0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

ശക്തിയായി അമർത്തിപിടിച്ചാൽ ജീവൻ നിലനിർത്താം...

അതുവരെ മുറിവ് പരിയ കൈ കുടയുകയും ഉയർത്തിപിടിക്കുകയും ചെയ്ത അവർ മരണത്തെ മുന്നിൽ കണ്ട ഭയത്താൽ മറ്റൊന്നും ചിന്തിക്കാതെ മറു കയ്യാൽ മുറിവിൽ അമർത്തി പിടിച്ചു കൊണ്ട് മലർന്നു കിടന്നു

കർണാ...

കർണനും റോസിയും ഞങ്ങൾക്കരികിലേക്ക് കുതിച്ചെത്തി

അയാളെ നിലത്ത് മുട്ടുകുത്തി ഇരുത്തി കൈ പോക്കി വെപ്പിച്ചു അയാളുടെ കഴുത്തിൽ തടവികൊണ്ട് റോസിയെ നോക്കി

റോസീ...

തന്റെ പല്ലുകൾ കാണിച്ച് മുരണ്ടുകൊണ്ട് അയൽക്കരികിൽ വന്ന റോസിയുടെ നാക്ക് അയാളുടെ കഴുത്തിൽ ഞാൻ കൈ ഇഴച്ച ഭാഗത്ത് തടവി യതും അയാളിലൂടെ ഒരു വിറയൽ കടന്നുപോയി

അനങ്ങാതിരുന്നാൽ അവളൊന്നും ചെയ്യില്ല അനങ്ങിയാൽ അവൾ നിന്റെ കഴുത്തിലെ ഞെരമ്പ് കടിച്ച് കുടയും

കൈയിലെ വാൾ മുതുകിലെ ഉറയിലേക്കിട്ട് കർണന് മേലുള്ള ടോർച് ലൈറ്റ് മുകളിലേക്ക് അടിച്ച് വെച്ചുകൊണ്ട് കുട്ടികൾക്ക് നേരെ ചെല്ലുമ്പോ കുതിരകളുടെ കുളമ്പടി ശബ്ദവും വരവറിയിച്ചു കൊണ്ടുള്ള കുക്കിയും കേട്ടു അവർക്ക് മറുപടിയായി കുട്ടികളും ഞാനും കൂവിവിളിച്ചു

കുട്ടികളുടെ കെട്ടഴിച്ചുകൊണ്ടിരിക്കെ അവർ അരികിലെത്തി

കുതിരയിൽ നിന്നും താഴെ ഇറങ്ങിയ അവരെ നോക്കി എല്ലാരുടെയും കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട് എത്രയും പെട്ടന്ന് ശരിയാക്കണം

വൃദനായ വൈദ്യരും ശിഷ്യന്മാരും അവർക്കരികിലേക്ക് നീങ്ങി ജോയി ആകാശത്തേക്ക് അടിച്ചുവെച്ച ടോർച് ഓഫ്‌ ചെയ്തു റോസിക്ക് അരികിലായി നിൽക്കുന്ന പ്രധാനിയുടെ കൈ പിറകിലേക്ക് കെട്ടി കാലുകളിലും കെട്ടിട്ടു

പിടിച്ചുകൊണ്ടുവന്ന കുട്ടികളുടെ കൂട്ടത്തിലെ പന്ത്രണ്ടു വയസുകാരി കണ്മണിയുടെ കവിളിൽ പിടിച്ചു

മാമന്റെ മോള് പേടിച്ചോ...

മ്മ്...

സാരോല്ല... പേടിക്കണ്ട ട്ടോ...

അവൾ ചിരിച്ചുകൊണ്ടെനെ നോക്കി കവിളിൽ ഉമ്മ വെച്ചു ആർക്കും ഒന്നും പറ്റിയില്ലെന്നുറപ്പിക്കുന്നതിനിടെ ജോയി തോക്കുകളും കത്തികളും കുതിരപ്പുറത്ത് കെട്ടിവെച്ചു

അവരുടെ ഭാണ്ഡങ്ങൾ പരിശോധിച്ചു അവ തമ്മിൽ കൂട്ടികെട്ടി കുതിരകൾക്ക് മേൽ കെട്ടിവെച്ചു അവർ ടെന്റ് കെട്ടിയ ഷീറ്റുകൾ പറിച്ചെടുത്ത് മടക്കുന്ന അവനെ സഹായിക്കാനായി ഞാനും എനിക്ക് പിറകെ തന്നെ പിള്ളാരും അങ്ങോട്ട് ചെന്നു

അവർ കെട്ടിക്കൊണ്ടിരുന്ന ടെൻറ്റുകൾ പൊളിച്ച് കഴിയുമ്പോയേക്കും വൈദ്യരും ശിഷ്യരും ചേർന്ന് അവരുടെ മുറിവുകൾ കീറി കെട്ടി കഴിഞ്ഞിരുന്നു അവരുടെ കുതിരക്കളെ അടക്കം പിടിച്ച് അവരെ കയ്യും കാലും കെട്ടി കുതിരകൾക്ക് മേൽ ചാക്ക് കെട്ടുപോലെ കെട്ടിവെച്ചു കുട്ടികൾ അടക്കം എല്ലാവരെയും കുതിരക്ക് മേൽ കയറ്റി കണ്മണി അടക്കം ചെറിയ മൂന്നുപേരെ മുന്നിലിരുത്തി മറ്റു പെൺകുട്ടികളെ ഒറ്റക്ക് തന്നെ കുതിരപ്പുറത്ത് കയറ്റി എല്ലാരും ഊരിൽ തിരിച്ചെത്തിയതും അമ്മമാർക്കും ആളുകളും സന്തോഷത്തോടെ അവരെ

💬 Comments

View all comments