Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
ഉമ്മാനെ ഇഷ്ടല്ലേ...
പിന്നെ ഇഷ്ടല്ലാതെ ഉമ്മാനേം മുത്തൂനേം ഒരുപോലെ ഇഷ്ടാ... എന്നിട്ട് ബാക്കി പറ...
മ്മ്... നിങ്ങളെ കാര്യങ്ങൾ നോക്കാൻ ഉമ്മയും ഞങ്ങളും മിക്കവാറും നിന്റെ വീട്ടിലായിരുന്നു അപ്പോയൊക്കെ നിന്നെ ഏന്റെ മടിയിൽ വെച്ചുതരും ഞാനും നിനേം കളിപ്പിച്ചിരിക്കും നീ കരഞ്ഞോണ്ടിരിക്കുവാണേലും ഏന്റെ മടിയിൽ കിടന്നാൽ ഏന്റെ ഷർട്ടൊക്കെ പിടിച്ചും എന്നെ നോക്കിയും ചിരിച്ചും കളിച്ചുമിരിക്കും അത് കാണുമ്പോ മാമിയും കുഞ്ഞയുമൊക്കെ "മുറച്ചെറുക്കന്റെ മണമടിച്ചാ പെണ്ണിന് കരച്ചിലുമില്ല വാശിമില്ല ഇവളിവനേം കൊണ്ടേ പോവൂന്നാ തോന്നുന്നേ" എന്ന് പറയുമായിരുന്നു ഏന്റെ കയ്യിന്ന് ആരേലും എടുത്തോണ്ട് പോയാൽ നീ നിർത്താതെ കരയും... നീ എത്രവട്ടം എന്റെമേലെ മുള്ളി എന്നറിയുമോ...
അയ്യേ... കാക്കൂ... പോ അവിടുന്ന്... ഞാനൊന്നും മുള്ളീട്ടില്ല...
നീ പോയി നിന്റെ ഉപ്പായില്ലേ ഏന്റെ ചെറിയ മാമൻ അങ്ങേരോടോ നിന്റെ മൂത്താപ്പാനോടോ അല്ലേൽ മാമ്മിനോടോ കുഞ്ഞയോടോ ഇത്ത മാരോടൊ ഉമ്മാനോടോ അങ്ങനെ ആരോടേലും ചോദിച്ചാ പറഞ്ഞുതരും ഒരിക്കെ നീ ഏന്റെ മേലേ അപ്പിയിട്ടിട്ട് വരെ ഉണ്ട്
പോ... കാക്കൂ... വെറുതെ ഓരോന്ന് പറയല്ലേ...
ശെരിക്കും പറഞ്ഞതാടീ അന്ന് മാമി കുളിപ്പിച്ചു തരുമ്പോ നിന്റെ മുറപ്പെണ്ണല്ലേ സാരോല്ലഎന്നൊക്കെ പറഞ്ഞത് എനിക്കിപ്പോഴും ഓർമയുണ്ട്
അയ്യേ... എന്നാലും... കാക്കു വെറുതെ പറയുവാ...
നീ വേണേ ചോദിച്ചു നോക്ക്... ഞാനിപ്പോ വിളിച്ചുതരാം
പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് കുഞ്ഞയെ വിളിക്കുമ്പോ അവൾ വേണ്ടെന്ന് പറഞ്ഞ് ഫോൺ തട്ടിപ്പറിക്കാൻ നോക്കുന്നുണ്ട്
ഹെലോ... കുഞ്ഞാ...
കാക്കൂ... വേണ്ട...
മാമി : എന്താടാ...
മാമീ...മുത്തിനൊരു സംശയം...
അവളെന്റെ വാ പൊത്താൻ ശ്രെമിച്ചതും കൈ പിടിച്ചുവെച്ചു
ഇവളെന്റെ മേലേ മുള്ളിയ കാര്യം പറഞ്ഞിട്ട്
💬 Comments
View all comments