Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
നീന്തി കുളിച്ചു ഡ്രസ്സ് ചെയ്തു വീട്ടിലേക്ക് നടന്നു
ബിച്ചു : ഞാൻ പോട്ടേ... ഷംസീടെ അടുത്ത് ചെന്നിട്ട് ഉറങ്ങാൻ സുഹൈലിന്റെ അടുത്തെത്തണം...
ശെരി... പിന്നെ നീ സഫാനെ വിളിച്ച് വണ്ടി എന്തായെന്ന് ചോദിക്കാൻ മറക്കണ്ട...
ശെരി...
അവൻ പോയശേഷം എല്ലാരും കഥപറഞ്ഞിരിക്കെ ഉമ്മയും ഉപ്പയും കിടക്കാൻ പോയ പിറകെ അളിയനും ഇത്തയും മുറിയിൽ കയറി ഞങ്ങൾ ആരുപേരും പിന്നെയും കുറേ സമയം സംസാരിച്ചിരുന്ന് ഹാളിൽ പാ വിരിച്ചു നിരന്നു കിടന്നു എന്റെയും മുത്തിന്റെയും നടുവിൽ കിടക്കുന്ന ഇത്ത ഉറങ്ങിയെന്നു തോന്നിയതും എണീറ്റു പോയി വെള്ളം കുടിച്ച് തിരികെ വന്ന് ഇത്ത എന്നെ പിടിച്ചിരിക്കുന്ന കൈ മാറ്റിവെച്ച് ഏന്റെ അടുത്ത് കിടന്നു കവിളിൽ ഉമ്മ വെച്ച അവളെ ഒന്ന് നോക്കി ചേർത്തുപ്പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു കിടന്ന് പതിയെ ഉറക്കം വന്നു തുടങ്ങിയതും ഫോൺ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു ഫോണിലേക്ക് നോക്കി
കാലിദ് ആണല്ലോ ഇതെന്താ ഈ സമയത്ത്
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം
ഷെബീ ഒരു പ്രശ്നം ഉണ്ട് ദിവ്യെടെ മതറിന് സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ് ഇപ്പോഴാ ഫോൺ വന്നേ കണ്ടീഷൻ ഇത്തിരി സീരിയസ് ആണെന്നാ പറഞ്ഞേ... ഓപ്പറേഷൻ ചെയ്യാൻ കൺസേൺ ഒപ്പിടാൻ ഇവൾ ചെല്ലണമെന്ന്...അവളെ എത്രയും പെട്ടന്ന് അവിടെ എത്തിക്കണമായിരുന്നു എന്താ ചെയ്യുക...
ഫ്ലൈറ്റ് അവൈലബിൾ ഉണ്ടോ എന്ന് നോക്കട്ടെ ഇല്ലെങ്കിൽ ഓൺ റോഡ് പോവാം അവളോട് റെഡിയായിക്കൊള്ളാൻ പറ ഞാൻ ഇപ്പൊത്തന്നെ അങ്ങോട്ട് തിരിക്കാം...
ശെരി...
ഫോണിന്റെ റിങ്ങും സംസാരവും കേട്ട് എല്ലാരും എണീറ്റു
ഇത്ത : എന്താ...
ഒരു ചെറിയ പ്രശ്നം എനിക്കൊന്നു കൊച്ചി വരെ പോണം...
മുത്ത് : എന്ത് പറ്റി ആരാ വിളിച്ചേ...
കഫീലാണ്...
ട്രാവൽസിലേക്ക് വിളിച്ചു
ജാസറേ ഒരു ഹെല്പ് വേണം...
പറയ്...
കാലിക്കറ്റ് ടു കൊച്ചി ഫ്ലൈറ്റ് അവൈലബിൾ ഉണ്ടോ എന്ന് നോക്കൂ... എത്രയും പെട്ടന്ന്...
ഇപ്പോ നോക്കാം...
ഇത്ത : എന്താടാ എന്തേലും പ്രശ്നമുണ്ടോ...
ഹാ... ദിവ്യേടെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് ഇവള് ചെല്ലാതെ കൺസെൺ ഒപ്പിടാൻ ആളില്ല... പെട്ടന്ന് അവളെ അവിടെ എത്തിക്കണം...
ജാസറിന്റെ
💬 Comments
View all comments