0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

പറഞ്ഞുകൊണ്ട് കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ചു കർണന്റെ മേലേക്ക് ചാടി കയറി

ഊര് ജനങ്ങളെ നോക്കി

പേടിക്കണ്ട ഒന്നും സംഭവിക്കില്ല...

ചുറ്റി പറ്റി എല്ലായിടത്തും മണം പിടിച്ചുവന്ന റോസിയും റോക്കിയും വലത്തോട്ട് നോക്കി കുരച്ചു

വലത്തോട്ട് കുതിരയെ തിരിച്ചു നിർത്തി

റോസീ...

ഞങ്ങൾക്ക് വഴികാട്ടാൻ റോസി മുന്നോട്ട് കുതിച്ചു അതിവേകത്തിൽ കുതിക്കുന്ന അവൾക്ക് പിറകെ കർണനും കുതിച്ചുകൊണ്ടിരുന്നു ഒരു നാഴികയോളം വേഗം കുറക്കാതെ ഓടിയ റോസി വേഗം കുറച്ചു മുരണ്ടു

അല്പം അകലെയായി പെട്രോ മാക്സ് വെളിച്ചവും ടെന്റടിക്കാനും ഭക്ഷണമുണ്ടാക്കാനുമുള്ള ഒരുക്കങ്ങളും കെട്ടിയിട്ടിരിക്കുന്ന പെൺ കുട്ടികളെയും അല്പം മാറി കെട്ടിയിട്ടിരിക്കുന്ന കുതിരകളെയും കൂട്ടത്തിൽ പ്രധാനി എന്ന് തോന്നിക്കുന്നവൻ

കാണാം

കർണന്റെമേൽ ടോർച്ചിനെ തൂക്കിയിട്ടു രണ്ടുപേരോടും മാറി നിൽക്കാൻ പറഞ്ഞു മുന്നോട്ട് നീങ്ങി ഇരുളിന്റെ മറവു പറ്റി അവർ ടെന്റടിക്കുന്നതിനു ചുറ്റും നടന്നു നിരീക്ഷിക്കുന്നതിനിടെ Blaser R8 റൈഫിളുകളും മറ്റ് ചില സിംഗിൾ ഭാരൽ ഗുണ്ണുകളും നീളമേറിയതും കുറഞ്ഞതുമായ കത്തികളും അവരുടെ കൈകളിൽ ആയുധങ്ങളായി ഉണ്ടെന്നു മനസിലാക്കി അവർക്കിടയിലേക്ക് കയറിചെന്നാലോ അവരെ ആക്രമിച്ചാലോ ചിന്തിക്കാനോ പ്രതികരിക്കാനോ സമയം കിട്ടിയാൽ അവർ പെൺകുട്ടികളെ കൊല്ലും എന്ന ചിന്തയുള്ളതിനാൽ അടുത്ത് കണ്ട മരത്തിലേക്ക് ഓടി കയറി അതിന്റെ കൊമ്പിനറ്റത്ത് ചെന്നിരുന്നു കണ്ണുകൾ അടച്ചു അരയിലെ ബാഗുകളിൽ നിന്നും ഏറു നക്ഷത്രങ്ങൾ കയ്യിലെടുത്തു നെഞ്ചിൽ കൈ വെച്ച് കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ച് കണ്ണടച്ചു മനസിൽ തെളിഞ്ഞുവന്ന നീലകണ്ഠന്റെ സംഹാര രൂപത്തെ മനസുകൊണ്ട് തൊഴുതു കണ്ണ് തുറന്ന് ചുറ്റും നോക്കി

കൈയിലെ ഏറുന്ക്ഷത്രങ്ങൾ അവരുടെ കൈകളെ ലക്ഷ്യമാക്കി എറിഞ്ഞു കൊണ്ടിരുന്ന അവസാന ആളുടെ കൈക്ക് നേരെ കൂടെ എറിഞ്ഞ നക്ഷത്രം ലക്ഷ്യത്തിലെത്താൻ കാത്തു നിൽക്കാതെ അവർക്കു നേരെ ചാടി കൊണ്ട് മുതുകിലെ വാളിനെ കയ്യിലെടുത്തു കൊണ്ട് നിലത്തെത്തിയതും അവരുടെ കൂട്ടത്തിൽ മുറിവേൽക്കാതെ ബാക്കിയുണ്ടായിരുന്ന അവരുടെ തലവന്റെ കഴുത്തിലേക്ക് തിളങ്ങുന്ന വാളിനെ ചേർത്തുവെച്ചു കൈയിലെ രക്തമുറ്റുന്ന മുറിവുകൾ എന്തെന്ന് മനസിലാവും മുൻപ് എന്നെ മുന്നിൽ കണ്ട പകപ്പ് മാറിയതും അവരുടെ കാലുകൾ തോക്കുകൾക്ക് നേരെ ചലിക്കാൻ തുടങ്ങിയതും

നിങ്ങൾ കാണും മുൻപ് നിങ്ങളുടെ കൈയ്യറുത്ത എനിക്ക് നിങ്ങളുടെ കഴുത്താറുക്കനെത്ര സമയം വേണം... നിങ്ങളുടെ തലവൻ ഏന്റെ വാൾ തുമ്പിലാണ് ആരെങ്കിലുമനങ്ങിയാൽ നിങ്ങളുടെ തലവന്റെ കഴുത്ത് ഞാൻ അറുത്തെടുക്കും... നിങ്ങൾക്ക് മുറിവ് പറ്റിയിരിക്കുന്നത് റേഡിയൽ ആർട്ടറിയിലാണ് മെഡിക്കൽ അറ്റൻഷൻ കിട്ടും വരെയും മലർന്നുകിടന്ന് കൈ പൊക്കിവെച്ചു രക്തം പുറത്തുപോവാതെ മുറിവിൽ

💬 Comments

View all comments