0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

പ്രിയപ്പെട്ട ഒരാൾ

വീട്ടിൽ ചെന്ന് മൂന്ന് ഓടുകൾ എടുത്തു തിരികെ വന്നു കുളത്തിലേക്ക് ഇറങ്ങിക്കൊണ്ട് ഇത്താനോട് ഇങ്ങോട്ട് വാ എന്ന് വിളിച്ചതും ഇത്തയും പിറകെ തന്നെ മുത്തും മൂസിയും അനുവും ഷെബിത്തയും വന്നു കൈയിലെ വാച്ചഴിചിത്താന്റെ കൈയിൽ കൊടുത്തു അവരെക്കൊണ്ട് കുളത്തിൽ നനച്ചെടുത്ത ഓട് മൂന്നും കുത്തനെ പിടിപ്പിച്ചു അതിൽ അതികം വെള്ളമില്ലാത്ത ചളി എടുത്തിട്ടു കുമ്പിൾ പോലെ ഉണ്ടാക്കി അതിനെ വെള്ളം തേച്ചു മിനുക്കി കൊണ്ടുപോയി അവളുടെ വീടിന്റെ പൊളിഞ്ഞ ഭാഗത്തിന് മേൽ വെച്ചു കുളത്തിൽ നിന്നും ചളി എടുത്തുകൊണ്ടുവന്നു പുറത്തും തേച്ചു പിടിപ്പിച്ചുകൊണ്ടിരിക്കെ അയാൾ ആരെയൊക്കെയോ വിളിക്കുന്നുണ്ട് മുകൾ ഭാഗത്തെ ഹോളിന് മുകളിൽ ഇരു വശത്തും കുഞ്ഞുകുഞ് കല്ലുകൾ ചേർത്ത് അല്പം ഉയർത്തി താഴ്ഭാഗം കൈ നനച്ചു തുടച്ചു മിനുസപ്പെടുത്തി കാലുപോലെ ഉണ്ടാക്കിയ ഭാഗ്യത്തിന് മേൽ കട്ടിയുള്ള കാർഡ് ബോർഡ് കഷ്ണം വെച്ചു മുകളിൽ ചളി തേച്ചു മഴവെള്ളം നേരിട്ട് ഉള്ളിലേക്ക് കയറാത്ത വിദമാക്കി രണ്ട് മീറ്റർ ചുറ്റിലും വേലി കെട്ടാൻ പറഞ്ഞു കൈ കഴുകാൻ കുളത്തിലേക്ക് നടക്കുമ്പോ പിറകെ തന്നെ വന്ന മൂസി

ഇക്കാക്കാ...

എന്താടാ...

ഏന്റെ മുഖലക്ഷണമൊന്നു പറയാമോ...

മുഖലക്ഷണം പറയാൻ എനിക്കറിയില്ലടാ...

പിന്നെ അയാളോട് പറഞ്ഞതോ...

(കൈ കഴുകികൊണ്ട്)അത് അയാളുടെ ജാതകം ഗണിച്ചു പറഞ്ഞതാ...

ആ എന്റെയും ഒന്ന് പറയാമോ...

നിനക്കെന്തിനാ ഇപ്പൊ ഭാവി അറിയുന്നത്...

വെറുതെ... അറിഞ്ഞിരിക്കാൻ...

കഴുകുന്ന കൈയിലേചളി ഇളകുന്ന തന്നെ ശ്രദിച്ചുകൊണ്ട്

അറിയൽ നിർബന്ധമാണോ...

മ്മ്...

കൈയിലെ ചളി കഴുകി ഇളക്കുന്നതിനിടെ നഗങ്ങൾക്കിടയിലേക്ക് നോക്കി കൊണ്ട്

ഏക പത്നീ വൃദൻ ഇരുപത്തിനാലാം വയസിൽ ദീർഘ സുമങ്കലീ യോഗമുള്ള പതിവ്രതയായ നിന്റെ പാതിയെ സന്ധിക്കും ഇരുപത്തി ആറാം വയസിൽ മംഗല്യം ഇരുപത്തി ഏഴാം വയസിൽ കടല് താണ്ടും തുടർച്ചയായി മൂന്നര വർഷത്തെ ദുർഗടം പിടിച്ച ഏകാന്ത വാസം അവസാനിപ്പിച്ചു മുപ്പത്തി ഒന്ന് വയസിൽ തിരികെ വരും മൂന്ന് പുത്രന്മാർ ഒരു പുത്രി മുപ്പത്തിനാലാം വയസിൽ ആദരിക്കപ്പെടും സമ്പത് തേടിയെത്തും രണ്ട് തലമുറ ദർശിക്കും...

അയാളെ നോക്കിയപോലെ ശെരിക്കും ഏന്റെ മുഖത്ത് നോക്കിയിട്ട് പറ...

നോക്കാനൊന്നുമില്ല നിങ്ങളുടെ എല്ലാരുടെ ജാഥകവും

💬 Comments

View all comments