Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഡി യും പോലീസും ചെക്കിങ് കൂട്ടിയിട്ടുണ്ട്... ആ ഫണ്ട് വന്നാലേ നമുക്ക് ആ വയലിന്റെ കാര്യം നടക്കൂ...
ബാർ ടസ്റ്റ് ഒകെ അല്ലേ...
ഹാ സുഹൈൽ വിളിച്ചിരുന്നു പ്യുവറാണ്...
മ്മ്...മൊത്തം ഇരുന്നൂറ്റി ഇരുപത് അപ്പൊ നമുക്ക് മുപ്പത്തിമൂന്ന്...അല്ലേ...
മ്മ്...
സുഹൈലിനോട് നാളെ കാലത്ത് വണ്ടിയെടുക്കാൻ പറ...
ശെരി...
വയലിന്റെ ബാക്കി പതിവുപോലെ ആദിക്ക് അല്ലേ...
അല്ല ആവശ്യം കഴിഞ്ഞുള്ളത് കൊടുക്കാം ഇപ്പ്രാവശ്യം ഗ്രൗണ്ടിന്റെ പണിയും സ്കൂൾ റിനൊവേഷനും ഗവണ്മെന്റ് ഹോസ്പിറ്റലിന് ആംബുലൻസും സ്കൂൾ റിനൊവേഷനും അങ്ങനെ കുറച്ച് ചിലവുകൂടെ ഉള്ളതല്ലേ...
മ്മ്...
സ്കൂളിലെ കാര്യം എന്താ അവസ്ഥ...
ഞാൻ വിളിച്ചിരുന്നു വന്നവന്മാരെ ശംസി അവിടെ ലോക്കിട്ടിട്ടുണ്ട്...
മ്മ്...
ആശാന്റെ വീട്ടിന്നു നിങ്ങളെ പിറകെത്തന്നെ ഞാനും ഇറങ്ങിയതാ അപ്പോഴാ ഷീലേച്ചിയും കുട്ടേട്ടനും കൂടെ വരുന്നകണ്ടേ... പിന്നെ അവരെ അവിടെ ഇറക്കികൊടുത്തു അതാ വൈകിയേ...
മ്മ്...എടാ... കുട്ടേട്ടനെന്ത് വയസ്സ് കാണും...ഒരു മുപ്പത് മുപ്പത്തിരണ്ടൊക്കെ കാണില്ലേ...
മ്മ്... ഷീലേച്ചി പെണ്ണ് സെറ്റാവുന്നില്ല എന്നും പറഞ്ഞു സങ്കടം പറച്ചിലാ... പാവം കണ്ട വീട്ടിലെല്ലാം അടുക്കള നിരങ്ങിയെല്ലാം പോറ്റിയതല്ലേ... ഒളിച്ചോടിയതായൊണ്ട് ഷീലേച്ചീടെ ബന്ധുക്കൾ തിരിഞ്ഞുനോക്കില്ല നരണേട്ടന്റെ ബന്തുക്കളാണേൽ നരണേട്ടനെന്നൊരാൾ ജീവിച്ചിരുന്നു എന്ന് പോലും ഓർമയില്ല...
ഏകദേശം ഇങ്ങനൊക്കെ തന്നെയാ സാവിത്രി ചേച്ചിയും അത് നിനക്ക് ഓർമയുണ്ടാവണം...
നീ ഇടക്ക് വന്ന് കയറിയില്ലേൽ ഞങ്ങളും ഏതാണ്ട് ഈ അവസ്ഥ തന്നെ ആയിരിക്കില്ലായിരുന്നോ...
അവർക്കെന്തേലും ഡിമാന്റുണ്ടോ...
പെണ്ണാവണം എന്ന് തോന്നുന്നു...
ഹേ...
അവർക്കൊരു ഡിമാന്റുമില്ല... ഒരു കുട്ടിയെ കിട്ടിയാൽ മതി... അല്ലേൽ അങ്ങേർക്ക് എന്താ ഒരു കുറവ് നല്ല ജോലിയുണ്ട് കള്ളുകുടി സിഗരറ്റ് പെണ്ണ്പിടി ഇങ്ങനെ കണ്ട ഒരു ദുശ്ശീലവും ഇല്ല...
നാളെ നമുക്കവിടെവരെയൊന്ന് പോയാലോ...
പോവാം... ആരേലുമുണ്ടോ...
മ്മ്... ഒരാളുണ്ട് പക്ഷേ ഒരു പ്രശ്നമുണ്ട്...
പ്രശ്നമില്ലാത്ത ഒരിടപാടും നമുക്കില്ലല്ലോ...
നമുക്ക് ആദ്യം ഇവരോട് ചോദിക്കാം...
ആരാ... ആള്...
തേൻമൊഴി...
ഹാ... അത് ഞാൻ ഓർത്തില്ല... അല്ല അവൾക്കെന്താ കുഴപ്പം...
അവൾ തമിഴ് ആയോണ്ട് ഇവർക്ക് പറ്റുമോന്നാ... പിന്നെ അവൾ അവിടെവിട്ട് ഇങ്ങോട്ട് വരില്ല...
മ്മ്.. ഇവർക്ക് അങ്ങോട്ട് പോവാൻ പ്രശ്നമൊന്നും ഉണ്ടാവില്ലെന്നാ തോന്നുന്നേ...
മ്മ്...
പുഴയിലേക്ക് ചാടി
💬 Comments
View all comments