Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
നടത്താത്ത നെൽ വയലുകൾ പഞ്ചായത്ത് പിടിച്ചെടുത്തു കൃഷിഭവനുമായി കൂടിച്ചേർന്നു നെൽ കൃഷി പുനരാരംഭിക്കും എന്ന് പറഞ്ഞു നോട്ടീസ് അയച്ചിട്ട്... പിന്നെ അവിടെ വേറെന്തെങ്കിലും ചെയ്യാൻ നോക്കിയാൽ ജനങ്ങൾ പ്രശ്നമാകും...
അതൊന്നും നിങ്ങൾ ടെൻഷൻ ആവണ്ട... നിങ്ങളീ ബില്ല് പഞ്ചായത്തിൽ പാസ്സാക്കിയാലോ...
പ്രസിഡന്റ് : അത് പാസ്സാക്കി... പക്ഷേ നോട്ടീസ് അയച്ചിട്ടില്ല... ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന പേടിയുണ്ട്...
ഈ നോട്ടീസ് അയക്കാനാണ് നിങ്ങൾക്ക് ഫണ്ട് തന്നത്... ഇത് അയച്ചതിന്റെ പേരിൽ ജനങ്ങൾ നിങ്ങൾക്ക് നേരെ വരാതിരിക്കാൻ നിങ്ങൾ രണ്ടു പാർട്ടിക്കാരല്ലേ നിങ്ങളെ അണികളെ നിങ്ങൾക്ക് നിലക്ക് നിർത്താൻ കഴിയണം...
കൃഷി ഓഫീസർ : അല്ല മുഴുവൻ ഭൂമിയിലും നിങ്ങൾ കൃഷി ഇറക്കുമല്ലോ... ഇല്ലെങ്കിൽ ഈ ബില്ലിന്റെ പേരിൽ ഈ നാട്ടിലെ ഭൂമി യുടെ പിറകെ ഞങ്ങൾ നടക്കേണ്ടി വരും... ഇപ്പൊ ഉള്ള ജോലി തന്നെ ഓവർലോടാ... പിന്നെ ഇതുകൂടെ എടുത്ത് തലയിൽ വെച്ചാൽ അതുമില്ല ഇതുമില്ല എന്നാവും...
ബിച്ചു : ഇത്രേം ജോലി ഭാരമുള്ള നിങ്ങൾക്ക് നിങ്ങളെ പഞ്ചായത്തിൽ മൊത്തം എത്രകർഷകർ ഉണ്ടെന്നറിയുമോ...പോട്ടെ എത്ര കൃഷിഭൂമി ഉണ്ടെന്ന് അറിയുമോ... ഏതൊക്കെ തരത്തിലുള്ള കൃഷി നടക്കുന്നുണ്ടെന്നറിയുമോ... നെൽപാടങ്ങൾ എത്രയുണ്ടെന്നുഅറിയുമോ... എത്ര പാടങ്ങൾ നികത്തപെട്ടു എന്നറിയുമോ... ജോലി ഭാരമുള്ള കൃഷി ഓഫീസർ പറഞ്ഞാട്ടെ...
ഒന്നും മിണ്ടാതിരിക്കുന്നെ അയാളെ നോക്കി
ബിച്ചു : ജോലി കിട്ടിയപ്പോ തുടങ്ങിയതല്ലേ ആ കസേരേൽ തടിയനങ്ങാതുള്ളിരിപ്പ് വല്ലപ്പോഴും ഒന്ന് അനങ്ങ് ഇല്ലേൽ ചിതല് പിടിക്കും... എന്താ നിങ്ങളെ ജോലിഭാരം കീഴിലുള്ളൊരു ഓഫിസിന്റെ പുറത്തുപോലും ഇറങ്ങാതെ ഉണ്ടാക്കികൊണ്ടുത്തരുന്ന പേപ്പറിൽ ഒപ്പിടലോ... കഴിഞ്ഞ ഇരുപത് വർഷമായി നിങ്ങൾ ആ കസേരയിൽ അനങ്ങാതുള്ള ഇരിപ്പ് തുടങ്ങിയിട്ട്... ഇതിനിടയിൽ എന്തൊക്കെ സംഭവിച്ചെന്ന് നിങ്ങൾക്ക് നിശ്ചയമുണ്ടോ... അറിയില്ല അല്ലേ.. പറഞ്ഞു തരാം...
മുപ്പത് വർഷം മുൻപ് ഇരുപത്തി രണ്ടേ പോയിന്റ് എഴേ നാല് സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന നമ്മുടെ പഞ്ചായത്തിൽ ഏഴായിരത്തി നാന്നൂറ്റി പന്ത്രണ്ടു പേര് ജീവിച്ചിരുന്നു അന്ന് മൊത്തം കൃഷിഭൂമിയുടെ അളവ് ഇരുപതെ പോയിന്റ് നാലേ ആറ് സ്ക്വയർ കിലോമീറ്റർ അതിൽ പതിനേഴേ പോയിന്റ് നാല് സ്ക്വയർ കിലോമീറ്റർ നെൽ വയൽ
💬 Comments
View all comments