0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ച് ശിവനെയും വിക്നേശ്വരനെയും മനസിൽ ധ്യാനിച്ച് അവന്റെ ജാതകം ഗണിച്ചു

കണ്ണ് തുറന്ന് അവനെ നോക്കുമ്പോ അവന്റെ വിധിയോർത്ത് സഹതാപം മാത്രമായിരുന്നു ഏന്റെ മനസിൽ

ഇന്ന് ധൈര്യലക്ഷ്മിയാമം തീരും മുൻപ് നിനക്ക് ദൈവത്തിൽ വിശ്വാസം ജനിക്കും, നിന്റെ ജീവൻ നഷ്ടപ്പെടാതെ ജീവന്റെ വില നീ അറിയും, നീ വരിച്ച ശാപം കാരണം നീ മരണത്തെ കൊതിക്കും മരണത്തെ തേടും എല്ലാ ഈശ്വരന്മാരും നിനക്കുനേരെ കണ്ണടക്കും, നിന്റെ കണ്മുന്നിൽ പ്രിയപ്പെട്ടവർ ഓരോരുത്തരുടെയും ജീവൻ പൊലിയുന്നത് നീ തിരിച്ചറിയും ജീവനോടെ നിന്റെ ശരീരം നികൃഷ്ട ജീവികൾ ഭക്ഷിക്കും മരണം നിന്നെ തേടിയെത്തുമ്പോ തൊണ്ടനനക്കാൻ ഒരുതുള്ളി വെള്ളം തരാൻ പോലും നിനക്കരികിൽ ഒരു ജീവിയും കാണില്ല ദാഹത്തോടെ നീ മരിക്കും ഇത് നിന്റെ നാലാം ജന്മം ഇനി വരാൻ പോവുന്ന മൂന്ന് ജന്മങ്ങളിലും നീ നാഗമാതാവിന്റെ ശാപം പേറും വാച്ചിലേക്ക് നോക്കി ഇപ്പോൾ സമയം അഞ്ചേ പതിനഞ്ച് അഞ്ചാംയാമം തീരാൻ നൂറ്റി പന്ത്രണ്ടര വിനാഴിക കൂടെ ബാക്കിനിൽപ്പുണ്ട് അതിനുള്ളിൽ നീ കാരണം നിനക്ക് പ്രിയപ്പെട്ടൊരാൾ വിഷം തീണ്ടി മരണമടയും...

ഉപ്പ : നൂറ്റി പന്ത്രണ്ടര വിനാഴികയെന്നാൽ

നാല്പത്തി അഞ്ച് നിമിഷം...

എല്ലാരും ഭയത്തോടെ എന്നെ നോക്കെ ഞാൻഅയാളെ നോക്കി

നീ ഇപ്പൊ ഇവിടുന്നിറങ്ങണം ഇനി ഈ മണ്ണിൽ ചവിട്ടരുത് നീ ചവിട്ടുന്ന മണ്ണ് പോലും മലിനമാവും

എഴുന്നേറ്റു നടക്കാൻ തുടങ്ങിയതും

ചന്ദ്രേട്ടൻ : എന്താ പ്രതിവിധി... എല്ലാത്തിനും പ്രതിവിധി കാണുമല്ലോ...

ചന്ദ്രേട്ടാ ശപിച്ചത് ഞാനല്ല... ഏറ്റിരിക്കുന്നത് നാഗ മാതാവിന്റെ ശാപമാണ് അതിന് പ്രതിവിധി എന്നൊന്നില്ല.... ശാപങ്ങളിൽ ഏറ്റവും ഫലിക്കുന്ന ശാപം മാതാ പിതാ ഗുരു ദൈവം വേദനിക്കപ്പെട്ടവന്റെ വേദനിച്ചവനോടുള്ള ശാപം... സന്താന വിയോഗത്തിൽ വേദനിച്ച നാഗ മാതാവ് നൽകിയ ശാപമാണ് ഒരു ഗുർവക്ഷരം കൊണ്ട് ഏഴു കടലും ഏഴ് ആകാശവും താണ്ടി നിങ്ങൾ കൊണ്ടുപോയൊളിപ്പിച്ചലും ഈ യാമം തീരും മുൻപ് ഇയാൾ ജീവന്റെ വിലയറിയും

ബാലേട്ടൻ : പ്രിയപെട്ട ആൾ എന്ന് പറയുമ്പോ ആരാ...

മരണം ആരുടേതെന്ന് പ്രവചിക്കില്ല... ഗുരുവിനു കൊടുത്ത വാക്ക്... അവന് ഈ ഭൂമിയിൽ ഏറ്റവും

💬 Comments

View all comments