Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
: നിങ്ങളെവിടെയിരുന്നിതുവരെ... പിള്ളേര് എത്രനേരായി നിങ്ങളെ കാത്തിരിക്കുന്നു...
ചെറിയ പണിയിൽ പെട്ടുപോയാശാനേ...
ആശാൻ : അകത്തേക്ക് ചെല്ല് പെണ്ണിന് മൈലാഞ്ചി ഇടുന്നുണ്ട്
ഞങ്ങൾ അകത്തേക്ക് കയറി എല്ലാരുടെ മുഖത്തും കല്യാണ തെളിച്ചം നിറഞ്ഞു നിൽപ്പുണ്ട് ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു തോളിൽ തല്ലികൊണ്ട്
ജാനുവേച്ചി (ആശാന്റെ ഭാര്യ) : എത്ര കാലായി നിന്നെ ഇങ്ങോട്ടൊന്നു കണ്ടിട്ട്... നിനക്കൊരു മാറ്റോം ഇല്ലാലോ... ആശാൻ പറഞ്ഞപ്പോ ഞാൻ പറഞ്ഞതാ നിന്നോടൊന്നിങ്ങോട്ട് വരാൻ പറയാൻ അപ്പൊ മൂപ്പര് പറഞ്ഞു നീ ആശുപത്രിയൊക്കെയായി എന്തൊക്കെയോ തിരക്കിലാണെന്ന്... കല്യാണം ഉറപ്പിച്ചപ്പോ തൊട്ട് ആശാന്റെ മനസീ സങ്കടമായിരുന്നു ഇപ്പൊ ആള് ഭയങ്കര സന്തോഷത്തിലാ... രാജീവൻ എന്ത് ചെയ്യണേലും മൂപ്പരോട് ചോദിച്ചിട്ടെ ചെയ്യുന്നുള്ളൂ... നീ ആശാനേ കണ്ടോ...
കണ്ട് ചേച്ചീ... (എനിക്ക് സംസാരിക്കാൻ പോലും അവസരം തരാതെ സന്തോഷത്തോടെ ഉള്ള സംസാരം കേട്ട് എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ വേറൊന്നും വായിൽ വന്നില്ല)
നീ കൊച്ചിനെ കണ്ടോ... അവൾക്ക് മൈലാഞ്ചി ഇടുവാ... ജീഷേ... പൊന്നൂനോടൊന്നിങ്ങോട്ട് വരാൻ പറ...
നീ വാ ഞാൻ എല്ലാരേം പരിചയപെടുത്തിത്തരാം...
നിനക്കിവരെ അറിയോ... ഇത് രാജീവിന്റെ അമ്മായിയാ...
ഇത് ഞങ്ങളെ ഷെബി ഗോവിന്ദേട്ടന്റെ ശിഷ്യനാ... ഇപ്പൊ ഗൾഫിലു വല്യ കമ്പിനീലാ പണി... നല്ല ശമ്പളൊക്കെയാ... (ആദ്യം മുതൽ ഗ്രീസ് പുരണ്ട വേശത്തോടെ ഈ വീട്ടിലേക്ക് വരുമ്പോ ഇവരെ മോള് ജിഷേച്ചി എന്നോടും ആശാനോടും കാണിക്കാറുള്ള അതേ അവജ്ഞ അവരുടെ മുഖത്തും ഉണ്ടെങ്കിലും ജീഷേച്ചിയെ പോലെ തന്നെ അവരും അത് മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്)
ഏന്റെ കൈ പിടിച്ച് വലിച്ചു ആളുകൾക്കിടയിലൂടെ നടന്നു പാവ പോലെ കൂടെ നടന്നു ഓരോരുത്തരെയും എനിക്കും എന്നെ അവർക്കും സന്തോഷത്തോടെ പരിചയപെടുത്തികൊടുക്കുന്നതിനിടെ എല്ലാരോടും ഞാൻ ചിരിച്ചു കാണിച്ചു
അച്ഛമ്മേ...
ചേച്ചി : മോള് വന്നോ... ഇതാരാന്ന് മനസ്സിലായോ...
ഇത് ഷെബിചേട്ടനല്ലേ... അതേ... ഷെബിചേട്ടനാ...
എടീ കോലു മിട്ടായീ നീയങ്ങു വളർന്നുപോയല്ലോ... (മുൻപ് ആശാന്റെ കൂടെ പണിയെടുത്ത കാലത്ത് കണ്ടതാ ഞാനിവളെ അന്നൊരു നീല പാവാടയും ചന്ദന കളർ ഷർട്ടും ഇട്ട് ആശാനോട് കോലു മിട്ടായിക്ക് പൈസ ചോദിച്ചു വരുന്ന ഇവളെ അന്ന്
💬 Comments
View all comments