Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
മാമൻ : ഞങ്ങൾ പോയിരുന്നു കാണാൻ... നല്ല മനുഷ്യനാ അല്ലേ...
അതേ... ഒരുപാട് പാവങ്ങളെ പോറ്റുന്നുണ്ട്...
മാമൻ : നിന്നെ ഭയങ്കര കാര്യമാണല്ലോ... അന്ന് ഞങ്ങളെ കണ്ടപ്പോ കൂടുതലും സംസാരിച്ചത് നിനെപ്പറ്റിയാ... ഖത്തറിൽ ജോലിക്കാര് നശിപ്പിച്ചോണ്ടിരുന്ന സ്ഥാപനങ്ങൾ നീയാ വീണ്ടും ഉയർത്തികൊണ്ട് വന്നത് ഇപ്പൊ പഴയതിനേക്കാൾ ലാഭം ഉണ്ട് എന്നൊക്കെ പറഞ്ഞു...
മ്മ്... ബാബ മാത്രമല്ല മക്കളും നല്ല സ്വഭാവമാ... ആരും നമ്മളെ ജോലിക്കാരായിട്ടൊന്നും കാണില്ല... ശമ്പളം പോലും ഞാൻ അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ തന്നതാ...
ചെറിയ മാമൻ : ഇക്കാക്ക ഇറങ്ങിയോ...
മാമൻ : ഹാ...
ചെറി : ഷെരീ...
കുഞ്ഞ : ദാ വരുന്നു...
കുഞ്ഞ രണ്ട് ഗ്ലാസ് ചായയുമായി വന്നപിറകെ മാമിയും അങ്ങോട്ട് വന്നു
മുത്ത് ഏന്റെ ചെവിയിലായി പോവല്ലേ ഞാൻ പെട്ടന്ന് വരാം എന്നും പറഞ്ഞ് മുകളിലേക്ക് പോയി ഞാൻ മാമന്മാരുമായി സംസാരിച്ചിരിക്കെ അനുവും മൂസിയും അങ്ങോട്ട് വന്നു
അനൂ... നിനക്ക് ഈമാസം പോവാൻ പറ്റുമോ... അവിടെ ഒരു ഷോപ്പിൽ രണ്ടുപേർ നാട്ടിൽ പോവേണ്ട ടൈം കഴിഞ്ഞു നിൽക്കുകയാ...
അനു : അതിനെന്താ ഇക്കാ... എപ്പോഴാ പോവേണ്ടതെന്ന് പറഞ്ഞാൽ മതി...
ഈമാസം ലാസ്റ്റ് ആവുമ്പോയേക്കും പോവണം... വിസ കിട്ടിയ നിന്റെ ഫ്രണ്ട്സിൽ ഒരാളോടും ചോദിച്ചുനോക്ക്...
അനു : അവരും റെഡിയായിരിക്കും... അഭിക്ക് മാത്രം വീട്ടിൽ കാര്യങ്ങൾ സെറ്റ് ചെയ്യാൻ സമയം വേണ്ടിവരും...
മ്മ്... അടുത്ത മാസമാണേ ഷോപ്പ് ഒപ്പണിംഗ് അപ്പോയെക്കും എന്തായാലും കയറേണ്ടി വരും...
അനു : അത് പറഞ്ഞിട്ടുണ്ട്...
നേരത്തെ ചെന്നാൽ നിങ്ങൾക്ക് ഭാഷയും രീതിയും ഒക്കെ ഒന്ന് പഠിക്കുകയും
💬 Comments
View all comments