Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ചുമരില്ലേ അവിടെയാ... അവിടെയാ... അവനെന്റെ മോളേ ചേർത്തു പിടിച്ചേ... ഒന്നെതിർക്കാൻ പോലും പറ്റാതെ... എന്തിന് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും വിടാതെ എന്നെയും ഫാസിനാനെയും അവര് പിടിച്ചുവെച്ചു... (അവരെ കണ്ണിൽ നിന്നും കണ്ണീര് ഒഴുകികൊണ്ടിരുന്നു) എന്റെ മോളേ അതിൽ പിന്നെ ഞാൻ പഴയപോലെ കണ്ടിട്ടില്ല ഇപ്പോഴാ അവളൊന്ന് പഴയപോലെ ആയിവരുന്നത്... ഇതെല്ലാം നിന്നോട് പറയാൻ ഒരുപാട് വട്ടം ഞാൻ ആലോചിച്ചതാ... അവളെ കാര്യം പറഞ്ഞു നിന്നെ സങ്കടപെടുത്തരുത് എന്ന് അവളെനെ കൊണ്ട് സത്യം ചെയ്യിച്ചതാ... പക്ഷേ ഇപ്പൊ ഇത് പറഞ്ഞില്ലേൽ അവരെ എന്തേലും ചെയ്യാൻ പോയി നിനക്കെന്തെങ്കിലും പറ്റിയാൽ... ഒരുപ്രാവശ്യം കൂടെ നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും എനിക്കെന്റെ മോളേ പഴയപോലെ കിട്ടില്ലെന്ന പേടിയാ എനിക്ക്... അതുകൊണ്ടാ ഞാനിതിപ്പോ നിന്നോട് പറഞ്ഞേ... അവളെ മാമന്മാരും ഉപ്പയും കണ്ണിൽ ചോരയില്ലാത്തവരാ അവരെന്ത്ചെയ്യാനും മടിക്കില്ല...
ഉമ്മച്ചീ... അത് വിട്... വാവേടെ കാര്യം അവളെന്നോട് പറഞ്ഞിട്ടുണ്ട്... പിന്നെ അവരെ എന്തേലും ചെയ്ത് ഞാൻ ജയിലിൽ പോവുകയോ എനിക്കെന്തെങ്കിലും പറ്റുകയോ ചെയ്യില്ല... അവര് എന്നെ പറ്റി പറഞ്ഞ ഒരു കാര്യം ശെരിയാ... തല്ലും പിടിയും കൊട്ടേഷനും ഒക്കെ എടുക്കാറുണ്ട്... തല്ലും പിടിയും എന്ന് പറഞ്ഞാൽ തിരിച്ച് തല്ലില്ലെന്ന് ഉറപ്പുള്ള പാവങ്ങളെ പിടിച്ച് തല്ലലല്ല... ഒരാളെ കൈ വെക്കുവാണേൽ ഞാൻ അയാളെ തല്ലുന്നത് ശെരിയാണെന്ന് എനിക്ക് ബോധ്യമാവാൻ പാകത്തിന് ഒരു കാരണം വേണം... പിന്നെ കോട്ടഷൻ എന്ന് പറഞ്ഞാൽ പലതും എടുക്കും മധ്യസ്ഥം പറയൽ (എന്ത് പ്രശ്നമായാലും തല്ലിയോ പറഞ്ഞോ ഞങ്ങൾ കോട്ടേഷൻ എടുക്കുമ്പോ പറഞ്ഞപോലെ തീർത്തുകൊടുക്കും)... ഇവിടുത്തെ മന്ത്രിമാർ അടക്കം ആരുടെ പൈസയും ഇന്ത്യയിൽ എവിടേക്കും ഞങ്ങൾ ട്രാൻസ്‌പോർട്ടേഷൻ ചെയ്തുകൊടുക്കാറുണ്ട്... പക്ഷേ ഇങ്ങനെ ഉണ്ടാക്കുന്ന ഒരു രൂപ പോലും ഞങ്ങൾ ഞങ്ങളെ ആവശ്യത്തിന് എടുക്കാറും ഇല്ല... അങ്ങനെ എടുത്തിരുന്നേൽ എന്നോ ഇതിനേക്കാൾ പത്തിരട്ടി വലിപ്പമുള്ള കൊട്ടാരം തന്നെ പണിതേനെ ഞാൻ... ഈ കാര്യമെല്ലാം അഫിക്കറിയാം... പിന്നെ അവര് പറഞ്ഞു തല്ലും പിടിയും ആയി നടന്ന ഞാനോ എന്റെ പിള്ളേരൊ ഒരിക്കൽ പോലും ലോക്കപ്പിലോ ജയിലിലോ കിടന്നിട്ടില്ല... ഞങ്ങളെ പേരിൽ ഒരു സ്റ്റേഷനിലും ഒരു പെറ്റി കേസ് പോലും ഇല്ല... നാട്ടുകാർക്ക് മുന്നിൽ അഭിമാനകുറവും ഇല്ല...
പക്ഷേ നിങ്ങളെ ആങ്ങളമാർ നാട്ടുകാരെ മുന്നിൽ നാണം കെടും... ഇത് വെറുതെ പറയുകയല്ല... അവര് പറഞ്ഞ കുടുംബ മാനവും അന്തസ്സും എല്ലാം പോയി തല ഉയർത്തി ഒരാളെ നോക്കാൻ പറ്റാത്ത പരുവത്തിൽ
💬 Comments
View all comments