0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

പോയിട്ട് പരിപാടിയുണ്ട്...

ബിച്ചു എന്നെ സൂക്ഷിച്ച് നോക്കി

ബിച്ചു : ഇപ്പൊ പോവാൻ പറ്റില്ല ഇവിടെ കുറച്ച് പണിയുണ്ട്... ഇവര് വിട്ടോട്ടെ...

മുത്ത് : സാരോല്ല ഒരുമിച്ച് പോവാം... ഞങ്ങക്കിപ്പോ പോയിട്ട് തിരക്കൊന്നുമില്ലലോ...

മൂസി : അതേ...

ബിച്ചു : അതല്ല കുറച്ച് സാധനമൊക്കെ വാങ്ങാനുണ്ട്... ചിലപ്പോ രാവിലെയാവും തിരിച്ചെത്താൻ...

മുത്ത് : എങ്കി ഞാനും വരുന്നു... ഇവര് പൊയ്ക്കോട്ടേ...

ബിച്ചൂ... ഞാനും വിടുവാ... എന്താന്നുവെച്ചാ നീ നോക്ക്...

അവൻ എന്നെ നോക്കി

കാലത്ത് കാണാം...

വണ്ടിയുടെ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു വീട്ടിലെത്തി നേരെ പുഴക്കരയിലേക്ക് ചെന്നു ഡ്രെസ്സും വാച്ചും ഫോണുമെല്ലാം എടുത്തുവെച്ചു പുഴയിലേക്ക് ചാടി അൽപ്പസമയം നീന്തി തിരിഞ്ഞുനോക്കുമ്പോ എന്നെ നോക്കിയിരിക്കുന്ന ഇത്തയെയും മുത്തിനെയും കണ്ട് അവർക്കരികിലേക്ക് നീന്തി

എന്താടാ കല്യാണവീട്ടീന്ന് നേരെ പുഴയിലേക്ക്...

ഒന്നൂല്ല... കുളിക്കണോന്ന് തോന്നി...

ഇങ്ങ് കേറിവാ...

സ്റ്റെപ്പിലേക്ക് കയറി ഇരുന്നു

എന്താ വല്ല ടെൻഷനും ഉണ്ടോ...

ഹേയ് എന്ത് ഞാൻ ചുമ്മാ...

മ്മ്...

നീ എന്താടാ ഈ രാത്രി പുഴയിലിറങ്ങിയിരിക്കുന്നെ...

ബിച്ചുവിന്റെ സംസാരം കേട്ട് അവർരണ്ടാളും അവനെ തിരിഞ്ഞുനോക്കി

ഇത്ത : ഹാ വന്നല്ലോ... കല്യാണചെക്കൻ... എന്താടാ നിന്റെ പെണ്ണിന്റെ വിശേഷം...

ബിച്ചു : കുഴപ്പമില്ല...

ഇത്ത : എന്താ നീയവളെ വിളിക്കാറൊന്നുമില്ലേ...

ബിച്ചു : ആ...

ഇത്ത : വിളിക്കൊക്കെ ചെയ്യണം ഇപ്പൊത്തെ പിള്ളേരെ കാര്യമാ... വിളിച്ചില്ലേലൊക്കെ അത് മതി...

ബിച്ചു : വിളിക്കലൊക്കെ ഉണ്ട്...

എന്നാ നിങ്ങൾ സംസാരിക്ക് ഞങ്ങള് പോണു ഡാ... തോർത്തിവിടെ വെച്ചിട്ടുണ്ട്...

അവർ പോയ പിറകെ അവൻ മതിലിനപ്പുറം ഒളിച്ചുവെച്ച കുപ്പിയെടുത്ത് എനിക്കരികിൽ വന്നു

ഇതാശാൻ നിനക്ക് തരാൻ പറഞ്ഞതാ...

അവനോട് കുപ്പി വാങ്ങി അടിച്ചുകയറ്റിയ കോർക്ക് കടിച്ചു തുപ്പി കുപ്പി വായിലേക്ക് കമിഴ്ത്തി

ഡാ... ഇത്തിരി വെള്ളം കൂട്ടി അടിക്ക്

മുഴുവനും കുടിച്ചു കഴിഞ്ഞവനെ നോക്കി

സിഗരറ്റുണ്ടോ...

അവൻ രണ്ടു സിഗരറ്റ് കത്തിച്ചു ഒന്നെനിക്കുനീട്ടി

സിഗരറ്റ് വലിച്ചു കഴിഞ്ഞപ്പോയെക്കും തലക്ക് ചെറിയ തരിപ്പ് വന്നു തുടങ്ങി

ഡാ... മറ്റേ പരിപാടി എങ്ങനെയാ... നീയൊന്നും പറയത്തോണ്ടാ വണ്ടി എടുക്കാത്തെ നാളെ എടുക്കുകയല്ലേ... ഈ

💬 Comments

View all comments