0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

കാൾ വന്നു

പറയെടാ...

നാളെ കാലത്തെ ഉള്ളൂ... എടുക്കണോ...

താങ്ക്സ് ഡാ... അത് പോര... എങ്കി ഓൺ റോഡ് നോക്കാം...പ്ലാനിൽ ചേഞ്ച് ഉണ്ടെങ്കിൽ ഞാൻ വിളിക്കാം...

ശെരി...

മുത്ത് : ഉറക്കത്തിൽ എഴുനേറ്റ് പോകുവല്ലേ ഒറ്റയ്ക്ക് പോവണ്ട ഞാനും വരാം...

വേണ്ട ഞാൻ പോയിട്ട് വരാം...

ഇത്ത : അവളും പോരട്ടെ... അതാ നല്ലത്...

ഒരുങ്ങാനൊന്നും സമയമില്ല...

മുത്ത് : ഒരുങ്ങൊന്നും വേണ്ട... ഒന്നു മുഖം കഴുകി ഇത്താന്റെ പർദ്ദ എടുത്തിട്ടാൽ മതി...

എന്നാൽ പെട്ടന്ന് റെഡിയാവ്...

കാലിദിനെ വിളിച്ച് ഫ്ലൈറ്റ് അവൈലബിൾ അല്ലാത്ത കാര്യം പറഞ്ഞു ഞാൻ എത്രയും പെട്ടന്ന് എത്താം...

മുറ്റത്തേക്ക് ഇറങ്ങിയതും മുറ്റത്തെ പ്ലാവിൻ കൊമ്പിലിരുന്നു കാലൻ കോഴി ഉച്ചത്തിൽ കൂവി യതും എല്ലാരുമൊന്ന് ഞെട്ടി...

വണ്ടിയെടുത്തു സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് വണ്ടിയുടെ വേഗം കൂട്ടി ഹൈവേ ലക്ഷ്യം വെച്ച് വണ്ടി കുതിച്ചു ഹൈവെയിൽ കയറിയതും വണ്ടി ഹൈസ്പ്പീഡിൽ മുന്നോട്ട് കുതിക്കാൻ തുടങ്ങി വീട്ടിൽ എത്തി ബെല്ലടിച്ചതും ഖാലിദ് വന്ന് വാതിൽ തുറന്നു

ഹോസ്പിറ്റലിൽ ആവശ്യമുള്ള പൈസ കൊടുക്കണം ചിലവിന് അവളുടെ കൈയിൽ വേണ്ട പൈസയും കൊടുക്കണം

ശെരി...

അവളുടെ പെട്ടികളും സാധനങ്ങളുമായി അവളും ചാന്ധിനിയും തേൻ മൊഴിയും പുറത്തേക്ക് വന്നു

കരഞ്ഞു മൂക്ക് പിഴിയുന്ന ദിവ്യയെ മാമയും നൂറയും അശ്വസിപ്പിക്കുന്നുണ്ട് ദിവ്യയുടെ കരഞ്ഞു ചുവന്ന കണ്ണിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങി...

ദിവ്യാ... ഏത് ഹോസ്പിറ്റലിലാ...

അമൃത...

എന്താ അമ്മേടെ പേര്...

മിനി...

എന്താ പറ്റിയെ...

ഹാർട് അറ്റാക് ആണ്...

മാറി നിന്ന് അഫിയെയെ വിളിച്ച് അവരുടെ ഡീറ്റൈൽ പറഞ്ഞു അവിടെ പരിചയമുള്ള ഡോക്ടറെ വിളിച്ച് പെട്ടന്ന് അവർക്ക് പെട്ടന്ന് ചികിത്സ തുടങ്ങാൻ ഏർപ്പാട് ചെയ്യാൻ എന്തേലും ചെയ്യാൻ പറ്റുമോന്ന് നോക്കാനും റെക്കമെൻറ്റേഷൻ എന്തേലും വേണമെങ്കിൽ ആദിയെ വിളിക്കാനും ഞാൻ അങ്ങോട്ട് വരികയാണെന്നും പറഞ്ഞു

ഖാലിദിനോട് പ്രശ്നമൊന്നുമില്ല ഇവളവിടെ എത്തും മുൻപ്തന്നെ ട്രീറ്റ്മെന്റ് തുടങ്ങും എന്ന് പറഞ്ഞു

നൂറയും മാമയും ബാബയും അവൾക്ക് പൈസ കൊടുക്കാൻ എന്നെ പ്രത്യേകം പറഞ്ഞേൽപ്പിച്ചു...

മുത്തിനെയും കൂട്ടി വണ്ടിയിലേക്ക് കയറുമ്പോ ദിവ്യ പിറകിലെ സീറ്റിൽ ഇരിപ്പുണ്ട് എറണാകുളം ലക്ഷ്യമാക്കി വണ്ടി

💬 Comments

View all comments