0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

കൈയിൽ നിന്നും മാല നിലത്തേക്ക് വീഴുന്നത് ഞാൻ വ്യക്തമായറിഞ്ഞു

ചേച്ചി നിലത്ത് വീണ മാലയിലേക്ക് നോക്കി അടുത്ത നിമിഷം അവരുടെ വലം കൈ ഏന്റെ മുഖത്തിനു നേരെ വരുന്നത് ഞാൻ കണ്ടെങ്കിലും തടുക്കാൻ തോന്നിയില്ല "പട്ടെ..." ഓർമയിൽ ആദ്യമായി മുഖത്ത് കിട്ടിയ അടി

ചേച്ചി : നിന്നെ മുറിയിൽ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ എന്തോ കാക്കാനായിരിക്കുമെന്ന്... കള്ളാ... നിന്നെ ഞാൻ കാണിച്ചുതാരാടാ... എന്തൊക്കെയോ വലിയ വായിൽ വിളിച്ച് പറയുന്ന അവരോട് ഒന്നും പറയാതെ അവിടുന്നിറങ്ങി നേരെ ചെന്നത് വർക്ഷോപ്പിലേക്കാണ് അവിടെ ചെന്ന് കൈകഴുകി ടൂൾ ബോക്സിൽ സ്പാനർ തപ്പികൊണ്ടിരിക്കെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ ഉറ്റിവീണുകൊണ്ടിരുന്നു പുറകിൽ ഹവായി ചെരുപ്പിന്റെ ശബ്ദം കേട്ടപ്പോയെ കണ്ണ് തുടച്ചു തപ്പിയെടുത്ത സ്പാനറുമായി എഞ്ചിന് അടുത്തേക്ക് നടക്കുമ്പോഴേക്കും കൈയിൽപിടി വീണു എന്നെ തിരിച്ചു നിർത്തി ചേർത്തുപിടിച്ച ആശാന്റെ നെഞ്ചിന്റെ പാതിയിൽ തല അമരുമ്പോ കണ്ണുനീര് പൊടിയാതെ അനങ്ങാതെ നിന്നു

സാരോല്ലടാ പോട്ടെ...

മ്മ്... നാളെ പരീക്ഷയാ പോവാതിരിക്കാൻ പറ്റില്ല... പണി തീർക്കാനുണ്ട്...

ആശാന്റെ പിടി വിടീച്ചു കൊണ്ട് എഞ്ചിൻ സെറ്റ് ചെയ്യാൻ തുടങ്ങി

അവക്ക് നിന്നെ ഇഷ്ടമല്ല അല്ലേടാ...

ആശാനേ നോക്കി ചിരിച്ചു

സാരോല്ലടാ... വിട്ടേക്ക്... നമ്മളൊക്കെ ഈ കരീലും ഗ്രീസിലും പണിയെടുക്കുന്നൊരല്ലേ... ആർക്കുമൊരു വിലയുണ്ടാവില്ല...

(ചിരിച്ചോണ്ട്) അതെന്താ... ഈ പണി അത്രക്ക് മോശാണോ...

പോടാ... എനിക്കതല്ല എന്നാലും അതെങ്ങനെ നിന്റെ മുണ്ടിൽ വന്നൂന്നാ...

(ചിരിയോടെ)ഞാനെടുത്തതാണാശാനേ...

അതെനിക്കറിയാടാ... എടുത്താ ശെരിക്ക് വെക്കണ്ടേ ഇങ്ങനൊക്കെ വീഴാമോ...

അതുവരെ ആശാൻ എന്റെമുന്നിൽ എടുത്തണിഞ്ഞ ഗൗരവത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നന്ന്

പൂച്ച പൂട പോലും കിളിർക്കാത്ത വെളുത്ത മുഖത്ത് പൊങ്ങിനിൽക്കുന്ന വിരലടയാളം കവിളിൽ ചുവന്നു കിടക്കുന്നുണ്ടാവും എന്നറിയുന്ന കൊണ്ട് ഇച്ചിരെ പഴയ ഗ്രീസ് ആ കവിളിലും മുഖത്തും കൈയിലും അവിടവിടെയായും തേച്ചുവെച്ചു

വൈകി വീട്ടിലെത്തുമ്പോ ഇത്തയും ഉമ്മയും ഉറങ്ങിയിട്ടുണ്ടാവണേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചെങ്കിലും അവർ മൂന്ന്പേരും കോലയിൽ എന്നെ കാത്തിരിപ്പുണ്ടായിരുന്നു വെളിച്ചത്തിലെത്തിയതും

ഷെബിത്ത : നീയെന്താടാ... കരിയോയലിൽവീണോ... എന്തായാലും ഇപ്പൊ ഒരു ചന്ധമൊക്കെ ഉണ്ട്

ഇന്നിത്തിരി വൈകി നിങ്ങൾ കിടന്നോ ഞാൻ കഴിച്ചിട്ടാ വന്നേ

കുളിച്ചു

💬 Comments

View all comments