Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കുഞ്ഞുങ്ങളെ കൊല്ലാനോ ഇങ്ങോട്ട് വരില്ലെന്ന് ഞാൻ നിനക്ക് വാക്ക് തരുന്നു"
മാല കടിച്ചെടുത്ത് തന്റെ മുട്ടകൾക്ക് മേലൂടെ കൊണ്ടുപോയി ചുരുണ്ടു കിടന്ന അവൾ നിവർന്നുകൊണ്ട് പുറത്തേക്ക് ഇഴഞ്ഞു വന്നു മാലയെ ഏന്റെ മുന്നിൽ വെച്ച് തല ഉയർത്തി പത്തി വിടർത്തി എന്നെ നോക്കി നിൽക്കുന്ന അവൾ നാക്ക് പുറത്തോട്ട് നീട്ടി കാണിച്ചു അവളുടെ പത്തിക്ക് മുകളിൽ ചുമ്പിച്ചു തല ഉയർത്തിയ എന്നെ നോക്കി മാലയെ കടിച്ചെടുത്ത് ഏന്റെ കൈയിലേക്ക് ഇഴഞ്ഞു കയറി തോളിലൂടെ കയറി കടിച്ചു പിടിച്ച മാലയെ മുന്നോട്ട് നീട്ടി ഉള്ളം കൈ നിവർത്തി കാട്ടിയതും അവൾ മാലയെന്റെ ഉള്ളം കയ്യിലേക്കിട്ടു താഴേക്ക് ഇഴഞ്ഞിറങ്ങിയ അവൾ ശാന്തമായി അവനെ ലക്ഷ്യമാക്കി പോവുമ്പോ അതുവരെ ചുറ്റും നിന്നവർ ഇരു വശത്തേക്കും മാറി കൊല്ലുന്നെങ്കിൽ കൊന്നോട്ടെ തടയാൻ ഞാനാളല്ല എന്ന ചിന്തയോടെ ഞാൻ അനങ്ങാതെ അവിടെ തന്നെ ഇരുന്നു കൂടെങ്ങനെ ശെരിയാക്കും എന്ന ആലോചനയോടെ അവിടെ ഇരിക്കെ അവളുടെ ചീറ്റൽ വിളിപോലെ തോന്നി അവനരികിലേക്ക് ചെല്ലുമ്പോ അവനെ നോക്കി ചീറ്റുന്ന അവൾ എന്റെ നേരെ തിരിഞെനെ നോക്കി തലകൊണ്ട് കൈയിൽ തോണ്ടി കൈ അവൾക്കു മുന്നിലേക്ക് നീട്ടിയതും അവൾ വാ തുറന്നു ചീറ്റി കണ്ണുകൊണ്ട് കണ്ടത് വിശ്വാസം വരാതെ കൈയിലേക്ക് തെറിച്ചുവീണ ചുവന്ന രത്നത്തെയും അവളെയും മാറിമാറി നോക്കി കൈയിലെ രത്നവും മാലയും മുറുകെ പിടിച്ചുകൊണ്ട് അവൾക്ക് കയറാനായി നീട്ടിയ കൈയിലേക്ക് ഇഴഞ്ഞു കയറി കണ്ണടച്ചു കൈയിലെ രത്നവും മാലയും ചേർത്ത് കഴുത്തിലെ മാലകളിൽ പിടിച്ചു കൈയിൽ ചുറ്റിനിൽക്കുന്ന അവളുടെ മുഖത്ത് നോക്കി
തല താഴ്ത്തി വണങ്ങിയ എനിക്ക് മുന്നിൽ പത്തി താഴ്ത്തി വണങ്ങി
തല ഉയർത്തി എന്നെ നോക്കി അവന് നേരെ നോക്കി ഒരിക്കൽ കൂടെ എന്നെ നോക്കി ഇഴഞ്ഞിറങ്ങി തന്റെ വീട്ടിലേക്ക് പോയി മാല കഴുത്തിലിട്ടുകൊണ്ട്
വല്ലിത്താനെ അടുത്ത് വിളിച്ചു നാഗം തന്ന മാണിക്യം അവളുടെ കൈയിലേക്ക് കൊടുത്തു
അയാൾക്കെന്ത് സംഭവിക്കും അയാളോടും ക്ഷമിച്ചോ ആകാംഷ അടക്കാൻ കഴിയാതെ അയാൾക്ക് മുന്നിൽ ചെന്ന് അയാളെ നോക്കി നിലത്ത് ചമ്രം പടിഞ്ഞിരുന്നവന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖം ഹൃദിസ്തമാക്കി
💬 Comments
View all comments