Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കെട്ടിപിടിക്കാനും കരയാനും തുടങ്ങി
തമ്പ്രാ എന്ന വിളിയോടെ നിലത്ത് ഇരുന്നവരെ നോക്കി
നിങ്ങളെ സന്തോഷം ശിവനോട് പറ അവനുള്ളപ്പോ നിങ്ങളെ ആരും ഒന്നും ചെയ്യില്ല...
ജോയിയും ഊരുകാരും ചേർന്ന് അവരുടെ സാധനങ്ങൾ എല്ലാം ഇറക്കിവെക്കുന്ന തിരക്കിലാണ് കവാടത്തിൽ എനിക്കരികിൽ നിൽക്കുന്ന മൂപ്പനെ നോക്കി
അവര് വന്നത് ആനക്കൊമ്പിനാ... മുൻപ് വന്നവരെ വിട്ടപോലെ കൈകാലുകൾ ചേദിച്ചു നാക്കറുത്തു വിട്ടാൽ പോര... അവരിവിടെ ശിവനെ കാക്കുന്ന മണ്ണിലെ ഒര് ജീവൻ പറിച്ചെടുത്തു... അവരുടെ മുറിവ് എത്രയും പെട്ടന്ന് ശെരിയാക്കാൻ വൈദ്യരോട് പറയണം... അഞ്ചാം ഉത്സവത്തിന് പഞ്ച ഭൂതങ്ങൾ സാക്ഷിയായി ശിവന് അവരാണ് കുരുതി... അതുവരെ അവരെ കേടുപ്പാടില്ലാതെ സൂക്ഷിക്കണം...
ശെരിയമ്പ്രാ...
മൂപ്പാ... ഞാൻ വന്ന ശേഷം ഇത് മൂന്നാം വട്ടമാണ്... ഈ പ്രാവശ്യം ആദ്യമായി ഒര് ജീവനും പോയി... ഇനി ഇങ്ങനെ ഉണ്ടാവരുത്... ഊരിന് ചുറ്റും ഏറുമാടം കെട്ടണം... എപ്പോഴും കാവലിനാളുവേണം...ആര് വന്നാലും അകലെനിന്നറിയണം... ഇനി ഒരാളും ഊരിൽ കാല് വെക്കരുത് വരുന്നവരെ ബാങ്ക്‌ളാവിലെത്തിക്കണം...
ശെരിയമ്പ്രാ...
വള്ളി പടർപ്പിലേക്ക് നോക്കി കൈ കൂപ്പി കണ്ണടച്ചു "ഏന്റെ വാക്കും ഏന്റെ സത്യവും ഞാൻ പാലിച്ചു, ശ്രെദ്ധക്കുറവെന്റെ തെറ്റ് എന്നോട് പൊറുക്കണം ഈ ഊരിനെ കാക്കണം" കണ്ണ് തുറന്നു മൂപ്പനെ നോക്കി ചിരിച്ചോണ്ട്...
മക്കളെകാണാൻ ഞാൻ പിന്നെ വരാം... ഇപ്പൊ ഞാനിറങ്ങട്ടെ...
ഈടെ വരെ മതിയോമ്പ്രാ...
ചിരിയോടെ അയാളെ നോക്കി കാർത്തികയല്ലേ മറന്നിട്ടില്ല... ഉത്സവത്തിനകത്തു കയറും...
പോട്ടെ...
തമ്പ്രാ... പോവല്ലേ...
വൈദ്യരെ അരുമ ശിഷ്യ കാർത്തികയെന്ന പതിനേഴുകാരി മൂപ്പന്റെ ഒറ്റമോൾ ബുദ്ധിമതിയും സുന്ദരിയുമായ കാട്ട് പൂവ് മുല്ലപ്പൂ മൊട്ടുപോലെ പല്ലും വലിയ കണ്ണുകളും തുടുത്ത കവിളും അഴിച്ചിട്ടാൽ ഉപ്പൂറ്റിയിലെത്തുന്ന ഇടതൂർന്ന കാർകൂന്തലും കടഞ്ഞെടുത്ത പോലുള്ള ശരീരവും അവളാണ് ഇരുനൂറ്റി അറുപത്തിനാല് അല്ല മലയൻ പോയതോടെ ഇരുന്നൂറ്റി അറുപത്തി മൂന്ന് പേരടങ്ങുന്ന ഈ ഊരിന്റെ രാജകുമാരി കഴുതപ്പെണ്ണും സുന്ദരിയാവുന്ന പതിനേഴിൽ സുന്ദരിയായ കകാർത്തിക, പതിനേഴിന്റെ പടി ചവിട്ടിയതോടെ കാർത്തിക ദീപം തെളിയിച്ചപോലെ തിളങ്ങിയ ഈ സുന്ദരിയുടെ സൗന്ദര്യം വാക്കുകളിൽ ഒതുങ്ങുന്നതെങ്ങനെ...
തമ്പ്രാ... തേനും എണ്ണയും...
അവളുടെ വലിയ കമ്മലിട്ട കാതിൽ പിടിച്ചു തിരുമി
ഉയ്യോ... തമ്പ്രാ... വേദനിക്കുന്നു...
നിന്നോട് ഞാൻ തമ്പ്രാന്ന് വിളിക്കരുതെന്നു പറഞ്ഞിട്ടില്ലേ...
ആ...
ഞാൻ നിന്റെ ആരാ...
ഏട്ടൻ...
നീയോ...
അനിയത്തി...
ഇനി തമ്പ്രാന്ന് വിളിക്കുമോ...
ഇല്ല...
(ചെവി തിരുമിക്കൊണ്ട് എന്നെ നോക്കി) നല്ലോണം നൊന്തു...
നന്നായി ഇനി വിളിക്കുമോ...
ഇല്ല...
ഇതാ നീ കഴിഞ്ഞ
💬 Comments
View all comments