0%

Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

എടുത്തു

ഹൈവേയിലൂടെ അതിവേകത്തിൽ വണ്ടി മുന്നോട്ട് കുതിച്ചു വളവുകളിൽ പോലും നൂറിൽ കുറയാത്ത സ്പീഡ് കീപ്പ് ചെയ്തു സ്ട്രൈറ്റ് റോടുകളിൽ പലപ്പോഴും മീറ്റർ സൂചി ഇരുന്നൂറും ഇരുന്നൂറ്റി ഇരുപതും തൊട്ടു വഴിയിലുള്ള സിഗ്നലുകളിലെ ചുവന്ന വെളിച്ചെങ്ങൾക്ക് ഒരു സെക്കന്റ് സമയം പോലും വണ്ടിയെ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല മിന്നുന്ന ക്യാമറ കണ്ണുകളിൽ പതിയാൻ പോലും സമയം നൽകാതെ വണ്ടി കൊച്ചിയെ തൊട്ടു ഫുൾ റേസിംഗിൽ അമൃത ഹോസ്പിറ്റലിനു മുന്നിൽ ചെന്ന് നിന്ന വണ്ടി നിന്നതും പോവല്ലേ ഇവിടെ നിക്ക് ഞാൻ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ദിവ്യ അകത്തേക്ക് ഓടി

സമയം എഴുമണിയോടടുത്തു കൈയിൽ ചായ യുമായി ഞങ്ങളുടെ വണ്ടി ഹോസ്പിറ്റൽ എൻട്രൻസിലേക്ക് കയറി ഫോണെടുത്തു ദിവ്യയെ വിളിച്ചു

ഹലോ...

എത്തിയോ...

ഹാ... ഞങ്ങൾ പുറത്തുണ്ട്...

ശെരി ഞാനിപ്പോ വരാം...

ദിവ്യ വന്നു എൻട്രൻസിൽ നിർത്തിയ വണ്ടിയുടെ പിറകിലേക്ക് കയറി

ഏട്ടന്റെ കയ്യിന്നു ഒരു പൈസ വാങ്ങാനുണ്ടായിരുന്നു അതാ വിളിച്ചേ... പിന്നെ സാധനവും അവിടെ ഏൽപ്പിച്ചാൽ പിന്നെ അതും ചുമന്നു നടക്കേണ്ടല്ലോ... നിനക്ക് ബുദ്ധിമുട്ടായി അല്ലേ...

എന്ത് ബുദ്ധിമുട്ട്... ഇതൊക്കെ ഒരു സഹായമല്ലേ... (കോ ഡ്രൈവർ സീറ്റിലേക്ക് നോക്കി) അല്ലേഡീ...

മ്മ്...

അമ്മക്ക് എങ്ങനെ ഉണ്ട്...

ഓപ്പറേഷൻ കഴിഞ്ഞു... കുഴപ്പമില്ലെന്നാ ഡോക്ടർ പറഞ്ഞേ...

നീ കയറികണ്ടോ...

കണ്ടു... മയക്കത്തിലാ...

ദിവ്യ പറയുന്ന വഴികളിലൂടെ വണ്ടി മുന്നോട്ട് നീങ്ങി പഴയ ഫാക്ട്ടറിക്ക് അകത്തേക്ക് വണ്ടി കയറവേ

ഇവിടണോ ദിവ്യെടെ ചേട്ടൻ

ആ... (അല്പം അകലെയായി നിർത്തിയിട്ടിരിക്കുന്ന ടാക്സി കാർ ചൂണ്ടികാണിച്ചു) അതാ ചേട്ടന്റെ വണ്ടി...

സെറ്റപ്പാണല്ലോ...

കാറിന് അല്പം പുറകിലായി നിർത്തിയ വണ്ടിയിൽ നിന്നും ഇപ്പൊ വരാവേ എന്ന് പറഞ്ഞ് ദിവ്യ ഇറങ്ങാൻ പോയതും കോ ഡ്രൈവർ സീറ്റിലേക്ക് നോക്കി ഡികിയിൽ സാധനമുണ്ട് അതെടുത്ത് കൊടുത്തേക്ക്...

മ്മ്...

അവൾ വണ്ടിയിൽ നിന്നിറങ്ങി പുറകിലേക്ക് നടന്നു സൺ റൂഫ് ഓപ്പൺ ചെയ്തു സിഗരറ്റ് ചുണ്ടിലേക്ക് എടുത്തുവെച്ചു ലൈറ്ററും എടുത്തു സീറ്റിൽ ചവിട്ടി റൂഫിൽ കയറിയിരുന്നു സിഗരറ്റ് കത്തിച്ചു ചുറ്റും നോക്കുമ്പോ എല്ലാ വശങ്ങളിൽ നിന്നും കൈയിൽ വാളുമായി ആളുകൾ വണ്ടിക്ക് നേരെ വരുന്നത്

💬 Comments

View all comments