0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

നടക്കാൻ കഴിയാത്ത അയാളെ നിസാരമായി ഒരു കൈയിൽ തൂക്കിയെടുത്ത് ആ പെണ്ണ് ചാടിച്ചത്ത അതേ സ്ഥലത്ത് അയാളെ കൊണ്ടിട്ടു സർജിക്കൽ ബ്ലേഡിന് കഴുത്തിൽ ഒറ്റ വര അന്നത്കണ്ടുനിന്ന കോളേജിലെ പിള്ളേരാരോ ഉറക്കെ ഡെവിൾ എന്ന് വിളിച്ചത് കേട്ട് വേറാരോ തിരുത്തി വിളിച്ചതാ സ്വീറ്റ് ഡെവിൾ എന്ന്... അവരെയും കുറ്റം പറയാൻ പറ്റില്ല ആ നേരത്തിവക്ക് ചെകുത്താന്റെ മുഖമായിരുന്നു നല്ല സുന്ദരിയായ ചെകുത്താന്റെ മുഖം...

മുത്ത് : അപ്പൊ അയാള് ചത്തോ...

ഹേയ് അപ്പൊ തന്നെ ട്രീറ്റ്മെന്റ് കിട്ടിയകൊണ്ട് ജീവൻ തിരിച്ചുകിട്ടി... പക്ഷേ ഇവള് കഴുത്തിൽ വരഞ്ഞ വരക്ക് കഴുത്തിനു തായേക്ക് ചലനമങ്ങു പോയി...

മുത്ത് : കേസൊന്നും ആയില്ലേ...

മുകളിന്ന് വിളിക്കേണ്ടവർ വിളിക്കുകേം പോലീസുകാർക്ക് മുൻപേ ഉള്ള കലിപ്പും എല്ലാം കൂടെ കേസില്ലാതെ ഒതുങ്ങി...

മുത്ത് : ഇത്താന്റെ കയ്യിങ്ങുതന്നെ (അവളുടെ കൈ പിടിച്ച് കുലുക്കി) എന്തായാലും നന്നായി ഇത്താ അയാക്കൊക്കെ അങ്ങനെ തന്നെ കിട്ടണം...

എങ്കി നമുക്ക് നാട്ടിലേക്ക് വിട്ടാലോ... നിങ്ങളെ ഇവിടുത്തെ പരിപാടി കഴിഞ്ഞില്ലേ...

അഫി : ഇല്ല ഇന്ന് ഒന്നൂടെ പോണം...

റിയ : ഒന്നും വേണ്ട പോവാം... എനിക്ക് പേടിയാവുന്നു...

അഫി : അവളെന്താ പറയുന്നേ...

വേണ്ട പോവാ... അവക്ക് പേടിയാവുന്നെന്ന്...

അഫി : എന്ത് പേടി മിണ്ടാതിരുന്നോണം... ഇന്നത് കയ്യാതെ ആരും എങ്ങോട്ടും പോണില്ല...

അവളുടെ പേടി നിറഞ്ഞ മുഖം കണ്ട് മുന്നോട്ട് നീങ്ങി അവളുടെ താടിയിൽ പിടിച്ച്

അഫി : നിനക്കെന്നെ വിശ്വാസമില്ലേ...

മ്മ്...

അഫി : ഏന്റെ ജീവൻ പോവാതെ നിങ്ങളെ ആരെയും ഒരാളും തൊടില്ല...

അവളുടെ

💬 Comments

View all comments