Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
ചെയ്യാം എല്ലാരും പുറത്ത് ആദ്യമായിട്ടല്ലേ...
അനു : അതേ... പിന്നെ അഭിയുടെ കാര്യം ഞാൻ പറഞ്ഞല്ലോ...
ഏന്റെ അഭിപ്രായത്തിൽ അവനെ തന്നെ നീ പോവുമ്പോ കൂടേ കൊണ്ടുപോവുന്നതാണ് നല്ലത്... അവനല്ലേ കുടുംബ ഭാരമൊക്കെ ഉള്ളത്... അവനോട് കഴിയുമെങ്കിൽ പെട്ടന്ന് എല്ലാം സെറ്റ് ചെയ്യാൻ പറ...
അനു : ഞാൻ ചോദിക്കട്ടെ...
മാമൻ : എടാ... പുതിയ ഷോപ്പ് എന്നൊക്കെ പറയുമ്പോ ഗൾഫിൽ ഒരു എക്സ്പീരിയൻസും ഇല്ലാത്ത ഇവരെ മാത്രം ഏൽപ്പിച്ചാലെങ്ങനെയാ...
തുടക്കത്തിൽ അഷറഫിക്ക കാണും ഇവരെ ഒപ്പം... ഇവർക്ക് നാടല്ലേ പരിചയമില്ലാതുള്ളൂ ഫീൽടൊക്കെ പരിചയമുള്ളതല്ലേ... ഓർഡർ എടുക്കാനും സേർവ് ചെയ്യാനും കിച്ചണിൽ ഹെല്പിന്നും കുക്കിങ്ങിനും ഒക്കെ വേറേ ആളുകളും ഉണ്ട് നോക്കി നടത്താൻ ആണ് ഇവനെ കൊണ്ടുപോകുന്നത്...
മാമൻ : എന്നാലും... ഇത്രേം വലിയ ഷോപ്പ് ഒക്കെ നോക്കി നടത്തുക എന്ന് പറഞ്ഞാൽ...
അതൊക്കെ അവനെക്കൊണ്ട് പറ്റും അവൻ ഹോട്ടൽ മാനേജ്മെന്റ് ഒക്കെ കഴിഞ്ഞതല്ലേ പിന്നെ കിച്ചണും റൂം സർവീസും റിസപ്ഷനും ഒക്കെ എക്സ്പീരിയൻസും ഉണ്ട്... ഭാഷയൊക്കെ അവിടെ ചെന്നാൽ പഠിച്ചോളും... തുടക്കത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അഷറഫ്ക്ക പറഞ്ഞ് കൊടുത്തോളും...
ചെറി : ശെരിയാവുമായിരിക്കും...
ഒക്കെ ശെരിയാവും അല്ലേടാ...
അനു : അതേ...
അതാണ് എനിക്ക് നിന്റെ ഉറപ്പാണ് കിട്ടേണ്ട... പിന്നെ അഷറഫിക്ക കൂടിപ്പോയാൽ ഒരു മൂന്ന് മാസമേ നിങ്ങളെ കൂടേ കാണൂ അതിനിടയിൽ ആ സ്ഥാനത്തേക്ക് അവിടുന്നൊരാളെ നീ കണ്ടുപിടിച്ച് അറിയിക്കണം... അറിയാലോ ക്ലോസിങ് ഇല്ലാത്ത ഷോപ്പ് ആണ് ഒരാൾക്ക് പതിമൂന്ന് മണിക്കൂർ ആണ് ഡ്യൂട്ടി ഉണ്ടാവുക...
അനു : അറിയാം...
ഡ്യൂട്ടി ടൈം കഴിയുമ്പോ
💬 Comments
View all comments