Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
വേറേ ആരുമില്ലേ...
ഇല്ല...
റിയ ചേച്ചി പുതിയ സിം എടുത്തോ...
ഇല്ലല്ലോ...
9********6 ഇതാരെ നമ്പറാ...
ആർക്കറിയാം...
ദേ അമ്മാ തമാശ കളിക്കല്ലേ... നിങ്ങളെ കൂടെ വേറെ ആരാ...
ആരുമില്ല...
ഓഹ് അങ്ങനെ ആണല്ലേ... ശരിയാക്കിത്തരാം...
അവൻ ഫോൺ വെച്ചതും എല്ലാരും ചിരിച്ചു
റിയയുടെ ഫോൺ വാങ്ങി അത് ഓഫ് ചെയ്തു സിം ഊരി മാറ്റി ബാറ്ററി ഫോണിൽ ഇടാതെ മാറ്റിവെച്ചു
തമാശയൊക്കെ കൊള്ളാം... പക്ഷേ നമ്മളിവിടിരുന്നു സംസാരിക്കുന്നത് അവർ അവിടിരുന്നു കേൾക്കും ഇപ്പൊ നിന്നെ വിളിച്ചത് ഈ സിമ്മിന്റെ അടുത്ത് കോമൺ ആയിട്ട് ഉള്ള സിമ്മിന്റെ ലൊക്കേഷൻ നോക്കിയാ... അതുകൊണ്ടാ നിങ്ങൾ വിളിച്ച് പറ്റിക്കുന്ന കാര്യം പറഞ്ഞപ്പോഴേ അവളുടെ ഫോണിന്ന് അതിന് നിക്കണ്ട എന്ന് ഞാൻ പറഞ്ഞേ...നമ്മൾ മൂന്നും കൂടി ഒരുമിച്ചു കിടക്കുന്ന ഫോട്ടോസ് അടക്കം ഉണ്ടതിൽ...
ഏന്റെ ഫോൺ അടിയുന്ന കേട്ട് ഞാൻ അവരെ നോക്കി ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു
ആദി : എടാ... നിങ്ങളെ കൂടെ വേറെ ആരേലുമുണ്ടോ...
ഇല്ല... എന്തെ...
ടെൻഷൻ ആവാനൊന്നുമില്ല... ഒരു ഫോൺ നിങ്ങളെ സൈം ലൊക്കേഷൻ കാണിച്ചുകൊണ്ട് ഇത്രയും സമയം ഞങ്ങൾക്കെല്ലാം കാൾ വന്നു... സംസാരിക്കുന്നത് ഒരു പെണ്ണാണ് സിം ആണേൽ റിയയുടെ പേരിലും... പെട്ടന്ന് ഫോൺ ഓഫായി മെയിൽ ഐഡി ഇല്ലാത്ത ലോക്കൽ ഫോൺ ആണ്... ഇനി വല്ല പണിയും...
അതിവരു നിങ്ങളെ കളിപ്പിച്ചതാ... വെറുതെ അതിന്റെ വാല് പിടിക്കണ്ട... പിന്നെ ആ നമ്പറും ഫോണും തപ്പണ്ട...
ഒക്കെ ഡാ...
ഫോൺ കട്ട് ചെയ്തതും മൂന്നും കൂടെ എന്നെ തിന്നാൻ വന്നു
അഫി : പറഞ്ഞില്ലേൽ നല്ല സുഗമുണ്ടാവും... കാലത്ത് കണ്ടില്ലേ അതുപോലെ ചിലപ്പോ ഒരു പടതനെ വരും അതോർത്താ ഞങ്ങൾ ആദ്യം തന്നെ ഇത് ശെരിയാവില്ലെന്ന് പറഞ്ഞേ... അത് വിട്ടേക്ക് എന്തായാലും കാര്യം അവർ അറിഞ്ഞില്ലല്ലോ നമുക്ക് അവിടെ എത്തിയിട്ട് നേരിട്ട് പറ്റിക്കാം...
റിയയുടെ വാ തോരാതുള്ള സംസാരം കേട്ടുകൊണ്ട് പോവും വഴി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി ഭക്ഷണത്തിനു ഓർഡർ കൊടുത്തത് പോലും റിയയാണ് ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് സംസാരിക്കാൻ അവസരം തരാതെ സംസാരിക്കുന്ന അവളെ കൊച്ചുകുട്ടിയുടെ ചേഷ്ടകളും സംസാരവും കൗതുകത്തോടെ കാണുന്നപോലെ ഞങ്ങൾ നോക്കി കണ്ടു
റിയ : ഇച്ചായാ...
എന്തോ...
റിയ : നമുക്ക് മതറിന്റെ അടുത്തൊന്നു പോയാലോ...
പോവാലോ... ഇപ്പൊ പോവും വഴി കയറിയിട്ട് പോവാം...
പറഞ്ഞപോലെ പോവും വഴി അവൾ
💬 Comments
View all comments