Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഞാൻ കോല്മിട്ടായി എന്ന് വിളിച്ച് കളിയാക്കുമായിരുന്നു)
പോ ചേട്ടാ... ചേട്ടനങ്ങു വലിയ ആളായല്ലോ... വേഷമൊക്കെ ഇപ്പോഴും പഴയ പോലെ തന്നെ ഉണ്ട്...
ജീഷേച്ചി വരുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് ലോഗ്യം ചെയ്തതിന് അവരും ചിരിയോടെ ലോഗ്യം ചെയ്തു ആശ്വതിയെയും വിളിച്ച് പോവുമ്പോ "പണ്ടേ ഞാൻ നിന്നോട് പറയുന്നതാ ആ അസത്തിനോട് കൊഞ്ചാൻ പോവരുതെന്ന് എത്രപറഞ്ഞാലും കേൾക്കില്ല... അതെങ്ങനെയാ കിളവനും കിളവിക്കും പണ്ടേ മോനേക്കാളും അവനോടല്ലേ ഇഷ്ടം"
ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ നിന്നും ജീഷേച്ചി അശ്വതിയെ പിടിച്ചോണ്ട് പോവുന്നതിനിടെ സ്വകാര്യം പോലെ പറയുന്നത് കേട്ടെങ്കിലും പണ്ടേ ഈ നൊടിച്ചിൽ ഒരുപാട് കേട്ടത് കൊണ്ട് എനിക്കൊന്നും തോന്നിയില്ല ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്ന ഒരാൾ ഇവരാണ് ഇവരെ വെറുപ്പിന്റെ അവസാനമന്നായിരുന്നു... വർഷങ്ങൾ പിറകിൽ അവസാനമായി ഞാനീ വീട്ടിൽ വന്ന നാളിന്റെ ഓർമകളിലേക്ക് ആ വാക്കുകൾ എന്നെ കൂട്ടിക്കൊണ്ടുപോയി
ഞാനന്ന് എട്ടാം ക്ലസ്സിൽ പഠിക്കുകയാണ് വൈകുന്നേരം സ്കൂൾ വിട്ട് വന്ന് ഏഴുമണിയോടെ പണി താൽക്കാലത്തേക്ക് മതിയാക്കി ഒരു വണ്ടിയുടെ എഞ്ചിൻ പണിയാൻ ഉള്ളത് കൊണ്ട് ആശാന്റെ കൂടെ ഭക്ഷണം കഴിക്കാൻ ഇവിടേക്ക് വന്നതാണന്ന് ചേച്ചിക്ക് എന്നെ ഇഷ്ടമല്ലെന്ന് അറിയുന്നത് കൊണ്ട് കഴിയുന്നതും ഈ വീട്ടിലേക്ക് വരാതിരിക്കാൻ ഞാൻ ശ്രെമിക്കാറുണ്ടായിരുന്നു അന്നും ആശാൻ നിബന്തിച്ചത് കൊണ്ട് മാത്രമാണ് വന്നത് ഞാൻ ആശാൻ കുളിച്ചു വന്നതും ഞങ്ങൾക്ക് ജാനുവേച്ചി ചോറ് വിളമ്പിതന്നത് അടുക്കളയിലെ നിലത്തിരുന്നു കഴിക്കുകയായിരുന്നു ഞങ്ങൾ രണ്ടാളും അപ്പോഴാണ് അകത്തുനിന്നും പുറത്തേക്ക് വന്ന ജീഷേച്ചി എന്റെ മുന്നിൽ വന്നു
എവിടെടാ... നാറീ ഏന്റെ മാല...
കാര്യമറിയാതെ വായിലേക്ക് കൊണ്ട് പോവാൻ വെച്ച ചോറ് പാതി വഴിയിലും ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയും ഇരുന്ന്
കണ്ട തെണ്ടി ചെക്കന്മാരെയെല്ലാം വിളിച്ച് കുടുംബത്തിൽ കയറ്റിയാൽ ഇതല്ല ഇതിലപ്പുറോം ഉണ്ടാവും...
ചേച്ചിയെനെ പിടിച്ചെഴുനേൽപ്പിച്ചു ഒരു കൈകൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ തപ്പി
ആശാൻ : നീയെന്ത് ഭ്രാന്താ ജിഷേ... ഈ കാണിക്കുന്നേ വായിതോന്നിയത് വിളിച്ച് പറഞ്ഞാ നീയെന്റെ സ്വഭാവമറിയും നീ ചെക്കനെ വിട്ടേ...
ജാനുവേച്ചി : അച്ഛൻ പറഞ്ഞ കേട്ടില്ലെടീ ചെക്കനെ വിടാൻ
അവരെന്നെ പിടിച്ച് കുലുക്കിയതും അവരുടെ ഇടത്തെ ഉള്ളം
💬 Comments
View all comments