Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കയ്യിലുള്ള അനേകായിരം വീശിഷ്ട രക്നങ്ങളിൽ ഒന്ന് തന്നെ ഇത് നാരികൾക്ക് മാത്രം ധരിക്കാൻ കഴിയുന്ന ഒന്നാണ്... ധരിക്കുന്ന സ്ത്രീ നാഗകണ്ണുള്ളവളും, കൗമാരം മുതൽ ഏക പുരുഷനെ മനസാൽ വരിച്ചവളും, ഗാന്ധർവ്വ വിവാഹിതയും, കളങ്കമറ്റ സ്നേഹത്തിനുടമയും... ആയവളായിരിക്കണം ഇത് പുരുഷൻ ധരിച്ചാൽ അവൻ നോവ് പേറുന്നവനായി മാറും സംരക്ഷകനിൽനിന്നോ അവകാശിയിൽ നിന്നോ ഇത് സ്വമനസാലെ അല്ലാതെ എടുത്താൽ സ്വീകരിക്കുന്ന പരമ്പര്ക്ക് തന്നെ നാശം സംഭവിക്കും വീണ്ടും ഇതവകാശിയിൽ തന്നെ ചെന്ന് ചേരും...
പുഴക്കരയിൽ എത്തി സ്ലാബിലേക്ക് മലർന്നുകിടന്ന എനിക്കരികിൽ അവരും ഇരുന്നു കണ്ണടച്ചു കിടക്കുന്ന എനിക്കരികിൽ നിന്നും എല്ലാവരും എഴുനേറ്റ് പോകെ മുത്ത് മാത്രം അവിടെ ബാക്കിയായി എനിക്കരികിലേക്ക് നീങ്ങി ഇരുന്നു ഏന്റെ തലയെ മടിയിലേക്കെടുത്തു വെച്ച് മുടിയിൽ തലോടുന്ന അവളുടെ ദേഹത്ത് തൊടാനോ വയറിൽ മുഖം തട്ടാനോ കണ്ണ് തുറന്നവളെ നോക്കാനോ എനിക്ക് ധൈര്യം വന്നില്ല
കാക്കൂ...
മ്മ്...
എനോട് പിണക്കമാണോ...
അല്ല...
പിന്നെന്താ ഇങ്ങനെ... എനിക്കറിയാം ഞാനങ്ങനെ പറഞ്ഞത് കൊണ്ടല്ലേ... എനിക്ക് കുഴപ്പമില്ല... കല്യാണം കഴിയണമെന്ന് നിർബന്ധവുമില്ല... ഇപ്പോ ചെയ്യണോ...
ഞാനവളുടെ മടിയിൽ നിന്നും എഴുനേറ്റു പുഴയിലേക്ക് നോക്കിയിരുന്നു
അവളെന്റെ മടിയിൽ എനിക്കഭിമുകമായി ഇരിക്കാൻ വന്നതും എഴുന്നേറ്റു വീട്ടിലേക്ക് നടക്കാൻ പോയതും അവളെന്റെ കൈയിൽ പിടിച്ചു
കാക്കൂ... ഇങ്ങനെ ഒഴിവാക്കല്ലേ... ഒരുപാട് കാലം ഈ ഒഴിവാക്കൽ കൊണ്ട് മനസുതകർന്നു കരഞ്ഞവളാ ഞാൻ ഇനിയുമെന്റെ മനസിനെ ഇങ്ങനെ കൊല്ലല്ലേ...
അവളുടെ കരഞ്ഞുകൊണ്ടുള്ള പറച്ചിൽ ഏന്റെ ഹൃദയത്തെ നുറുക്കികൊണ്ടിരുന്നു എങ്കിലും വീണ്ടുമവളുടെ ദേഹത്ത് തൊടാൻ എനിക്ക് ധൈര്യം വന്നില്ല
മോളേ... ഒഴിവാക്കിയതല്ല... കല്യാണം കഴിയുന്ന വരെ ഇങ്ങനൊന്നും വേണ്ട... വീടുപണി കഴിഞ്ഞോട്ടെ എന്നിട്ട് ഞാൻ വീട്ടിൽ പറയാം...
കാക്കു എന്തൊക്കെയാ പറയുന്നേ... അതുവരെ കാക്കൂനെ കാണാതെ സംസാരിക്കാതെ ഞാനെങ്ങനെ കഴിയും കാക്കൂ... ഞാനങ്ങനെ പറഞ്ഞത് ഏന്റെ പൊട്ടബുദ്ധിയായി കണ്ട് ക്ഷമിച്ചൂടെ കാക്കൂ...
മോളേ... നീ തെറ്റായിട്ടൊന്നും പറഞ്ഞില്ല... ഞാൻ അങ്ങനെ തൊടാനും ഉമ്മവെക്കാനുമൊന്നും പാടില്ലായിരുന്നു അതല്ലേ ഞാനതിനുവേണ്ടിയാ തൊടുന്നെന്ന് മോൾക്ക് തോന്നിയെ... സത്യമായിട്ടും ഞാനപ്പോ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല...
അവളുടെ തേങ്ങൽ കേട്ട് അതുവരെ അവളെ നോക്കാതിരുന്ന ഞാനവളെ നോക്കി
മോളേ...
💬 Comments
View all comments