0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

പിടിച്ചിരിക്കുന്ന ആളുകളുടെ മറ കാരണം അവനെ തൊടാൻ പറ്റില്ലെന്ന് കണ്ട് കൈകൊണ്ട് മുനിലുള്ളവരെ തട്ടി മാറ്റി അവന്റെ നേരെ നടക്കേ കൈ കവിളിൽ പതിഞ്ഞതിന് പിറകെ വല്ലിത്ത അവനും എനിക്കും ഇടയിൽ കയറിനിന്നു

നീ അയാളെ കൊല്ലാൻ പോകുവാണോ...

അതയാൾ മുട്ട പൊട്ടിച്ചു...

അതിന് കൊല്ലാൻ പോവണോ...

അവളെ മുന്നിൽ കണ്ടതും മാമൻ മാരും ഉപ്പയുമെല്ലാം ഏന്റെ മേലുള്ള പിടി വിട്ടു അനങ്ങാതെ നിൽക്കുന്ന ഏന്റെ മേലുള്ള പിടി വിട്ടുകൊണ്ട് ഹിന്ദിക്കാരും മറ്റും എന്നെ തന്നെ നോക്കെ ഞാൻ മിണ്ടുന്നില്ലെന്ന് കണ്ട് ഇത്ത അയാൾക്ക് നേരെ തിരിഞ്ഞു ഞാൻ മുട്ടകൾ ഉള്ളിടത്തേക്ക് നടന്നു

ഇത്ത : നിനക്കെന്തിന്റെ കേടാടോ കാണുന്ന മുട്ടയോക്കെ പൊട്ടിക്കാൻ...

അതിന് ഞാനറിഞ്ഞോ ഈ ചെക്കന് ഭ്രാന്താണെന്ന് (അയാൾ നോടിഞ്ഞു)

ഇതാമേടെ അല്ല പാമ്പിന്റെ മുട്ടയാ... ഇത് ഇട്ട് തീർന്നിട്ടില്ല ഇനിയും ഇടാനുണ്ട്...

ഇത്ത : (ഞാൻ പറയുന്ന കേട്ട് തിരിഞ്ഞു അയാളെ നോക്കി) എന്തേലും പറയാനുണ്ടേൽ ഉറക്കെ പറയണം അല്ലാതെ ഒരുമാതിരി...

അയാൾ : ഞാനൊന്നും പറഞ്ഞില്ല... പിന്നെ അത് അമ്മേടെ മുട്ട തന്നെയാ വെറുതെ എന്തേലും വിളിച്ചു പറയണ്ട... നമ്മളിത് കുറേ കണ്ടതാ... ഇത് കരയാമേടെ മുട്ടയാ അതിനൊരു പ്രതേക തണുപ്പുണ്ടാവും അതറിയാനാ പൊട്ടിച്ചു കാലിൽ ഒഴിച്ചുനോക്കിയേ (വശത്തെ കുളം ചൂണ്ടി കാണിച്ച്) ആ കുളത്തിനെങ്ങാനും കയറിവന്ന് മുട്ടയിട്ടതാ...

(കൈകൾ വായിക്ക് മുകളിൽ വെച്ച് ബഹുമാനിക്കും പോലെ)ശെരി ഭ്രാന്തില്ലാത്ത മനുഷ്യാ...(ഇത്തയെ നോക്കി)എനിക്ക് ഭ്രാന്താണെന്ന് അയാളറിഞ്ഞില്ലെന്നാ പറഞ്ഞേ...

പ്ട്ടെ... (അവളുടെ കൈ ശക്തമായി അയാളുടെ കവിളിൽ പതിഞ്ഞു) എന്താടാ നായെ നീ പറഞ്ഞേ...

ദേ...പെണ്ണേ... ഞാനിവിടെ പണിക്ക് വന്നതാ അല്ലാതെ നിങ്ങളെ അടിമയൊന്നുമല്ല... അവനോട് കെടന്ന് ചാടുമ്പോലെ എന്നോട് ചാടാൻ നിക്കല്ലേ... നീ ആണുങ്ങളെ ചൂടറിയും...

ഓടി അവളെയും കടന്ന് അയാൾക്ക് മുന്നിലെത്തി അയാളുടെ ചെവി അടക്കി കൈ പതിഞ്ഞു ഇത്ത എന്നെ കൂട്ടിപിടിക്കുമ്പോയേക്കും കാല് നിലത്തുന്നുയർന്നു വായുവിൽ നിൽക്കുന്ന അയാളുടെ വയറ്റിൽ പതിഞ്ഞിരുന്നു ശക്തമായി കിട്ടിയ ചവിട്ടിൽ പിറകോട്ടു തെറിച്ച അയാൾ അവിടെ ഉണ്ടായിരുന്ന പഴയ വായ കൂട്ടത്തിൽ ചെന്നു പുറമടിച്ച് നിലത്ത്

💬 Comments

View all comments