Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ലിവർ വലിച്ച് കൊളുത്തിയ ബെൽറ്റുകൾ ടൈറ്റായി അകത്തുചെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു വണ്ടിയുടെ പുറകു വശം കടയുടെ ഷട്ടർ അടയുന്ന പോലെ മൂടിവരുന്നത് കണ്ട് ജാസ്മിന്റെ ഉമ്മയുടെ മുഖത്ത് സന്തോഷമാണെങ്കിൽ അവൾക്ക് സംഭവിക്കാൻ പോവുന്നതോർത്ത് ഇത്താന്റെ മുഖത്ത് ഭയം നിറഞ്ഞു അകത്തുനിന്നും രണ്ട് പെട്ടികളുമായി വന്ന ജസ്നയുടെ കൈയിൽ നിന്നും അമൽ പെട്ടികൾ വാങ്ങി വണ്ടിയിലേക്ക് വെച്ചു ഫോൺ എടുത്ത് കാൾ ചെയ്തു
ഡാ കഴിഞ്ഞു...
അമൽ എല്ലാരേയും നോക്കി ചിരിച്ചു വണ്ടിയെടുത്തു
ജസ്ന : (ഇത്തയെ നോക്കി) അവളെ ശ്രീലങ്കയിൽ കൊണ്ട് കളയാൻ പോയതാ... അവളിവിടെ നിന്നാൽ അവൾ ഞങ്ങളെ ഇനിയും ഉപദ്രവിക്കും... സ്വന്തം ഉപ്പാനെ കൊന്ന അവൾ ഞങ്ങളെ കൊല്ലാനും മടിക്കില്ല... ഇങ്ങള് ടെൻഷനാവണ്ട പൂച്ചയെ നാടുകടത്തും പോലെ കണ്ടാൽ മതി...
ഉമ്മ : പേ പിടിച്ച നായാ അവൾ അവളെ ശെരിക്കും കൊന്നുകളയേണ്ടതാ... അവളെ കൊന്ന് ആരും ജയിലിൽ പോവണ്ട എന്ന് കരുതിയാ അവളെ നാടുകടത്തുന്നെ...
ഇത്തയുടെ മുഖത്ത് അല്പം ആശ്വാസം വന്നെങ്കിലും ഞങ്ങളെ പറ്റി അറിയുന്നതിനാൽ ചെറിയൊരു ഭയം കൂടെ ഉണ്ട്
ജസ്ന : വേറെ എന്തേലും ചെയ്യുമെന്ന് പേടിക്കണ്ട വേറൊന്നും ചെയ്യില്ലെന്ന് ഇവരാറ്പേരും എനിക്ക് വാക്ക് തന്നതാ
ഞങ്ങൾ വാക്ക് കൊടുത്തെന്ന് കേട്ടതോടെ അവളിൽ ആശ്വാസം നിറയുന്നത് കണ്ടു
അൽത്തുവിന്റെ വണ്ടി മുറ്റത്ത് വന്നു നിന്നു വണ്ടിയിൽ നിന്നും ജാഫറും അൽത്തുവും പുറത്തേക്കിറങ്ങി അകത്തേക്ക് നടന്നു മുറിയിൽ എത്തി
ജാഫറെ നിങ്ങൾ കട്ടുണ്ടാക്കിയത് ജാസ്മിൻ എവിടെ വെച്ചെന്ന് കാണിച്ചുതരും എന്ന് ഞാൻ നിന്നോട് പറഞ്ഞ വാക്ക് ഞാൻ പാലിക്കാൻ പോവുകയാണ്
💬 Comments
View all comments