Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
(കൈയിലെ തവികൊണ്ടടിച്ചു കൊണ്ട്) മറ്റവരൊക്കെ തിന്നാൻ സമയല്ലന്നും പറഞ്ഞു പൊതിഞ്ഞോണ്ട് പോയതല്ലേ... നിനക്കങ്ങനെ ചെയ്യാനും സമമില്ലേ നിനക്ക് മാത്രമെന്താ ഇതിനും മാത്രം തിരക്ക്...
ബിച്ചു : പൊന്നാര സുലുക്കുട്ടീ... ഇതൊന്ന് തിന്നോട്ടെ നമുക്കെന്നിട്ട് തല്ലുകൂടാം... വിശന്നിട്ടു പാടില്ല...
മാമി : നിങ്ങളവനെയൊന്ന് തിന്നാൻ വിട്... എന്നിട്ടാവാം വിചാരണയും തല്ലു കൂടലും
കുഞ്ഞ എനിക്കെടുത്ത ചോറ് കൈയിലേക്ക് തന്നത് തിന്നുതുടങ്ങുമ്പോയേക്കും കാലിയാക്കിയ ട്രേ എനിക്ക് ചോറുതന്ന കുഞ്ഞയുടെ കൈയിലേക്ക് കൊടുത്ത്
ബിച്ചു : മെയിൻ സ്വിച്ച് മാറ്റിവെച്ച് അവിടെ മൊത്തം നിരത്തി ഒരു പുല്ലുപോലും ഇല്ലാത്തത്ര ക്ലീൻ ആക്കിയിട്ടുണ്ട്
ജെസിബി ക്കാർക്ക് കൊടുക്കാനുള്ളത് കൊടുത്തോ...
ബിച്ചു : അതൊക്കെ കൊടുത്തു... അല്ലേടാ നമുക്കൊരു ജെസിബിയും ടിപ്പറും എടുത്താലോ... രണ്ടാൾക്ക് സ്ഥിരം പണിയുമാവും ഒരു വരുമാനോം...
കുഞ്ഞ : (ട്രേയിൽ ചോറുമായിവന്ന് അവന്റെ കൈയിൽ കൊടുത്ത് അവന്റെ തലക്കിട്ടു തട്ടി) ആദ്യം തിന്ന് എന്നിട്ട് ബാക്കി...
നമുക്ക് നോക്കാടാ... പിന്നെ ഇത്ത വിളിച്ചിനും നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു
ഹാ ഫോൺ ചാർജിലിട്ടിരിക്കുവർന്നു...
കൃഷി ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പർ മാരും പ്രതിപക്ഷം അടക്കം ഇന്ന് എട്ടുമണിക്ക് പ്രസിഡന്റിന്റെ വീട്ടിൽ മീറ്റിങ് ഉണ്ട്... നമ്മളോട് ചെല്ലാൻ പറഞ്ഞു...
മ്മ്... എങ്കി അതും കഴിഞ്ഞു ആശാന്റെ വീട്ടിലൂടൊന്നു പോയേക്കാം...
ഹാ...
ഭക്ഷണം കഴിച്ചു പ്രസിഡന്റ്ന്റെ വീട്ടിലേക്ക് ഇറങ്ങാൻ പുറത്തേക്കിറങ്ങുമ്പോ മൂസിയും അനുവും വാവയെ കൂട്ടി തിരിച്ചു വന്നു
മൂസി : വണ്ടി ഒരു രക്ഷേമില്ല... രാത്രി ഇതെടുത്തൊന്ന് കറങ്ങാൻ പോയാലോ...
ഞങ്ങൾ വേറൊരു വഴിക്ക് പോകുവാ... കഴിയാൻ കുറച്ച് വൈകും...
ബിച്ചു : നിങ്ങൾ പൊയ്ക്കോ...
അനു : എങ്കി പിനെപോവാം എല്ലാരുമില്ലാതെ ഒരുരസമില്ല...
നിങ്ങളെന്നാ ആശാന്റെ വീട്ടിലേക്ക് വാ... ഞങ്ങള് പരിപാടി കഴിഞ്ഞങ്ങോട്ട് വരും അവിടെ കുറച്ചിരുന്നിട്ട് നമുക്ക് പോവാം...
മൂസി : ശെരി...
പ്രസിഡന്റിന്റെ വീട്ടിൽ ഞങ്ങളെത്തുമ്പോയേക്കും എല്ലാവരും എത്തിയിട്ടുണ്ട് അവരോട് ചിരിച്ചുകൊണ്ട് കയറി ഇരുന്നു
പ്രസിഡന്റ് : ഈ സ്ഥലം ശെരിക്കും നിങ്ങൾക്ക് കൃഷിക്ക് തന്നെയാണോ...
അതേ... എന്താണ് എന്തെങ്കിലും പ്രശ്നമുണ്ടോ...
പ്രസിഡന്റ് : അതല്ല... കൃഷി
💬 Comments
View all comments