Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഞാനെഴുതിവെച്ചത് ഏന്റെ മനസിലാണ്...
എങ്കി മുത്തിന്റെ പറ...
ഗണിക്കാൻ പാടില്ല ഗുരുവിനുകൊടുത്ത വാക്കുണ്ട്...
അതെന്താ അവളുടെ മാത്രം ഗണിക്കാൻ പറ്റാതെ...
അവളുടെ മാത്രമല്ല ഉപ്പ ഉമ്മ രണ്ടിത്തമാർ ഇവരെ ഒന്നും ഗണിക്കാൻ പറ്റില്ല...
ഉപ്പയൊക്കെ പറയും ഇങ്ങള് പറയുന്നത് നടക്കുമെന്ന് പക്ഷേ ഇതൊക്കെ ഉള്ളതാണോ... ഇങ്ങനെ ഒക്കെ നടക്കുമോ...
അവനെ നോക്കി ചിരിച്ചുകൊണ്ട് കഴുകി കഴിഞ്ഞ കൈ കുടഞ്ഞു മുണ്ടിൽ തോർത്തി കുളത്തിൽ നിന്നും കരക്ക് കയറി ഇത്താന്റെ കൈയിൽ നിന്നും വാച്ച് വാങ്ങി കൈയിൽ കെട്ടി കൊണ്ടിരിക്കെ ഇബ്രായിക്കാന്റെ ഫോണടിഞ്ഞു
ഹലോ...
..............
ഹേ... എപ്പോ...
...............
ഞാൻ നോക്കട്ടെ...
ഫോൺ വെച്ച് ഇബ്രായിക്ക എല്ലാരേയും നോക്കി
എന്തോ പ്രശ്നമുണ്ടെന്ന് ന്യൂസിൽ കാണിക്കുന്നെന്ന്
എല്ലാരും ഫോണിൽ ന്യൂസ് ഓൺ ചെയ്യാൻ തുടങ്ങി തൊട്ടടുത്തു നിൽക്കുന്ന മൂസി ന്യൂസ് ഓൺ ചെയ്തതും ഇത്തയും ഞാനും മുത്തും അതിലേക്ക് നോക്കി
ബാംഗ്ലൂരിൽ നിന്നും സഹപാഠികൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പത്തൊൻപത്തു കാരനായ രാഹുലെന്ന മലയാളി യുവവാണ് കടൽപാമ്പുകളുടെ അക്രമണത്താൽ വിശബാധയേറ്റ് മരിച്ചത്
നീല നിറത്തിലുള്ള മൃതദേഹത്തിന്റെ ഫോട്ടോയും വെളുത്തു സുന്ദരനായ യുവാവിന്റെ ഫോട്ടോയും സ്‌ക്രീനിൽ കാണിക്കുന്നത് കണ്ടു ഇരുന്നു കരയുന്ന അയാളെ നോക്കി
വാച്ചിൽ സമയം നോക്കി അഞ്ചേ നാൽപത്തിയഞ്ച് സമയം മൂസിയെ കാണിച്ചു ഈ യാമം തീരാൻ ഇനിയും പതിനഞ്ചു നിമിഷം ബാക്കി
(എല്ലാർക്കും കേൾക്കാൻ പാകത്തിന്) "സ്വാഭാവികം പിഴച്ച മക്കളാൽ മാതാപിതാക്കൾക്ക് പേര് നഷ്ടം പിഴച്ച മാതാപിതാക്കളാൽ മക്കൾക്ക് ജീവൻ നഷ്ടം" ഇയാളെ എത്ര പെട്ടന്ന് ഇടപാട് തീർത്തു പറഞ്ഞുവിടുന്നോ എല്ലാർക്കും അത്രയും നല്ലത്
ഇത്താന്റെ കൈയിൽ നിന്നും മാണിക്യം കൈയിൽ വാങ്ങി പുഴക്കര ലക്ഷ്യമാക്കി നടക്കുമ്പോ മുത്തും അനുവും മൂസിയും ഇത്തയും വല്ലിത്തയും പിറകെത്തനെ വന്നു
വല്ലി ഇത്ത : എന്നാലും നീ ഇപ്പൊ അങ്ങനെ പറയണമായിരുന്നോ...
അയാൾക്കുള്ളത് തുടങ്ങിയിട്ടേ ഉള്ളൂ... അയാൾ വേദനിക്കാൻ തുടങ്ങുന്നേ ഉള്ളൂ...
ഇത്ത : ആ കല്ലെന്താ... അതാണോ നാഗമാണിക്യം...
ഇത് മാണിക്യം തന്നെ എന്നാൽ നാഗ കുലമൊട്ടാകെ സംരക്ഷിച്ചു പോരുന്ന നമ്മൾ കഥയിൽ കെട്ട നാഗ മാണിക്യമെന്ന രക്നമല്ല നാഗങ്ങളുടെ
💬 Comments
View all comments