ അവളുടെ ആത്മഹത്യാ കുറിപ്പിലുണ്ടാവും ആത്മഹത്യാ കുറുപ്പിന്റെ പകർപ്പ് ചത്ത റെഡിയുടെ ആളുകൾക്കു കിട്ടുന്നത്തോടെ നിനക്ക് ജയിലിലോ പുറത്തോ സ്വസ്ഥമായി ജീവിക്കാൻ
💬 Comments
View all comments